Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കര്‍ക്കടകത്തില്‍ ദുര്‍ബലനായി ചൊവ്വ, ചൊവ്വാദോഷം അലട്ടും, ആത്മധൈര്യം ചോരും, പരിഹാരങ്ങള്‍ അറിയാം
ഗ്രഹങ്ങളുടെ സേനാപതി എന്ന വിശേഷണമുള്ള ചൊവ്വ അക്രമകാരിയായ ഗ്രഹമെന്നും അറിയപ്പെടുന്നു. ആളുകളുടെ ജീവിതത്തില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന ഗ്രഹമാണ് ചൊവ്വ. ജീവിതാഭിലാഷങ്ങള്‍, ആഗ്രഹങ്ങള്‍, ശൗര്യം എന്നിവയ്ക്കെല്ലാം നിദാനം ചൊവ്വയാണ്. കുജന്, ലോഹിതന്‍, ഭൂമിപുത്രന്‍ എന്നിങ്ങനെയും ചൊവ്വയ്ക്ക് പേരുകള്‍ ഉണ്ട്. ലോഹിതമെന്നാല് ചുവപ്പാണ്. ചുവന്ന ഗ്രഹമാണല്ലോ ചൊവ്വ.

ഒക്ടോബര്‍ 20ന് ചൊവ്വ കര്‍ക്കടകം രാശിയില്‍ വന്നെത്തി. ചില രാശികള്‍ക്ക് വളരെ ഗുണകരവും മറ്റ് രാശികള്‍ക്ക് ദോഷകരവുമാണ് ചൊവ്വയുടെ രാശിമാറ്റം. ചൊവ്വ മൂലം ദോഷം വന്നെത്തുന്ന രാശികള്‍ ഈ കാലയളവില്‍ വളരെ സൂക്ഷിക്കണം. ഇവര്‍ക്ക് ബിസിനസിലും ദാമ്പത്യത്തിലും കരിയറിലുമെല്ലാം പ്രതിസന്ധികള്‍ ഉണ്ടാകാനിടയുണ്ട്.
കര്‍ക്കടകത്തിലെ ചൊവ്വ
ചന്ദ്രന് ആധിപത്യമുള്ള രാശിയാണ് കര്‍ക്കടകം. രാശിമാറ്റത്തോടൊപ്പം കര്‍ക്കടകത്തില്‍ ചൊവ്വ വക്രഗതിയില്‍ സഞ്ചരിക്കുന്നുമുണ്ട്. ചൊവ്വയുടെ നീചരാശിയാണ് കര്‍ക്കടകം എന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ കര്‍ക്കടകത്തില്‍ ചൊവ്വ ദുര്‍ബലമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. നീചരാശിയിലെ ചൊവ്വ പൊതുവേ ദോഷഫലങ്ങളാണ് നല്‍കുക.
ഒരു വ്യക്തിയിലെ ധൈര്യം, അധികാരം, ആവേശം, ദേഷ്യം, സൈനികമായ ശേഷികള്‍ എന്നിങ്ങനെയുള്ള ഗുണങ്ങളുടെ പ്രതീകമാണ് ചൊവ്വ. മേടവും വൃശ്ചികവുമാണ് ചൊവ്വയ്ക്ക് ആധിപത്യമുള്ള രാശികള്‍, ചിത്തിര, മകയിരം, അവിട്ടം എന്നീ നക്ഷത്രങ്ങളുടെയും അധിപതി ചൊവ്വയാണ്. മകരം രാശിയാണ് ചൊവ്വയുടെ ഉച്ച രാശി. ഈ രാശിയില്‍ ചൊവ്വ പരമാവധി ഫലങ്ങള്‍ നല്‍കും. നീചരാശിയായ കര്‍ക്കടകത്തില്‍ നീചഫലങ്ങളും നല്‍കും. ഓരോ 45 ദിവസം കൂടുമ്പോഴാണ് ചൊവ്വ രാശിമാറ്റം നടത്തുന്നത്.
യുദ്ധത്തിന്റെ ദേവനെന്നും സേനാപതിയെന്നും ചൊവ്വയെ വിളിക്കുന്നു. ശൗര്യ പ്രകൃതമാണ് ഈ ഗ്രഹത്തിന്. ഊര്‍ജം, സാഹോദര്യം, ഭൂമി എന്നിവയുടെയും പ്രതീകമാണ് ചൊവ്വ. പുരുഷാധിപത്യമുള്ള ഗ്രഹമായാണ് ചൊവ്വയെ കാണുന്നത്. വളരെ ശക്തമായ ഗ്രഹവുമാണത്. ജാതകത്തില്‍ ചൊവ്വ ശക്തമാണെങ്കില്‍ ആ വ്യക്തി ധൈര്യവാനും ഭീതിയില്ലാത്തവനും ഊര്‍ജ്ജസ്വലതയോടെ കാര്യങ്ങള്‍ ചെയ്യുന്നവനുമായിരിക്കും. എന്നാല്‍ ജാതകത്തില്‍ ചെവ്വ ദുര്‍ബലമാണെങ്കില്‍ മാംഗല്യദോഷം ഉള്‍പ്പടെ പല ദോഷങ്ങളും ചൊവ്വ നല്‍കും.
ജാതകത്തില്‍ ചൊവ്വ ദുര്ബലനാണെങ്കിലുള്ള ഫലങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാം.
ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. രക്തസമ്മര്‍ദ്ദം, മൂത്രത്തില്‍ കല്ല് തുടങ്ങിയ പ്രശ്നങ്ങള്‍ വരാം.
വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍, വിവാഹബന്ധം വേര്‍പിരിയല്‍, സമാധാനം നശിക്കല്‍.
ജാതകത്തില്‍ ചൊവ്വാദോഷമുണ്ടെങ്കില് വിവാഹം വൈകും.
ചൊവ്വയുടെ സ്ഥാനം അശുഭമാണെങ്കില്‍ സന്താനഭാഗ്യത്തിന് പ്രശ്നങ്ങള്‍ അനുഭവപ്പെടും.
കോടതിസംബന്ധമായ പ്രശ്നങ്ങള്‍, കേസുകള്‍.പ്രിയപ്പെട്ടവരില്‍ നിന്ന് വഞ്ചന.
ജാതകത്തില്‍ ചൊവ്വ ശക്തനാണെങ്കിലുള്ള ഫലങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാം.
ജാതകത്തില്‍ ചൊവ്വ ശക്തനാണെങ്കില്‍ അവര്‍ നിശ്ചയദാര്‍ഢ്യം ഉള്ളവരായിരിക്കും. പെട്ടെന്ന് ആവേശം കൊള്ളുന്നവരായിരിക്കില്ല. ലക്ഷ്യത്തിലെത്തുന്നത് വരെ പ്രയത്നം തുടരും.
ആത്മവിശ്വാസം ഉള്ളവരായിരിക്കും. മറ്റുള്ളവരുടെ മുമ്പില്‍ ചിന്തകള്‍ പങ്കുവെക്കാന്‍ മടിക്കില്ല. പ്രതികരിക്കാനും ചോദ്യം ചെയ്യാനും മടി കാണിക്കില്ല.
ധൈര്യവും തന്റേടവും ഉള്ള ആളുകള്‍. റിസ്കുകള്‍ എടുക്കാന്‍ മടി കാണിക്കില്ല.
മത്സരസ്വഭാവമുള്ളവര്‍. വെല്ലുവിളികളെ ഏറ്റെടുക്കുന്നവര്‍.
സദാ ഊര്‍ജ്ജസ്വലരും സജീവമായി പ്രവര്‍ത്തിക്കുന്നവരും. ഏതുകാര്യവും നേരത്തെ ചെയ്തുതീര്‍ക്കും.
ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തമാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
ചൊവ്വാഴ്ചകളില്‍ ഉപവാസം.
ചൊവ്വാഴ്ച ചുവന്ന വസ്ത്രം ധരിക്കുക.
ചൊവ്വാഴ്ചകളില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുക. അശരണരെ സേവിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
