Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗ്രഹാധിപന്‍ ചൊവ്വ കര്‍ക്കിടകത്തില്‍: സമ്പത്ത് കുതിച്ചുയരും, നേട്ടങ്ങള്‍ ഇരട്ടിയാവുന്നവര് ഇവരാണ്
ചൊവ്വയുടെ രാശിമാറ്റം എപ്പോഴും ജ്യോതിഷത്തില്‍ വളരെയധികം സംസാരവിഷയമാവുന്ന ഒന്നാണ്. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതിന് പലപ്പോഴും ചൊവ്വ കാരണമാകുന്നു. വേദജ്യോതിഷപ്രകാരം ചൊവ്വയെ സേനാഗ്രഹം എന്നാണ് വിളിക്കുന്നത്. ഗ്രഹങ്ങളുടെ അധിപനാണ് ചൊവ്വ. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ അത്രയധികം സ്വാധീനം ചെലുത്തുന്നതിന് ചൊവ്വയ്ക്ക് സാധിക്കുന്നു. മനുഷ്യ ജീവിതത്തില്‍ ധൈര്യം, വീരത്വം, ആത്മവിശ്വാസം എന്നിവയെല്ലാം ചൊവ്വയാണ് നല്‍കുന്നത്. പലപ്പോഴും ചൊവ്വയുടെ രാശിമാറ്റം സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ഏപ്രില്‍ 3-നാണ് ചൊവ്വ മിഥുനം രാശിയില്‍ നിന്ന് കര്‍ക്കിടകത്തിലേക്ക് പ്രവേശിക്കുന്നത്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു ഏപ്രില്‍ 3-ന് പുലര്‍ച്ച് 1.32-ന് ചൊവ്വ കര്‍ക്കിടകം രാശിയിലേക്ക് എത്തുന്നു. ഇത് ചില രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നല്‍കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ചൊവ്വ ചെലുത്തുന്ന സ്വാധീനം നിസ്സാരമായി കണക്കാക്കരുത്. കാരണം ഇത് ചില അവസരങ്ങളില്‍ ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിനാല്‍ പലപ്പോഴും സന്തോഷകരമായ മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്നു. ചൊവ്വയുടെ കര്‍ക്കിടകം രാശി സംക്രമണത്തിന്റെ ഫലമായി പലപ്പോഴും ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

മിഥുനം
ചൊവ്വയുടെ കര്‍ക്കിടകം രാശി സംക്രമണത്തിന്റെ ഫലമായി മിഥുനം രാശിക്കാരില്‍ അവരുടെ രണ്ടാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം നടക്കുന്നത്. ഇത് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നല്കുന്നു. മാത്രമല്ല പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുകയും ചെയ്യുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. അതില്‍ തന്നെ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ഓഫീസില്‍ സ്ഥാനക്കയറ്റം ലഭിക്കുകയും ജോലിയിലെ കൃത്യത നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ഓഫീസില്‍ നിങ്ങളെ തേടി അഭിനന്ദനം എത്തുന്നു. പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെത്തുമ്പോള്‍ അത് നേട്ടങ്ങളുടെ ഒരു കലവറ തന്നെ നിങ്ങള്‍ക്കായി തുറന്ന് തരുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. പലപ്പോഴും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നത് പോലെ തന്നെ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്ന ഒരു സമയം കൂടിയാണ്. പണം ധാരാളം സമ്പാദിക്കുന്നതിന് സാധിക്കുന്നു. കൂടാതെ ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. എതിരാളികളെ പരാജയപ്പെടുത്തുന്നത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സുരക്ഷിതമായി മുന്നോട്ട് പോവാന്‍ സാധിക്കുന്നതിനാല്‍ അത് ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. ജോലിയില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ പുരോഗതിക്ക് സാധ്യതയുണ്ട്. എതിരാളികളെ പരാജയപ്പെടുത്തുന്നു. ശത്രുക്കള്‍ നിങ്ങളുടെ വളര്‍ച്ചയില്‍ അസൂയപ്പെടും. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ പ്രതിസന്ധികള്‍ നേരിടേണ്ട അവസ്ഥയുണ്ടാവും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വയുടെ ഒന്‍പതാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് നിങ്ങള്‍ക്ക് ആത്മീയ കാര്യങ്ങളിലുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ മനസ്സില്‍ ധാരാളം പോസിറ്റീവ് ചിന്തകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മനസ്സില്‍ നിറയെ പോസിറ്റീവ് ചിന്തകള്‍ ഉണ്ടാവുന്നു. എല്ലാ ജോലികളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. ആരോഗ്യത്തെക്കുറിച്ച് കൃത്യമായ ധാരണ നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഒരുമിച്ച് നിങ്ങളുടെ ജോലിയില്‍ നേട്ടങ്ങള്‍ കൊണ്ട് തരും. കരിയറിലെ എല്ലാ തടസ്സങ്ങളും ഇല്ലാതാവുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ആറാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം നടക്കുന്നത്. പലപ്പോഴും ഇത് ഭാഗ്യത്തിന്റെ സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പഴയ രോഗാവസ്ഥകളില്‍ നിന്ന് മാറ്റം സംഭവിക്കുന്നു. ജോലിയുടെ കാര്യത്തില്‍ ഉണ്ടാവുന്ന എല്ലാ മാറ്റങ്ങളും നേട്ടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്. സമൂഹത്തില്‍ ആദരവും സന്തോഷവും സമാധാനവും എല്ലാം നിങ്ങളെ തേടി എത്തുന്നു. പല മേഖലകളിലും അംഗീകാരം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കടം കൊടുത്ത പണം തിരികെക്കിട്ടുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
