Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
മണ്ഡലകാലം; കഷ്ടപ്പാടകലും, ജീവിതത്തില്‍ ഉയര്‍ച്ചയുടെ നാളുകള്‍ ഈ നക്ഷത്രക്കാര്‍ക്ക്
മണ്ഡലകാലം ആരംഭിക്കുന്നതോടെ ഇതുവരെ അനുഭവിച്ച പല കഷ്ടകാലങ്ങളും അകന്ന്, സമ്പല്‍ സമൃദ്ധി നേടാന്‍ യോഗമുള്ള ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ക്ക് ജീവിത്തില്‍ സന്തോഷവും സമാധാനവും കൈവന്നു ചേരും. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ അകലാനും ആഗ്രഹിച്ചരീതിയില്‍ ജീവിക്കാനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ ഭാഗ്യ നക്ഷത്രങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

മകം
മകം നക്ഷത്രക്കാര്‍ക്ക് ഇതുവരെ അനുഭവിച്ച ദുരിത ജീവിതം ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ പ്രത്യാശ കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. പല നേട്ടങ്ങളും കൈവരിക്കാന്‍ സാധിക്കുന്നതാണ്. ജോലി ലഭിക്കാതെ കഷ്ടപ്പെട്ടിരുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതോടെ ജീവിതത്തില്‍ മാറ്റങ്ങളും സംഭവിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നതാണ്.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് ജീവിത വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. പല മത്സര പരീക്ഷകളിലുംം, കായിക ഇനങ്ങളിലും ഉയര്‍ന്ന സ്ഥആനം കരസ്ഥമാക്കാന്‍ സാധിക്കും. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുന്നതാണ്. കടങ്ങള്‍ സാവധാനത്തില്‍ ഇല്ലാതാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ബിസിനസ്സ് നടത്തുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. കച്ചവട ലാഭം വര്‍ദ്ധിക്കുന്നതാണ്.
ഉത്രം
ഒരു തിരിഞ്ഞുനോട്ടമില്ലാതെ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്ന നാളുകാരാണ് ഉത്രം നക്ഷ്ത്രക്കാര്. ഈശ്വര വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. കുടുംബത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജ്ജരാകാന്‍ ഇവര്‍ക്ക് സാധിക്കും. പുതിയ വാഹനം, വസ്ത്രം, ആഭരണം, വീട് എന്നിവ സ്വന്തമാക്കാനുള്ള യോഗവും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ട്. വസ്തു കച്ചവടം നടത്തുന്നവര്‍ക്കും നല്ല ലാഭം ഉണ്ടായിരിക്കുന്നതായിരിക്കും. ബിസിനസ്സില്‍ വളരാന്‍ സാധിക്കും. ജോലിയില്‍ നല്ല ഉയര്‍ച്ച ഉണ്ടാകാനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്.
പൂയം
മനസ്സിന് സമാധാനം ലഭിക്കും. കുട്ടികളെ കുറിച്ചുണ്ടായിരുന്ന വിഷമങ്ങള്‍ ഇല്ലാതാകും. മക്കളുടെ വിവാഹം നടത്താന്‍ യോഗം. മക്കള്‍ മുഖേന മാതാപിതാക്കള്‍ക്ക് സന്തോഷം അനുഭവിക്കാനും യോഗം ഉണ്ട്. ഈ നക്ഷത്രക്കാര്‍ പൊതുവില്‍ ആത്മാര്‍ത്ഥത വളരെയധികം കൂടിയവരാണ്. അതിനാല്‍ തന്നെ, ഇവരോടുള്ള വിശ്വാസം മറ്റുള്ളവരില്‍ വര്‍ദ്ധിക്കും. ദാമ്പത്യത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും. സാമ്പത്തിക പുരോഗതി ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
രേവതി
നല്ല ദാമ്പത്യ ജീവിതം ഇവര്‍ക്ക് ലഭിക്കുന്നതാണ്. കുടുംബത്തിലെ എല്ലാവിധത്തിലുള്ള ബാധ്യതകളും സാവധാനത്തില്‍ ഇല്ലാതാകും. പുതിയ ജോലി ലഭിക്കാന്‍ സാധ്യത കൂടുതല്‍. വീടുപണി വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കും. ബിസിനസ്സിലേയ്ക്ക് ഇറങ്ങാന്‍ താല്പര്യപ്പെടുന്നവര്ക്ക് ഇത് ഉചിതമായ സമയമാണ്.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ബിസിനസ്സില്‍ നിന്നും ലാഭം ഉണ്ടാകുന്നതാണ്. കുടുംബത്തില്‍ സമാധാനം ഉണ്ടായിരിക്കും. ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ഇല്ലാതാകും. സാമ്പത്തികപരമായി പുരോഗതി ഈ നാളുകാര്‍ക്ക് കൈവരിക്കാന്‍ സാധിക്കുന്നതാണ്. മണ്ഡലകാലത്ത് എന്നും അയ്യപ്പ ക്ഷേത്ര ദര്‍ശനം നടത്തുന്നത് കൂടുതല്‍ ഫലം ലഭിക്കാന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
