Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
മാളവ്യ രാജയോഗം: സകലസൗഭാഗ്യങ്ങളും നല്കി ശുക്രദശയോടെ ജീവിതം; ധനം, കരിയര്‍, ദാമ്പത്യം ഉഷാറാവും
രാജയോഗങ്ങളില്‍ മികച്ച യോഗമാണ് മാളവ്യരാജയോഗം. ഇത് പലര്‍ക്കും ജാതകത്തില്‍ ഉണ്ടെങ്കില്‍ പിന്നെ ജീവിതത്തില്‍ തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. അത്രയധികം സമൃദ്ധിയും നേട്ടങ്ങളും ആരോഗ്യമാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നു മാളവ്യരാജയോഗം. സമൃദ്ധിയും ആരോഗ്യവും മാത്രമല്ല ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും മാളവ്യരാജയോഗം നല്കുന്നു. മാളവ്യ രാജയോഗത്തെക്കുറിച്ച് പല വിധത്തിലുള്ള കാര്യങ്ങളും ജ്യോതിഷത്തില്‍ പറയുന്നുണ്ട്.
ശുക്രനുമായി ബന്ധപ്പെട്ടാണ് മാളവ്യ രാജയോഗം പറയുന്ന്. സമ്പത്തിന്റേയും സന്തോഷത്തിന്റേയും ദാതാവാണ് ശുക്രന് എന്ന് നമുക്കറിയാം. മാളവ്യ രാജയോഗം ആരുടെ ജാതകത്തിലാണോ രൂപപ്പെട്ടിരിക്കുന്നത് അവര്‍ സമ്പന്നതയുടെ മടിത്തട്ടിലാണ് ജീവിക്കുന്നത്. ആയുസ്സ് മുഴുവന്‍ ഇവരുടെ ജീവിതം മികച്ചതാക്കുന്നതിന് സാധിക്കുന്നു മാളവ്യ രാജയോഗത്തിലൂടെ.

മാളവ്യരാജയോഗം രൂപപ്പെടുന്നത്
മാളവ്യരാജയോഗത്തിലൂടെ അത്ഭുതകരമായ പല നേട്ടങ്ങളും ഉണ്ടാവുന്ന യോഗമാണ്. അത് മാത്രമല്ല നിങ്ങളുടെ ജാതകത്തില്‍ ഒന്നും നാലും ഏഴും പത്തും ഭാവങ്ങളില്‍ ശുക്രന് സ്വന്തം രാശിയിലോ അല്ലങ്കില്‍ മീനം രാശിയിലോ നില്‍ക്കുമ്പോഴാണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്. സമ്പൂര്‍ണ രാജയോഗത്തിന്റെ കണക്കിലാണ് മാളവ്യ രാജയോഗവും രൂപപ്പെടുന്നത്. ഈ രാജയോഗം അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നല്കുന്നു.
മാളവ്യ രാജയോഗം ജാതകത്തിലെങ്കില്‍
ഈ യോഗമുള്ള വ്യക്തികള്‍ പലപ്പോഴും ആഢംബരവും സൗന്ദര്യവും ആരോഗ്യവും എല്ലാം ആസ്വദിക്കുന്നവരായിരിക്കും. ഇവര്‍ ബിസിനസിന്റെ കാര്യത്തില്‍ മികച്ചവരായിരിക്കും. കൂടാതെ പ്രശസ്തിയിലേക്കുയരുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ ഒരു വ്യക്തി അവരുടെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള സൗഭാഗ്യങ്ങളും നേടിയെടുക്കുന്നു.
അറിയേണ്ടത്
മാളവ്യ രാജയോഗം പൂര്‍ണ ആരോഗ്യം ഉറപ്പുനല്‍കുന്നു എന്നത് പക്ഷേ ഒരു തെറ്റിദ്ധാരണയാണ്. ഇത് ക്ഷേമത്തിലേക്കുള്ള പ്രവണതയെ സൂചിപ്പിക്കുമെങ്കിലും പലപ്പോഴും രോഗങ്ങളില്‍ നിന്ന് പൂര്‍ണ മുക്തി നല്കുകയില്ല. ഇത് ജനിതകശാസ്ത്രം, ജീവിത ശൈലി എന്നീ രോഗങ്ങളെയും സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരം യോഗമുള്ളവരില്‍ രോഗാവസ്ഥ കുറവായിരിക്കും എന്നതാണ് സത്യം. കൂടാതെ ഇവര്‍ക്ക് എല്ലാ വിധത്തിലുള്ള ഭൗതിക സുഖങ്ങളും ലഭിക്കുന്നു.
ശുക്രന്റെ പങ്ക്
ജ്യോതിഷത്തില്‍ ശുക്രന് സൗന്ദര്യം, സ്നേഹം, സുഖം എന്നിവയെ പ്രതിനിധീകരിക്കുന്നു. കൂടാതെ ഇവര്‍ക്ക് വാഹനപ്രേമം അല്പം കൂടുതലായിരിക്കും. ഉന്നതവിദ്യാഭ്യാസത്തിനുള്ള യോഗവും ഇവരുടെ ജാതകത്തിലുണ്ടായിരിക്കും. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും അതില്‍ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. മികച്ച ദാമ്പത്യ ജീവിതം ഇവര്‍ക്കുണ്ടാവുന്നു.
സമ്പത്സമൃദ്ധിയും നേട്ടവും
മാളവ്യ രാജയോഗം എന്നത് തന്നെ രാജയോഗങ്ങളില്‍ എപ്പോഴും മികച്ച് നില്‍ക്കുന്നതാണ്. ജീവിതം തന്നെ മാറ്റി മറിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ആഗ്രഹിക്കുന്നത് പോലെ ജീവിതതം മുന്നോട്ട് കൊണ്ട് പോവുന്നതിന് ഈ രാജയോഗമുള്ളവര്ക്ക് സാധിക്കുന്നു. ശുക്രനെ പൊതുവേ ഗുണഫലങ്ങള്‍ നല്കുന്ന ഗ്രഹമായി കണക്കാക്കുന്നത് കൊണ്ട് തന്നെ ശുക്രന്റെ നേട്ടങ്ങള്‍ ഓരോന്നോരോന്നായി മാളവ്യ രാജയോഗം ജാതകത്തിലുള്ളവര്ക്ക് അനുഭവത്തില്‍ വരും. അത്രയധികം മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഈ രാജയോഗം കരുതി വെക്കുന്നു.
ആരോഗ്യം
ശുക്രന് പൊതുവേ ആരോഗ്യ ഗുണങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമാണ്. പക്ഷേ രോഗങ്ങളേ വരാത്ത അവസ്ഥ നല്കാന് ഒരു ഗ്രഹത്തിനും സാധിക്കുകയില്ല. എന്നാല്‍ അതിന്റെ കാഠിന്യം കുറക്കുന്നതിനും രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനുള്ള കരുത്ത് നല്‍കുന്നതിനും ശുക്രന് അനുഗ്രഹിക്കും. ശുക്രന്റെ സ്ഥാനം ശുഭമാണെങ്കില്‍ അത് ജാതകത്തില്‍ മാളവ്യ രാജയോഗം നല്‍കുകയും അത് വഴി നിങ്ങള്‍ക്ക് നല്ല ആരോഗ്യകരമായ ഒരു ജീവിതം കരസ്ഥമാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications