Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
18 മാസത്തിന് ശേഷം ചൊവ്വയുടെ ഗതിമാറ്റം: ഇനി ഒന്നും ഭയക്കേണ്ടതില്ല, 3 രാശിക്ക് ശുക്രദശയേക്കാള് ഉത്തമസമയം
ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഓരോ രാശിക്കാര്‍ക്കും കാലാകാലങ്ങളില്‍ കരുതി വെച്ചിരിക്കുന്ന ചില മാറ്റങ്ങളുണ്ട്. അതില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതും നിര്‍ണായകവുമായ പല മാറ്റങ്ങളും ഉണ്ടായിരിക്കും. പല തരത്തിലുള്ള ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ ഓരോ രാശിമാറ്റത്തിന്റേയും ഫലമായി സംഭവിക്കുന്നു. ജൂലൈ 28-ന് ചൊവ്വ ചിങ്ങം രാശിയിലേക്ക് മാറുന്നു. 18 മാസത്തിന് ശേഷമാണ് ചിങ്ങത്തിലേക്ക് വീണ്ടും ചൊവ്വ എത്തുന്നത്. ഓരോ രാശിമാറ്റവും ഓരോ തരത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നതും ഗുണദോഷ ഫലങ്ങള്‍ നല്‍കുന്നതും.
ചൊവ്വ പൊതുവേ ധൈര്യം, ദൃഢനിശ്ചയം, എന്നിവയെ സൂചിപ്പിക്കുന്നതാണ്. ഏതൊരു മാറ്റത്തേയും സൂചിപ്പിക്കുന്ന ഇത്തരം ഗ്രഹ-രാശി മാറ്റങ്ങള്‍ എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും 12 രാശിയിലും ഇത് സ്വാധീനം ചെലുത്തുമെങ്കിലും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില രാശിക്കാരുണ്ട്. അതില്‍ 3 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളാണ് ചൊവ്വയുടെ രാശി മാറ്റം നിമിത്തം സംഭവിക്കുന്നത്. ഇത് നിങ്ങളില്‍ ശക്തിയും ധൈര്യവും വര്‍ദ്ധിപ്പിക്കുന്നു. എന്ന് മാത്രമല്ല ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. കൂടാതെ പല കാര്യത്തിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. തന്ത്രപരമായി പല കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ മുന്നിലെത്തുന്നു. കൂടാതെ ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. ശക്തമായ വിജയം ഏത് മേഖലയിലും നിങ്ങളെ തേടി എത്തുന്നു. കരിയറില്‍ പ്രതീക്ഷിക്കാത്ത അവസരങ്ങളും വിജയവും നിങ്ങളെ തേടി എത്തുന്നു. സമ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം ഗുണകരമായ മാറ്റങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം
ചിങ്ങം രാസിക്കാര്‍ക്ക് ചൊവ്വയുടെ ചിങ്ങം രാശിയിലേക്കുള്ള സഞ്ചാരം ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ലക്ഷ്യങ്ങളെല്ലാം മുന്നോട്ട് കൊണ്ട പോവുന്നതിനും അതില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. പുതിയ അവസരങ്ങള്‍ ജോലിയില്‍ തേടി എത്തുന്നു. അത് മാത്രമല്ല വ്യക്തിപരമായി നിങ്ങള്‍ക്ക് വളര്‍ച്ചയുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. സമൂഹത്തില്‍ അംഗീകാരവും സന്തോഷവും തേടി എത്തുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഒരുമിച്ച് വന്ന് മികച്ച മാറ്റങ്ങള്‍ നല്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യപ്രതിസന്ധികളെല്ലാം തന്നെ ഇല്ലാതാവുന്നു. സാമ്പത്തികമായി മാത്രമല്ല എല്ലാ അര്‍ത്ഥത്തിലും ഗുണപരമായ മാറ്റങ്ങളാണ് ഉള്ളത്. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം തേടി എത്തുന്നു.

മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടാവുന്നു. അത് മാത്രമല്ല ഒന്‍പതാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം സംഭവിക്കുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വിദേശ യാത്രക്ക് യോഗം കാണുന്നു. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ധൈര്യത്തോടെ ഏത് പ്രതിരോഗ നടപടിയും സ്വീകരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് എല്ലായ്പ്പോഴും പരിഹാരം കാണാന്‍ സാധിക്കുന്നു. സൗഹൃദങ്ങളില്‍ മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
