Latest Updates
-
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം
99 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അപൂര്‍വ്വ സംയോഗം; സൂര്യനും ചൊവ്വയും വ്യാഴവും ഒന്നിക്കുന്നു, നേട്ടം ഈ രാശികള്‍ക്ക്
ജ്യോതിഷലോകത്തെ ആവേശം കൊള്ളിക്കുന്ന ഒരു ഗ്രഹ സംയോഗം നടന്നിരിക്കുകയാണ്. 99 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യനും ചൊവ്വയും വ്യാഴവും ഒന്നിച്ചുവന്നിരിക്കുന്നു. ഇത് ചില രാശികള്‍ക്ക് രാജയോഗത്തേക്കാള്‍ വലിയ സൗഭാഗ്യങ്ങള്‍ നല്‍കും. നിലവില്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യന് സ്വരാശിയായ ചിങ്ങത്തിലാണ് ഉള്ളത്. അതുപോലെ വ്യാഴം ഇടവംരാശിയിലും സ്ഥിതിചെയ്യുന്നു. ഇതിനൊപ്പം ഗ്രഹങ്ങളുടെ സേനാപതിയെന്ന് അറിയപ്പെടുന്ന ചൊവ്വ ആഗസ്റ്റ് 26ന് മിഥുനം രാശിയിലേക്ക് വന്നെത്തി. ഈ ഗ്രഹങ്ങളുടെ ഈ അപൂര്‍വ്വ സംയോഗം ചില രാശികള്‍ക്ക് അപ്രതീക്ഷിതമായ പല ഭാഗ്യങ്ങളും നേട്ടങ്ങളും നല്‍കും.

ഇതുകൂടാതെ ചൊവ്വ സ്വന്തം നക്ഷത്രമായ മകയിരത്തിലാണ് ഇപ്പോള്‍ സ്ഥിതിചെയ്യുന്നത്. വ്യാഴവും ഇതേ നക്ഷത്രത്തിലാണ് ഉള്ളത്. ഈയൊരു കാര്യവും കൂടി കണക്കിലെടുക്കുമ്പോള്‍ ജ്യോതിഷപ്രകാരം ചില രാശികള്‍ക്ക് ഇരട്ടിനേട്ടം തേടിയെത്തുന്ന കാലയളവാണ് ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 15 വരെ. മിത്ര ഗ്രഹങ്ങളായ സൂര്യന്റെയും വ്യാഴത്തിന്റെും ചൊവ്വയുടെയും അപൂര്‍വ്വ സംയോഗത്താല്‍ ജീവിതം മാറിമറിയാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഗ്രഹങ്ങളുടെ ഈ അപൂര്‍വ്വ സംഗമം നേട്ടമാകും. ഈ രാശിയില്‍ ചൊവ്വ ലഗ്നഭാവത്തിലാണ, സൂര്യന് അഞ്ചാംഭാവത്തിലും. സൂര്യന്റെ ദൃഷ്ടി ശനിയുടെ മേലുണ്ട്. വ്യാഴം മൂന്നാംഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. ഈ മൂന്ന് ഗ്രഹങ്ങളുടെയും സ്ഥിതി മേടം രാശിക്കാര്‍ക്ക് ഗുണകരമാണ്. എല്ലാ മേഖലകളിലും ഇവര്‍ക്ക് വിജയവും സഫലതയും ഉണ്ടാകും. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങള്‍ ഈ ഘട്ടത്തില്‍ അവസാനിക്കും. സാമ്പത്തികപ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും. കരിയറില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകും. സൂര്യന്റെ അനുഗ്രഹത്താല്‍ ജോലിയില്‍ ആഗ്രഹിച്ച രീതിയിലുള്ള നേട്ടങ്ങളും ഗുണങ്ങളും ഉണ്ടാകും. തൊഴിലിലെ മികവ് പരിഗണിച്ച് ഉയര്‍ന്ന പദവികളും സ്ഥാനങ്ങളും തേടിയെത്തിയേക്കും. വിദ്യാര്‍ത്ഥികള്‍ക്കും പഠനത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയമുണ്ടാകും. ഓഹരിവിപണി, ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളിലൂടെ സാമ്പത്തികലാഭമുണ്ടാകും. ബിസിനസ് രംഗത്തെ പുതിയ മാറ്റങ്ങള്‍ ലാഭം നേടിത്തരും. ആരോഗ്യം തൃപ്തികരമായിരിക്കും.
മകരം
മകരം രാശിക്കാരുടെ ധന ഭാവത്തില്‍ ശനിയാണ് സ്ഥിതി ചെയ്യുന്നത്. അതോടൊപ്പം വ്യാഴം അഞ്ചാം ഭാവത്തിലും ചൊവ്വ ആറാം ഭാവത്തിലും സൂര്യന് എട്ടാം ഭാവത്തിലും സ്ഥിതിചെയ്യുന്നു. ഗ്രഹങ്ങളുടെ ഈ സ്ഥാനക്രമം മകരംരാശിക്കാര്‍ക്ക് സൗഭാഗ്യങ്ങളേകും. മകരം രാശിയില്‍ സൂര്യനാല്‍ വിപരീത രാജയോഗം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് വളരെ ശുഭകരവും അപൂര്‍വ്വവുമായ യോഗമായി കരുതപ്പെടുന്നു. മകരം രാശിക്കാര്‍ക്ക് ഇത് ഏഴരശനിയുടെ അവസാനകാലമാണ്. ഇവര്‍ക്ക് തുടര്‍ന്ന് അപ്രതീക്ഷിത ധനലാഭവും ബിസിനസില്‍ നിന്ന് ലാഭവും തേടിയെത്തും. ബിസിനസുമായി ബന്ധപ്പെട്ട് നഷ്ടമായ പണം തിരികെ ലഭിക്കാനുള്ള യോഗവും ഈ കാലയളവില്‍ ഉണ്ടാകും. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കും. വ്യാഴത്തിന്റെയും ചൊവ്വയുടെയും അനുഗ്രഹത്താല്‍ ഈ രാശിക്കാര്‍ക്ക് ചില സൗഭാഗ്യങ്ങള്‍ ഉണ്ടാകും. ഇവരുടെ കഠിനാധ്വാനങ്ങള്‍ക്ക് ഫലമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. സമൂഹത്തില്‍ നിലയും വിലയും വര്‍ധിക്കും. പഠനരംഗത്തുള്ള മകരം രാശിക്കാര്‍ക്കും ഇത് അനുകൂല സമയമാണ്. ചൊവ്വയുടെ ദൃഷ്ടി പതിനൊന്നാം ഭാവത്തില്‍ ആകയാല്‍, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടാകും. ഇവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധിക്കും.
തുലാം
തുലാം രാശിയില്‍ ജനിച്ചവരുടെ ഭാഗ്യവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ചൊവ്വ സ്ഥിതി ചെയ്യുന്നത്. എട്ടാം ഭാവത്തില്‍ വ്യാഴവും ലാഭവുമായി ബന്ധപ്പെട്ട ഭാവത്തില്‍ സൂര്യനും സ്ഥിതി ചെയ്യുന്നു. അതിനാല്‍ തന്നെ തുലാം രാശിക്കാര്‍ക്ക് അത്യന്തം ലാഭകരമായ സമയമാണിത്. ചൊവ്വയും വ്യാഴവും മകയിരം നക്ഷത്രത്തിലാണ് ഉള്ളത്. ആറാം ഭാവാധിപനായ വ്യാഴം എട്ടാം ഭാവത്തിലാണ് ഉള്ളത്. അങ്ങനെ വിപരീത രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ഇതിലൂടെ തുലാം രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും സഫലതയുണ്ടാകും. ശനമി ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഉള്ളത്. വിവാഹകാര്യങ്ങളിലെ തടസ്സം നീങ്ങിക്കിട്ടും. അവിവാഹിതരുടെ വിവാഹം നടക്കും. ദാമ്പത്യജീവിതത്തിലെ പ്രതിസന്ധികള്‍ അവസാനിച്ച് സന്തോഷം നിറയും. ബിസിനസിലെ പ്രശ്നങ്ങള്‍ ഇല്ലാതാകും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. സമ്പാദ്യം വര്‍ധിക്കും. സൂര്യന്റെ അനുഗ്രഹത്താല്‍ സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കും. ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അവ അവസാനിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
