ശിവരാത്രി ദിനം ചൊവ്വ മാറുന്നത് അവിട്ടത്തില്‍: 12 രാശിക്കാര്‍ക്കും കാത്തിരിക്കുന്നത് എന്തെല്ലാം? സമ്പൂര്‍ണഫലം

ചൊവ്വയുടെ മാറ്റം എപ്പോഴും അല്‍പം കരുതലോടെ മുന്നോട്ട് പോവേണ്ട ഒന്ന് തന്നെയാണ്. കാരണം വളരെയധികം സ്വാധീനമാണ് ചൊവ്വ എപ്പോഴും ഓരോ രാശിക്കാരിലും ചെലുത്തുന്നത്. ജ്യോതിഷപ്രകാരം നോക്കുകയാണെങ്കില്‍ ഫഎബ്രുവരി 15-ന് അതായത് ശിവരാത്രി ദിനത്തില്‍ ചൊവ്വ അവിട്ടം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. കാരണം ഈ സംക്രമണത്തിന് ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. അവിട്ടം നക്ഷത്രത്തിലെ ചൊവ്വയുടെ സഞ്ചാരം പല വിധത്തിലുള്ള ഗുണദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്നു.

ഇത് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഓരോ രാശിക്കാരിലും വ്യത്യസ്ത ഫലങ്ങളെയാണ് ഇത് നല്‍കുന്നതും. ചിലര്‍ക്ക് ശുഭകരമായ മാറ്റങ്ങളും ചിലരില്‍ അശുഭകരമായ മാറ്റങ്ങളുമാണ് നല്‍കുന്നത്. ചൊവ്വയുടെ ഈ നക്ഷത്രമാറ്റം എപ്രകാരമാണ് 12 രാശിക്കാരേയും സ്വാധീനിക്കുന്നത് എന്ന് നോക്കാം.

Mangal Gochar 2026
Photo Credit: Wise Generated

മേടം രാശി
മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ മാറ്റം ജോലിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ നേതൃത്വ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയും പുതിയ അവസരങ്ങള്‍ ജോലിയില്‍ ലഭിക്കുകയും ചെയ്യും. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സാധിക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ കൈകാര്യം ചെയ്യുന്നതിനും സാധിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ നക്ഷത്രമാറ്റം പലപ്പോഴും പല കാര്യത്തിലും ശ്രദ്ധ നല്‍കേണ്ടതായി വരുന്നു. സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ദേഷ്യം നിയന്ത്രിക്കുന്നതിനും പെരുമാറ്റത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്നതിനും ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ വേണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ചൊവ്വയുടെ സാന്നിധ്യം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പലപ്പോഴും പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. എന്നാല്‍ അത് ഭാവിയിലേക്കുള്ള സുരക്ഷിതമാര്‍ഗ്ഗത്തെക്കൂടി സ്വാധീനിക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം അല്‍പം വൈകാരികമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് കൂടാതെ നിങ്ങള്‍ക്ക് മാറ്റങ്ങള് അനുകൂലമായി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ ചെറിയ തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളില്‍ പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഭാഗ്യം തെളിയുന്ന സമയമാണ്. പലപ്പോഴും ധനവും കീര്‍ത്തിയും ബഹുമാനവും വര്‍ദ്ധിക്കുന്നതിന് ഈ സമയം കാരണമാകുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. ജോലിയില്‍ തെളിയുന്ന മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഈ കാലയളവില്‍ ദാമ്പത്യജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ചൊവ്വയുടെ നക്ഷത്രമാറ്റം ജോലിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. എന്നാല്‍ അത് അനുകൂലമായിരിക്കണം എന്നില്ല. നിയമപരമായി പല കാര്യങ്ങളും അനുകൂലമായി വരുന്നസമയമാണ്. പല കാര്യങ്ങളിലും വിജയം തേടി എത്തും. അത് കൃത്യമായി ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുകയും ചെയ്യുന്നു. ജോലിയിലെ ഉയര്‍ച്ച പലപ്പോഴും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.

Mangal Gochar 2026

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവിട്ടം നക്ഷത്രത്തില്‍ ചൊവ്വയുടെ സ്വാധീനം വളരെ മികച്ച മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. കലാരംഗത്ത് നിങ്ങളെ തേടി ധാരാളം അവസരങ്ങള്‍ എത്തുന്നു. പല മേഖലയിലും വലിയ നേട്ടങ്ങള്‍ക്കാണ് തുടക്കമാവുന്നത്. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരില്‍ സംഭവിക്കുന്ന നക്ഷത്രമാറ്റം പലപ്പോഴും നിങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് കൂടാതെ എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളും കൊണ്ട് വരുന്നു. സാമ്പത്തിക കാര്യങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ദേഷ്യം നിയന്ത്രിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം.

ധനു രാശി
ധനുരാശിക്കാര്‍ക്ക് ഈ സമയം എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. സാഹസികമായ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു. ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. സാമ്പത്തികസ്ഥിതി അനുകൂലമായിരിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ചൊവ്വയുടെ മാറ്റം വളരെയധികം സ്വാധീനം ചെലുത്തുന്നു. പലപ്പോഴും ബുദ്ധിശക്തിയും കഴിവും നിങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന സമയമാണ്. നിങ്ങളെ അലട്ടിയിരുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഇത് നല്ല സമയമാണ്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം ചൊവ്വയുടെ സ്വാധീനം നിങ്ങളുടെ പല മാറ്റങ്ങളിലേക്കും എത്തിക്കും. അത് കൂടാതെ ഉത്സാഹസത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും സാധിക്കും. സാമ്പത്തിക സ്ഥിതി നിങ്ങളെ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരിക്കും. കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അത് ഗുണപരമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. സാമ്പത്തികസ്ഥിതി അനുസരിച്ച് വേണം മറ്റുള്ളവരെ സഹായിക്കുന്നതിന്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ചൊവ്വയുടെ നക്ഷത്രമാറ്റം ആത്മീയ കാര്യങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ തൊഴില്‍ സംബന്ധമായി അനുകൂല സമയമാണ്. അവിട്ടം നക്ഷത്രത്തിലേക്ക് ചൊവ്വ മാറുമ്പോള്‍ അത് നിങ്ങളുടെ ലക്ഷ്യങ്ങളേയും സ്വാധീനിക്കും. ജീവിതത്തില്‍ പുരോഗതിയും ഈ കാലയളവില്‍ ഗുണപരമായ മാറ്റങ്ങളും സംഭവിക്കും.

Story first published: Monday, February 9, 2026, 10:48 [IST]
X
Desktop Bottom Promotion