Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
ഹനുമാന് സ്വാമിയുടെ കടാക്ഷം, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും; ഇന്ന് ഭാഗ്യം അനുഗ്രഹിക്കുന്ന 5 രാശി
ഏപ്രില്‍ 2 ചൊവ്വാഴ്ച ചന്ദ്രന് മകരം രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ ഇന്ന് ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയാണ്. ഈ ദിവസം ശിവയോഗം, മാളവ്യയോഗം, പൂരാടം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനം നടക്കുന്നു. ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും.
ഈ രാശിക്കാര്‍ക്ക് നിക്ഷേപത്തില്‍ നിന്ന് നല്ല ലാഭം ലഭിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുകയും ഹനുമാന് സ്വാമിയുടെ കൃപയാല്‍ ജീവിതത്തിന്റെ എല്ലാ വിഷമതകളും മാറുകയും ചെയ്യും. ഏപ്രില്‍ 2 ചൊവ്വാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ഏപ്രില്‍ 2 ഇടവം രാശിക്കാര്‍ക്ക് ഗുണകരമായ ദിവസമാണ്. ഇടവം രാശിക്കാര്‍ക്ക് അവരുടെ ചെലവുകള്‍ എളുപ്പത്തില്‍ നിറവേറ്റാനും പണം ലാഭിക്കാനും കഴിയും. ചൊവ്വയുടെ അനുകൂല സ്ഥാനം കാരണം, നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടാകും. അതുമൂലം വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ നിങ്ങള്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ എടുക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ ധാരാളം നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ ജോലി കൃത്യസമയത്ത് ചെയ്യും. ബിസിനസില്‍ നല്ല സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. കുടുംബജീവിതം മികച്ചതായിരിക്കും.
ദോഷപരിഹാരം: ശത്രുക്കളും തടസ്സങ്ങളും അകറ്റാന്‍, ചൊവ്വാഴ്ച വ്രതമെടുത്ത് ഹനുമാന് ക്ഷേത്രത്തില്‍ 21 ദിവസം ബജ്റംഗ് ബാന ചൊല്ലുക.
മിഥുനം
ഏപ്രില്‍ 2 മിഥുന രാശിക്കാര്‍ക്ക് ഗുണകരമായ ദിവസമാണ്. നിങ്ങള്‍ക്ക് വേഗത്തില്‍ പണം സമ്പാദിക്കാന്‍ കഴിയും, കൂടാതെ കരിയര്‍ മുന്നേറ്റത്തിന് നിരവധി ശുഭകരമായ അവസരങ്ങള്‍ ലഭിക്കും. പ്രണയിതാക്കള്‍ തമ്മില്‍ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായാല്‍ അതെല്ലാം പരിഹരിക്കപ്പെടുകയും ബന്ധത്തില്‍ വീണ്ടും പുതുമ ഉണ്ടാവുകയും ചെയ്യും. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയുള്ള ആളുകള്‍ക്ക് നാളെ മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് ഒരു നല്ല ഓഫര്‍ ലഭിച്ചേക്കാം. മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും.
ദോഷപരിഹാരം: ഭാഗ്യം വര്‍ധിപ്പിക്കാന്‍, ഹനുമാന് സ്വാമിയുടെ മുന്നില്‍ ഒരു പാത്രം വെള്ളം വയ്ക്കുക, 21 ദിവസം ഹനുമാന് ബാഹുക്ക് പാരായണം ചെയ്യുക. പാഠം കഴിഞ്ഞ് എല്ലാ ദിവസവും വെള്ളം കുടിക്കുക, അടുത്ത ദിവസം മറ്റൊരു വെള്ളം സൂക്ഷിക്കുക.
കന്നി
ഏപ്രില്‍ 2 കന്നിരാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. കന്നി രാശിക്കാരുടെ ചില ദീര്‍ഘകാല ആഗ്രഹങ്ങള്‍ സഫലമാകും, നിങ്ങളുടെ തീര്‍പ്പുകല്‍പ്പിക്കാത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ തുടങ്ങും. പഴയ നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല ലാഭം ലഭിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലനായിരുന്നുവെങ്കില്, ഹനുമാന് സ്വാമിയുടെ കൃപയാല്‍ അതെല്ലാം നീങ്ങും. കിട്ടാതെ കിടക്കുന്ന പണം നിങ്ങള്‍ക്ക് തിരികെ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം മുമ്പത്തേക്കാള്‍ ശക്തമാകും. തൊഴില്‍ തേടി അലയുന്ന ആളുകള്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. നിങ്ങളുടെ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും, എല്ലാ തെറ്റിദ്ധാരണകളും നീങ്ങും.
ദോഷപരിഹാരം: 11 ആലിലകള്‍ വൃത്തിയാക്കി ചന്ദനം കൊണ്ട് ശ്രീരാം എന്നെഴുതി ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കുക.
ധനു
ഏപ്രില്‍ 2 ധനു രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. ധനു രാശിക്കാര്‍ക്ക് കുടുംബത്തിന്റെ ആവശ്യങ്ങളും ചെലവുകളും എളുപ്പത്തില്‍ നിറവേറ്റാന്‍ കഴിയും. പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതില്‍ നിന്ന് നല്ല വരുമാനം ലഭിക്കും. നിങ്ങള്‍ വളരെക്കാലമായി എന്തെങ്കിലും പ്രശ്നങ്ങളുമായി മല്ലിടുകയാണെങ്കില്‍, അതെല്ലാം ഇന്ന് ഇല്ലാതായേക്കാം. ജോലിയുള്ള ആളുകള്‍ക്ക് ജോലിസ്ഥലത്ത് എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. നിങ്ങള്‍ ആര്‍ക്കെങ്കിലും പണം കടം കൊടുത്തിട്ടുണ്ടെങ്കില്‍ അത് തിരികെ ലഭിച്ചേക്കാം. ഹനുമാന് സ്വാമിയുടെ അനുഗ്രഹത്താല്‍ ധനു രാശിക്കാരുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും.
ദോഷപരിഹാരം: തര്‍ക്കങ്ങളില്‍ നിന്ന് മുക്തി നേടാന്‍, ഹനുമാന് സ്വാമിയുടെ പാദങ്ങളില്‍ സ്പര്‍ശിച്ച് അനുഗ്രഹം വാങ്ങുക, 11 പരിക്രമം കഴിഞ്ഞ് ഹനുമാന് ചാലിസ ചൊല്ലുകയും ഹനുമാന് മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.
മീനം
ഏപ്രില്‍ 2 മീനരാശിക്കാര്‍ക്ക് നല്ല ദിവസമാണ്. മീനരാശിക്കാര്‍ക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം, അതില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം ലഭിക്കും. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഒരു പുതിയ വസ്തു വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹവും സഫലമായേക്കാം. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് അതില്‍ നിന്നെല്ലാം ആശ്വാസം ലഭിക്കുകയും നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്യും. അവിവാഹിതര്‍ക്ക് ഇന്ന് നല്ല വിവാഹാലോചനകള്‍ വന്നേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
ദോഷപരിഹാരം: ശുഭ ഫലങ്ങള്‍ ലഭിക്കുന്നതിന് ചുവന്ന വസ്ത്രം ധരിക്കുക. ഹനുമാന് സ്വാമിക്ക് ശര്‍ക്കരയും പയറും സമര്‍പ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications