Latest Updates
-
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
സമ്പത്തും സന്തോഷവും സമാധാനവും തേടിയെത്തും; അപൂര്‍വ്വ യോഗമായ മാലിക രാജയോഗം ജൂണില്‍
വേദ ജ്യോതിഷത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു മാസമായിരുന്നു ജൂണ്‍. നിരവധി പ്രധാനപ്പെട്ട രാശിമാറ്റങ്ങള്ക്കും നക്ഷത്രമാറ്റങ്ങള്ക്കും ജൂണ്‍ സാക്ഷിയായി. ജൂണ്‍ 14 മുതല്‍ 29 വരെ ബുധന്‍ മിഥുനം രാശിയില്‍ തുടരും. മിഥുനത്തിലെ ബുധന്‍ എല്ലാവരുടെ ജീവിതത്തിലും കാര്യമായ സ്വാധീനമുണ്ടാക്കും. ചില രാശികളില് ജനിച്ച ആളുകള്‍ക്ക് ബുദ്ധിവൈഭവം പ്രകടിപ്പിക്കാന്‍ സാധിക്കുകയും അതിലൂടെ സമൂഹത്തിലെ സ്വീകാര്യത വര്‍ധിക്കുകയും ചെയ്യും. ബുധനെ കൂടാതെ, സൂര്യനും ജൂണ്‍ 15ന് മിഥുനത്തിലേക്ക് എത്തിയിട്ടുണ്ട്. ഇങ്ങനെ മിഥുനത്തില് ബുധാദിത്യ രാജയോഗം രൂപമെടുത്തു.

ബുധാദിത്യ രാജയോഗം മാത്രമല്ല, ഭദ്ര രാജയോഗം, ലക്ഷ്മീനാരായണ രാജയോഗം എന്നീ രാജയോഗങ്ങളും ജൂണില്‍ മിഥുനം രാശിയില്‍ രൂപം കൊള്ളുകയുണ്ടായി. ബുധന്‍, ശുക്രന്, സൂര്യന് എന്നീ ഗ്രഹങ്ങള്‍ നിലവില്‍ മിഥുനത്തിലാണ് ഉള്ളത്. ഇതോടൊപ്പം ശനി കുംഭത്തിലും കേതു മീനത്തിലും ചൊവ്വ മേടത്തിലും വ്യാഴം ഇടവത്തിലും സ്ഥിതി ചെയ്യുന്നു. ഇവയുടെ സ്ഥാനങ്ങള്‍ അപൂര്‍വ്വമായ മാലിക രാജയോഗത്തിന് രൂപം നല്‍കിയിരിക്കുകയാണ്. വളരെ ശുഭഫലദായകമായ രാജയോഗമാണിത്.
എന്താണ് മാലിക രാജയോഗം
വേദ ജ്യോതിഷം അനുസരിച്ച്, ഏഴ് ഭാവങ്ങളിലെ എല്ലാ ഗ്രഹങ്ങളും ഒരേ നിരയില്‍ വരുമ്പോഴാണ് മാലിക രാജയോഗം രൂപം കൊള്ളുന്നത്. ഗ്രഹനിലയില്‍ ഗ്രഹങ്ങള്‍ ഒരു മാലയുടെ ആകൃതിയില്‍ ഒത്തുവരുമ്പോള്‍ മാലിക രാജയോഗം രൂപമെടുക്കുന്നു. രാഹുവും കേതുവും അല്ലാതെ ഏഴ് ഗ്രഹങ്ങള്‍ ഏഴ് ഭാവങ്ങളില്‍ ആയിരിക്കുമ്പോള്‍ അവ ഒരു മാലയുടെ ആകൃതി സൃഷ്ടിക്കുന്നു. വിജയവും സാമ്പത്തിക നേട്ടങ്ങളുമാണ് ഈ രാജയോഗത്തിന്റെ പ്രധാനനേട്ടങ്ങള്‍. ഇതുകൂടാതെ മാലിക രാജയോഗത്തിലൂടെ ഒരു വ്യക്തി ദയാവായ്പുള്ളവരാകുകയും കര്മ്മബോധമുള്ളവരാകുകയും ചെയ്യുന്നു. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇവര്‍ തയ്യാറാകുന്നു. ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാക്കാനും മാലിക രാജയോഗത്തിന് കഴിയും.
മാലിക രാജയോഗം- നേട്ടങ്ങള്‍
ജാതകത്തില്‍ മാലിക രാജയോഗം ഉള്ളവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കുകയും മനോധൈര്യം കൈവരികയും ചെയ്യും. നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരാന്‍ ഇവര്‍ക്ക് സാധിക്കും. കഠിനാധ്വാനം ചെയ്യാനും ഈഗോയില്‍ നിന്ന് പുറത്ത് വരാനും ഇവര്‍ക്ക് കഴിയും. ജീവിതത്തിലെ എല്ലാ മേഖലകളിലും വിജയമുണ്ടാക്കാന്‍ ഇവര്‍ക്ക് കഴിയും. ആഢംബരവും സുഖലോലുപതയും ഇവരുടെ ജീവിതത്തില്‍ ഉണ്ടാകും. ഇവര്‍ പ്രശസ്തരായി തീരുകയും ധാരാളം പണവും സമ്പത്തും ഉണ്ടാക്കുകയും ചെയ്യും.
ജൂണിലെ മാലിക രാജയോഗം
ഈ മാസം ഏഴ് ഗ്രഹങ്ങളില്‍ മൂന്ന് ഗ്രഹങ്ങള്‍ മിഥുനത്തില് തന്നെ വരികയാല്‍ വളരെ വിശിഷ്ടമായ മാലിക രാജയോഗമാണ് ജൂണിലെ മാലിക രാജയോഗം.ജൂണ്‍ മാസത്തിലെ മാലിക രാജയോഗം പ്രധാനമായും മൂന്ന് രാശികള്‍ക്ക് വളരെയധികം ശുഭഫലങ്ങള്‍ നല്‍കും. ഭാഗ്യകടാക്ഷത്തിലൂടെ ജീവിതത്തില്‍ നേട്ടം കൊയ്യുന്ന ഈ മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ചെടുത്തോളം ഈ രാജയോഗം വളരെ ഗുണകരമായിരിക്കും. വിദ്യാര്‍ത്ഥികളായ മേടം രാശിക്കാര്‍ക്ക് പ്രത്യേകിച്ച് പഠനകാര്യങ്ങള്‍ക്ക് വളരെ അനുകൂലമായ സമയമാണിത്. ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതകള്‍ ഒരുങ്ങും. സംരംഭങ്ങള്‍ ഉള്ളവര്‍ക്കും തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതിന് അനുകൂലമായ സമയമാണ്. ഈ സമയത്ത് തുടങ്ങുന്ന പങ്കാളിത്ത ബിസിനസും വിജയം നേടും. ജീവിതത്തില്‍ പൊതുവേ പൊസിറ്റിവിറ്റി നിറയും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും മാലിക രാജയോഗത്തിന്റെ ഗുണങ്ങള്‍ അനുഭവിക്കാന്‍ കഴിയും. സമൂഹത്തില്‍ ഇവര്‍ക്കുള്ള ബഹുമാനവും സ്വീകാര്യതയും വര്‍ധിക്കും. നിയമ പ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കാന്‍ കഴിയും. അഭിഭാഷകരായ മിഥുനം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ സമയമാണിത്.
കുടുംബത്തില്‍ വളരെ സന്തോഷകരവും സമാധാനകരവുമായ അന്തരീക്ഷം പുലരും. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സ്നേഹവും സഹകരണവും വര്‍ധിക്കും. അവിവാഹിതര്‍ക്ക് വിവാഹത്തിന് അനുകൂലമായ സമയമാണ്. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നതിലൂടെ സഹപ്രവര്‍ത്തകരുടെ പ്രശംസ പിടിച്ചുപറ്റും. ജോലിയിലെ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് മാലിക രാജയോഗം അസാധ്യമായ ശുഭഫലങ്ങള്‍ നല്‍കും. മുമ്പ് കാണാത്ത രീതിയില്‍ ജീവിതം ശോഭനമാകും. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം വളരും. ഉദ്യോഗസ്ഥരായ ചിങ്ങം രാശിക്കാര്‍ക്ക് നിരവധി മികച്ച അവസരങ്ങള്‍ ജോലിയില്‍ ഉണ്ടാകും. മാത്രമല്ല, ഭാവി കൂടുതല്‍ ശോഭനമാക്കുന്ന ചില അവസരങ്ങളും വന്നുചേരും.
കുടുംബത്തില്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളും അവസാനിക്കുകയും സഹകരണവും സ്നേഹവും വര്‍ധിക്കുകയും ചെയ്യും. ജീവിതത്തില്‍ എല്ലാവിധ സുഖങ്ങളും സൗകര്യങ്ങളും അനുഭവിക്കാനുള്ള യോഗമുണ്ടാകും. ജോലിയിലെ മികച്ച പ്രകടനത്തിലൂടെ പ്രമോഷനും ശമ്പളവര്‍ധനയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആരോഗ്യം സംതൃപ്തമായി തുടരും. പ്രണയജീവിതവും ദാമ്പത്യജീവിതവും സന്തോഷകരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
