Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള പുതിയ ഊര്‍ജവും നിശ്ചയദാര്‍ഢ്യവും; ചൊവ്വ രേവതി നക്ഷത്രത്തില്‍
ജ്യോതിഷത്തില്‍ നേതൃത്വം, ശക്തി, ആഗ്രഹം, നിശ്ചയദാര്‍ഢ്യം, ശാരീരിക ബലം എന്നീ ഗുണങ്ങളുമായി ബന്ധപ്പെട്ട ഗ്രഹമാണ് ചൊവ്വ. പുതിയ കാര്യങ്ങള്‍ കാര്യങ്ങള്ത്ത് മുന്‍കൈ എടുക്കാനും വെല്ലുവിളികള്‍ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ഒരു വ്യക്തിയുടെ കഴിവ്ചൊവ്വയ്ക്ക് അവരില്‍ ഉള്ള സ്വാധീനത്തെ അടിസ്ഥാനമാക്കിയിരിക്കുന്നു.

പന്ത്രണ്ട് ഭാവങ്ങളാണ് ജ്യോതിഷത്തില്‍ ഉള്ളത്. ഇതില്‍ ഓരോ ഭാവവും ഒരു വ്യക്തിയുടെ ജീവിതത്തിലെ പല ഘട്ടങ്ങളെയും മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്നു. നവഗ്രഹങ്ങളില്‍ ഒരോ ഗ്രഹവും ഏതൊക്കെ ഭാവങ്ങളിലാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ജ്യോതിഷം ഒരു വ്യക്തിയുടെ ജീവിത സാഹചര്യങ്ങള്‍ പ്രവചിക്കുന്നത്.
ചൊവ്വ രേവതി നക്ഷത്രത്തില്‍
ഇന്ന് പുലര്‍ച്ചയോടെ, മെയ് 15ന് രാവിലെ 1.04ന് ചൊവ്വ രേവതി നക്ഷത്രത്തിലേക്ക് പ്രവേശിച്ചു. ജ്യോതിഷത്തിലെ ഇരുപത്തിയേഴാമത്തെ നക്ഷത്രമാണ് രേവതി. ആഗ്രഹപൂര്‍ത്തീകരണം, സ്വാതന്ത്ര്യം എന്നിവയുമായെല്ലാം ബന്ധപ്പെട്ട നക്ഷത്രമാണ് രേവതി. ചൊവ്വയും ഈ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ സമാന സ്വഭാവഗുണങ്ങളുള്ള ഗ്രഹവും നക്ഷത്രവും ഒന്നിച്ചുവരുന്നത് ചില രാശികളെ ജീവിതത്തില്‍ അപ്രതീക്ഷിത ഉയരങ്ങളിലേക്ക് എത്തിക്കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
ഈ കാലയളവില്‍ മേടം രാശിക്കാര്‍ക്ക് അസാധാരണമായ ഊര്‍ജവും നിശ്ചയദാര്‍ഢ്യവും കൈവരും. പ്രശ്നങ്ങളുടെ മൂലകാരണങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവ പരിഹരിക്കാനുള്ള ശ്രമം നടത്തും. പുതിയ കാര്യങ്ങള്‍ തുടങ്ങിവെക്കാനും വളരെ നല്ലസമയമാണിത്. ചൊവ്വയുടെ നക്ഷത്രമാറ്റം നല്കുന്ന ഊര്‍ജ്ജം വളരെ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമം ഈ രാശിക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. അതേസമയം എടുത്തുചാടിയുള്ള തീരുമാനങ്ങള്‍ പ്രശ്നങ്ങളില്‍ കലാശിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ കരുതലോടെ നീങ്ങണം. ഉള്ളിലുള്ള നേതൃഗുണങ്ങള്‍ തിരിച്ചറിയാനും മേടം രാശിക്കാര്‍ക്ക് ഈ സമയത്ത് സാധിക്കും. അതേസമയം സ്വയം നിയന്ത്രിച്ച് അച്ചടക്കത്തോടെ പെരുമാറാനും ശ്രദ്ധിക്കണം. കഴിവിന്റെയും ഊര്‍ജത്തിന്റെയും പരാമവധി പ്രയോജനപ്പെടുത്തുന്നതിനായി നിശ്ചയദാര്‍ഢ്യത്തോടെ നിലകൊള്ളണം.
ഇടവം
രേവതി നക്ഷത്രത്തിലൂടെയുള്ള ചൊവ്വയുടെ സഞ്ചാരം ഇടവം രാശിയില്‍ ഉള്ളവര്‍ക്ക് മാറ്റിവെച്ച ലക്ഷ്യങ്ങളിലേക്ക് വീണ്ടും നടന്നടക്കാനുള്ള അവസരമാണ്. ജീവിതത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഈ സമയത്ത് സാധിക്കും. വ്യക്തിപരവും ജോലിസംബന്ധവുമായ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഉള്‍പ്രേരണയും പ്രചോദനവും വേണ്ടുവോളം ലഭിക്കും. സ്വന്തം മൂല്യങ്ങളുമായും താല്‍പ്പര്യങ്ങളുമായി ഒത്തുപോകുന്ന മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമാണ് മുന്നില്‍. അതേസമയം ലക്ഷ്യങ്ങള്‍ക്ക് പിറകേ പായുമ്പോള്‍ ജീവിതത്തിന്റെ സ്ഥിരതയും സന്തുലനവും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ ഗ്രഹചലനം അനുഗ്രഹമായിത്തീരും. പ്രത്യേകിച്ച് സ്വതവേ ഊര്‍ജ്ജസ്വലരും ഉത്സാഹികളുമായവര്ക്ക്. നിശ്ചയദാര്‍ഢ്യവും ഏകാഗ്രതയും വീണ്ടെടുത്ത് ഈ അനുകൂലസമയത്തെ പ്രയോജനപ്പെടുത്താനുള്ള ശ്രമം ഈ രാശിക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. പുതിയ കാര്യങ്ങള്‍ പഠിക്കാനും സ്വന്തം താല്‍പ്പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും പിറകേ പോകാനും ശ്രമമുണ്ടാകും. അതേസമയം തെറ്റിദ്ധാരണകള്‍ ഉണ്ടാകാതിരിക്കാനും എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇത് പ്രശ്നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെക്കും. അക്ഷമയും പല കാര്യങ്ങളിലായി ഊര്‍ജ്ജം പാഴാക്കികളയാനുള്ള ശ്രമവും ഒഴിവാക്കണം. ഊര്‍ജ്ജം ഫലപ്രദമായ, അര്‍ത്ഥവത്തായി ഉപയോഗിക്കണം. പുതിയ കഴിവുകള്‍ നേടുക, പുതിയ വിഷയങ്ങള്‍ പഠിക്കുക എന്നിവയെല്ലാം വ്യക്തിവികാസത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും.
കര്‍ക്കിടകം
കര്‍ക്കിടക രാശിക്കാര്‍ക്ക് ഈ സമയത്ത് തീവ്രമായ വികാര വിക്ഷോഭങ്ങള്‍ അനുഭവപ്പെടും. ഈ മാറ്റം കാരണം പൊതുവേ ഇവരുടെ സഹാനുഭൂതി, മറ്റുള്ളവരോടുള്ള ദയ കാരുണ്യം എന്നീ സ്വഭാവങ്ങള്‍ അല്‍പ്പം കൂടി വര്‍ദ്ധിക്കും. ഈ കാലഘട്ടത്തില്‍ കര്‍ക്കിടക രാശിയില്‍ പിറന്നവര്‍ക്ക് വലിയ തോതിലുള്ള വികാര തള്ളിച്ചകളും പ്രചോദനവും അനുഭവപ്പെടും. ഇതിന്റെ കരുത്തില്‍ അവര്‍ വൈകാരിക പ്രശ്നങ്ങളെ നേരിടുകയും വ്യക്തിപരമായ വളര്‍ച്ച നേടുകയും ചെയ്യും. അതേസമയം വേണ്ടവിധത്തില്‍ വികാരങ്ങളെ കൈകാര്യം ചെയ്തില്ലെങ്കില്‍ വൈകാരികമായ അസ്ഥിരാവസ്ഥയും മൂഡ് സ്വിംഗ്സും ഇവര്‍ക്ക് അനുഭവപ്പെടും.
ചിങ്ങം
ചൊവ്വ രേവതി നക്ഷത്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ചിങ്ങം രാശിയില്‍ പിറന്ന ആളുകള്‍ക്ക് ആത്മവിശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും പുതിയ അലയൊലികള്‍ ജീവിതത്തില്‍ അനുഭവപ്പെടും. പൊതുവേ നേതൃഗുണമുള്ള ചിങ്ങം രാശിക്കാര്‍ ഇക്കാലയളവില്‍ നേതൃസ്ഥാനങ്ങളിലേക്ക് എത്താന്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും കരിയറില്‍ ലക്ഷ്യങ്ങളിലേക്ക് എത്താനും അവര്‍ക്ക് താല്‍പ്പര്യമുള്ള മേഖലകളില്‍ സ്വാധീനമുണ്ടാക്കാനും ഈ കാലയളവില്‍ സാധിക്കും. അതേസമയം മറ്റുള്ളവരുടെ വികാരങ്ങളെയും താല്‍പ്പര്യങ്ങളെയും കൂടി മാനിക്കാനുള്ള ക്ഷമ കാണിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications