Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
മാസാരംഭം അതിഗംഭീരമാവും 5 രാശിക്കാര്‍: ആഗ്രഹിക്കുന്നത് നേടാം കണ്ണടച്ച് തുറക്കും മുന്‍പ്
പുതിയ മാസത്തിന് തുടക്കമായി, ഇന്നത്തെ ദിവസം അതിഗംഭീര ഭാഗ്യ ഫലങ്ങള്‍ തേടി എത്തുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും അത് നിങ്ങളില്‍ എന്തൊക്കെ ഭാഗ്യം കൊണ്ട് വരുന്നു എന്നും നമുക്ക് നോക്കാം. മാത്രമല്ല ഇന്നത്തെ ദിവസം മാളവ്യരാജയോഗവും രൂപം കൊള്ളുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതം മാറി മറിയുന്ന ഒരു ദിവസത്തിനാണ് തുടക്കമാവുന്നത്. മേടം ഉള്‍പ്പടെയുള്ള അഞ്ച് രാശിക്കാരിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇത് എത്രത്തോളം ഭാഗ്യം നല്‍കുന്നതാണ് എന്നതാണ് മനസ്സിലാക്കേണ്ടത്.
മാളവ്യ രാജയോഗഫലമായി നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. അത് നിങ്ങളെ സ്വാധീനിക്കുന്ന മേഖലകളും വ്യത്യസ്തമായിരിക്കും. ഇന്നത്തെ രാജയോഗത്തിന്റെ ഫലമായി ഏതൊക്കെ രാശിക്കാരാണ് ഗുണാനുഭവങ്ങളില്‍ മികച്ച് നില്ക്കുന്നവര് എന്ന് നോക്കാം.

മേടം
ജൂലൈ 1 മേടം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. മേടരാശിക്കാര്‍ അവരുടെ ജീവിതത്തില്‍ സമ്പത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച തീരുമാനം എടുക്കുന്ന സമയമാണ് എന്നതാണ് സത്യം. അത് മാത്രമല്ല ഇവര്‍ക്ക് പുതിയ ജോലികളോടുള്ള നിങ്ങളുടെ താല്‍പ്പര്യം വര്‍ധിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും, അതുവഴി നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനും സാധിക്കും. ബിസിനസുകാര്‍ക്ക് സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേട് എത്തുന്നു. ഇതെല്ലാം തന്നെ സമ്പത്തില്‍ നല്ല വര്‍ദ്ധനവിന് കാരണമാകും. നിങ്ങളുടെ സഹോദരങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു.
കര്‍ക്കിടകം
ജൂലൈ ആദ്യ ദിവസം കര്‍ക്കടക രാശിക്കാര്‍ക്ക് പല നല്ല വാര്‍ത്തകളും കേള്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ഇവര്‍ക്ക് സാമ്പത്തിക പുരോഗതി ഉണ്ടാവുകയും ചെയ്യുന്നു. ഇന്നത്തെ ദിവസം ആഢംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. ആളുകള്‍ക്ക് നിങ്ങളെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ സാധിക്കുന്നു. അത് മാത്രമല്ല പുതിയ ജോലികള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് നിങ്ങള്‍ക്ക് അനുകൂലമായി വരുന്ന ദിവസം കൂടിയാണ് ഇന്ന്. പല കാര്യങ്ങളിലും നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. ബിസിനസില്‍ വിശ്വാസ്യതയും സാമ്പത്തിക നേട്ടവും തേടി എത്തുന്നു. ആരോഗ്യ പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.

ചിങ്ങം
ജൂലൈ 1 ചിങ്ങം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. അത് മാത്രമല്ല ഇവരെ തേടി ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ എത്തുന്നു. കൂടാതെ ഇന്നത്തെ ദിവസം മഹാദേവന്റെ കൃപയാല്‍ നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. വസ്തുവകകളില്‍ നിക്ഷേപിക്കുന്നതിന് യോഗം കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സമൂഹത്തില്‍ നിങ്ങളുടെ അംഗീകാരവും പ്രശസ്തിയും വര്‍ദ്ധിക്കും. ജോലിക്കാര്‍ക്കും ബിസിനസുകാര്‍ക്കും അവരുടെ ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും.
തുലാം
ജൂലൈ ഒന്നാം തീയതി തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യുന്ന ദിവസമാണ് എന്നതാണ് സത്യം. തുലാം രാശിക്കാര്‍ക്ക് പല സ്രോതസ്സുകളില്‍ നിന്നായി വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ചില പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. കൂടാതെ നിങ്ങളുടെ കരിയറില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്ന സമയം കൂടിയാണ്. ഇറക്കുമതി-കയറ്റുമതി ബിസിനസ്സ് നടത്തുന്നവര്‍ക്ക് വലിയ സാമ്പത്തിക ലാഭം തേടി എത്തുന്നു.

മകരം
ജൂലൈ 1 മകരം രാശിക്കാര്‍ക്ക് അനുകൂലമായി വരുന്ന ദിവസമാണ്. പലപ്പോഴും ആഗ്രഹിക്കുന്നതെല്ലാം തന്നെ കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ശത്രുക്കളെ പരാജയപ്പെടുത്തുന്നതിന് സാധിക്കുന്നു. ബുദ്ധിശക്തിയില്‍ മാറ്റം സംഭവിക്കും. ബാങ്ക് ബാലന്‍സില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മാളവ്യ രാജയോഗം അതിന്റെ ഉച്ചസ്ഥായിയിലാണ് ഉദിക്കുന്നത് എന്നത് കൊണ്ട് തന്നെ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു.



Click it and Unblock the Notifications

