Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
42 ദിവസം ചൊവ്വ സ്വരാശിയില്‍, ചൊവ്വയുടെ ശക്തിയില്‍ ജീവിതം തിരിച്ചുപിടിക്കുന്ന രാശികള്‍
ചൊവ്വ സ്വരാശിയായ മേടത്തിലേക്ക് പ്രവേശിച്ചിട്ട് 12 ദിവിസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇനി 30 ദിവസം കൂടി ചൊവ്വ മേടത്തില് തുടരും. മേടത്തിന്റെ അധിപനായ ചൊവ്വ, വളരെ ശക്തിയുള്ള ഒരു ഗ്രഹമായാണ് അറിയപ്പെടുന്നത്. ജീവിതത്തിലെ ആവേശം, അസ്തിത്വം, മുന്നോട്ടുപോകാനുള്ള താല്‍പ്പര്യം എന്നിവയെല്ലാം ചൊവ്വയുടെ കൈകളിലാണ്. പ്രത്യേകിച്ച് സ്വരാശിയില്‍ ആയിരിക്കുമ്പോള്‍ ചൊവ്വ കൂടുതല്‍ ശക്തനാകും. ഈ സമയത്ത് ചൊവ്വയുടെ ഊര്‍ജ്ജം ഉച്ചസ്ഥായിയിലായിരിക്കും.

മേടത്തിലെ ചൊവ്വ - പ്രാധാന്യം
നേതൃത്വം, ധൈര്യം എന്നിവയുടെ രാശിയാണ് മേടം. അതിനാല്‍ തന്നെ ചൊവ്വ മേടത്തിലേക്ക് വരുമ്പോള്‍ അതിന്റെ എല്ലാ ശക്തിയും കഴിവുകളും പുറത്തെടുത്തേക്കും. കാലം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്കായി സധൈര്യം മുന്നിട്ടിറങ്ങാനും മടികൂടാതെ വേണ്ട കാര്യങ്ങള്‍ ചെയ്യാനുമാണ് ഈ സമയം പ്രപഞ്ചം നമ്മോട് ആവശ്യപ്പെടുന്നത്.
അലസത വെടിയാനും പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്തുതുടങ്ങാനുമുള്ള പ്രേരണയാണ് മേടം രാശിയിലേക്കുള്ള ചൊവ്വയുടെ രാശിമാറ്റം. കരിയറിലും വ്യക്തിജീവിതത്തിലും ബന്ധങ്ങളിലുമുള്ള നമ്മുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ചൊവ്വയുടെ ഊര്‍ജ്ജം പരമാവധി പ്രയോജനപ്പെടുത്താനാണ് പ്രപഞ്ചം ഈ രാശിമാറ്റത്തിലൂടെ നല്കുന്ന സൂചന. 12 രാശികളിലെ ആദ്യരാശിയാണ് മേടം. പുതിയ തുടക്കം, നിശ്ചദാര്‍ഢ്യം, റിസ്ക് എടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട രാശിയാണത്. അതേസമയം ചൊവ്വ, അഭിനിവേശങ്ങളുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഗ്രഹമാണ്. ചൊവ്വയും മേടവും തമ്മിലുള്ള ഈ പൊരുത്തം തന്നെ ഏറ്റവും ശക്തമായ കൂട്ടുകെട്ടിനുള്ള തെളിവാണ്. നിശ്ചയദാര്‍ഢ്യത്തോടും വേഗതയോടും ജീവിതത്തില്‍ മുന്നേറാന്‍ ഈ കാലയളവില്‍ സാധിക്കും.
പുതിയ കാര്യങ്ങള്‍ തുടങ്ങാനും ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവൃത്തിക്കാനും തന്ത്രങ്ങള്‍ നടപ്പിലാക്കാനും തടസ്സങ്ങളെ തട്ടിമാറ്റാനും അനുകൂലമായ സമയമാണിത്. വെല്ലുവിളികളെ നേരിടാനും പ്രതിബദ്ധങ്ങള്ക്കെതിരെ യുദ്ധം ചെയ്യാനും വിജയം നേടാനുമുള്ള ശക്തിയാണ് മേടം രാശിയിലെ ചൊവ്വ നല്‍കുന്നത്.
മേടം രാശിയിലെ ചൊവ്വയുടെ സ്ഥാനം ചില രാശികള്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്‍കും. ഇവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സൗഭാഗ്യങ്ങളും കൈവരും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
ചൊവ്വയുടെ സ്വരാശിയായ മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ രാശിമാറ്റം അങ്ങേയറ്റം ശുഭഫലദായകമാണ്. മേടത്തിന്റെ ലഗ്നഭാവത്തിലാണ് ഈ രാശിമാറ്റം നടക്കുന്നത്. ഈ കാലയളവില്‍ പൂര്‍ത്തിയാക്കാതെ കിടന്നിരുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനും കിട്ടാനുള്ള പണം തിരികെ കിട്ടാനും ഭാഗ്യമുണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. വിചാരിച്ചതും ആഗ്രഹിച്ചതുമായ കാര്യങ്ങള്‍ സഫലമാകും. വിവാഹിതര്‍ക്ക് ദാമ്പത്യജീവിതം സന്തോഷകരമായിത്തീരും. ഈ കാലയളവില്‍ വസ്തുവകകള്‍ വാങ്ങാനുള്ള സാധ്യതയുണ്ട്.
ചിങ്ങം
ചൊവ്വയുടെ രാശിമാറ്റം ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്കും ഏറെ ഗുണകരമാണ്. ചിങ്ങം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ രാശിമാറ്റം സംഭവിക്കുന്നത്. ഈ രാശിമാറ്റത്തോടെ ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യം തെളിയും. പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ജീവിതത്തില്‍ എല്ലാ മേഖലകളിലും പുരോഗതി പ്രകടമാകും. സ്വദേശത്തോ വിദേശത്തോ ആയി നിരവധി യാത്രകള്‍ നടത്തും. വീട്ടില്‍ ശുഭകരമായ കാര്യങ്ങള്‍ നടക്കും. ഉദ്യോഗസ്ഥര്‍ക്ക് ഈ കാലയളവില്‍ പ്രമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം അപൂര്‍വ്വങ്ങളായ ഭാഗ്യങ്ങള്‍ നല്‍കും. കാരണം ഈ രാശിമാറ്റം കര്‍ക്കിടകത്തിന്റെ കര്മ്മഭാവത്തിലാണ് സംഭവിക്കുന്നത്. ഉദ്യോഗത്തിലും ബിസിനസിലും ശ്രദ്ധിക്കത്തക്ക പുരോഗതിയും അഭിവൃദ്ധിയും പ്രകടമാകും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാക്കാന്‍ പറ്റിയ സമയമാണിത്. ഉദ്യോഗസ്ഥര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിക്കും. പ്രമോഷനും ശമ്പളവര്‍ദ്ധനയ്ക്കും സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications