Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
2025-ലെ മാളവ്യ രാജയോഗം: ആറ് രാശികള്‍ക്ക് ശുക്ര സംക്രമണത്തില്‍ അടുത്ത വര്‍ഷം ധനസമൃദ്ധി
2025ല്‍ ജ്യോതിഷപരമായി വളരെയധികം മാറ്റങ്ങള്‍ നടക്കുന്നുണ്ട്. ജനുവരി 28ലെ ശുക്രസംക്രമണമാണ് അതില്‍ പ്രധാനം. വളരെ ശുഭകരമായി കരുതപ്പെടുന്ന, പഞ്ച മഹാപുരുഷ യോഗങ്ങളില്‍ ഒന്നായ മാളവ്യ രാജയോഗത്തിന് രൂപം നല്‍കുന്നത് കൊണ്ടുതന്നെ ശുക്രസംക്രമണം 2025ലെ സുപ്രധാന ഗ്രഹമാറ്റമായി കരുതപ്പെടുന്നു.

വേദ ജ്യോതിഷത്തില്‍ ആഡംബരം, സ്നേഹം, സുഖസൗകര്യങ്ങള്‍ എന്നിവയുടെ കാരണഭൂതനായാണ് ശുക്രന് അറിയപ്പെടുന്നത്. ശുക്രന് തന്റെ ഉച്ചരാശിയായ മീനത്തിലേക്കാണ് ജനുവരിയില്‍ കടക്കുന്നത്. അതുകൊണ്ട് തന്നെ വളരെ ശക്തശാലിയായിരിക്കും ഈ മീനംരാശിയിലെ ശുക്രന്. ശുക്രന്റെ മീനം രാശി പ്രവേശത്തിലൂടെ 2025ല്‍ അതിഗംഭീര ഫലങ്ങള്‍ ലഭിക്കാന്‍ പോകുന്ന ചില രാശികള്‍ ഉണ്ട്. ഇവര്‍ ആ വര്‍ഷം മുഴുവന്‍ ശുക്രന്റെ മംഗളകരമായ സ്വാധീനത്തില്‍ ആയിരിക്കും. ഇവര്‍ക്ക് വര്‍ഷം മുഴുവന്‍ വളര്‍ച്ചയും സ്വത്തും സന്തോഷവും ലഭിക്കും.
എന്താണ് മാളവ്യ രാജയോഗം?
ശുക്രന് തന്നെ ഉച്ചരാശിയില്‍ സ്ഥിതി ചെയ്യുമ്പോഴോ അല്ലെങ്കില്‍ ഗ്രഹനിലയില്‍ അനുകൂലസ്ഥാനത്ത് സ്ഥിതി ചെയ്യുമ്പോഴോ ആണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്. മാളവ്യ രാജയോഗത്തിലൂടെ ഒരു വ്യക്തിക്ക് ആഡംബര ജീവിതവും ഐശ്വര്യവും സൗന്ദര്യഗുണങ്ങളും സ്നേഹഭാവങ്ങളും കൈവരും. ഇപ്പോള്‍ ശുക്രന് മീനം രാശിയിലേക്ക് കടക്കാന്‍ പോകുന്നതിനാല്‍ മാളവ്യ രാജയോഗം ആരംഭിക്കാന്‍ പോകുകയാണ്. ഇതിലൂടെ ഏതെല്ലാം രാശികള്‍ക്കാണ് സര്‍ഗാത്മകമായ കഴിവുകളും നല്ല ബന്ധങ്ങളും സാമ്പത്തിക സമൃദ്ധിയും കൈവരിക എന്ന് നോക്കാം.
ഇടവം
ശുക്രന് ആധിപത്യമുള്ള ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ശുക്രസംക്രമണത്തിലൂടെ ജീവിതത്തില്‍ സത്ഫലങ്ങള്‍ തേടിവരും. സാമ്പത്തിസ്ഥിരത നേടാനാകും. ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങളെല്ലാം മികച്ച ഫലം നല്‍കും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ പിറന്നവര്‍ക്കും ശുക്ര സംക്രമണവും മാളവ്യ രാജയോഗവും കരിയറിലും വ്യക്തിജീവിതത്തിലും നേട്ടങ്ങള്‍ നല്‍കും. ഈ രാശിമാറ്റത്തിലൂടെ സര്‍ഗാത്മകമായ അവസരങ്ങളും ജോലിയില്‍ ഉയര്‍ച്ചയും ഇവര്‍ നേടും. കുടുംബജീവിതത്തില്‍ സന്തോഷവും ഐക്യവും ്അനുഭവപ്പെടും.
തുലാം
തുലാം രാശിയുടെ അധിപനും ശുക്രനാണ്. അതുകൊണ്ട് ഉച്ചരാശിയിലെ ശുക്രന് സ്വരാശിക്ക് അനവധി നേട്ടങ്ങള്‍ നല്‍കും. സമൂഹത്തില്‍ ഇവര്‍ക്ക് സ്വീകാര്യതയേറും. സാമ്പത്തികനേട്ടങ്ങള്‍ കൈവരിക്കും. കരിയറിലും വളര്‍ച്ച കാണാനാകും, പ്രത്യേകിച്ച് ഭാവനാപരമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക്. ബന്ധങ്ങള്‍ കൂടുതല്‍ റൊമാന്റിക് ആകും. ദാമ്പത്യത്തിലും കുടുംബജീവിതത്തിലം ഐക്യം ഉണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് പ്രണയം, സമ്പത്ത് എന്നീ മേഖലകളിലാണ് ശുക്രന്റെ സ്വാധീനം കൂടുതലായി അനുഭവപ്പെടുക. ചിലര്‍ ഈ കാലയളവില്‍ തന്റെ പ്രണയവുമായി കണ്ടുമുട്ടും. ദാമ്പതിമാര്ക്ക് അവര്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാകും.സാമ്പത്തികമായി ഗുണകരമായ സമയമാണ്. നിക്ഷേപത്തില്‍ നിന്നും സര്‍ഗാത്മക സംരംഭങ്ങളില്‍ നിന്നും ലാഭമുണ്ടാകും.
മകരം
മകരം രാശിയില്‍ ജനിച്ചവരും ശുക്രസംക്രമണത്തിലൂടെ കരിയറിലും സാമ്പത്തിരംഗത്തും അഭിവൃദ്ധിപ്പെടും. ബിസിനസ് ചെയ്യുന്നവര്‍ക്ക് സ്വപ്നം കാണാനാകാത്ത ലാഭം വന്നെത്തും. വ്യക്തിബന്ധങ്ങള്‍ മെച്ചപ്പെടും.
മീനം
മീനം രാശിയില്‍ ജനിച്ചവര്‍ക്ക് മാളവ്യ രാജയോഗത്തിലൂടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വന്നെത്തും. സാമ്പത്തികവിജയം, വ്യക്തിപരമായ വളര്‍ച്ച, ആത്മീയമായ സൗഖ്യം എന്നിവയെല്ലാം ഈ കാലയളവില്‍ അനുഭവിക്കാനാകും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. ആത്മവിശ്വാസവും പോസിറ്റിവിറ്റിയും വര്‍ധിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
