Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ഗതി മുട്ടിയെന്ന് ഉറപ്പായിടത്ത് നിന്ന് വഴിവെട്ടി മുന്നേറും: മാളവ്യരാജയോഗം വെറുതേയാവില്ല 3 രാശിക്ക്
ജൂലൈ മാസം ഗുണപരമായ പല മാറ്റങ്ങള്‍ക്ക് ഉള്ള തുടക്കമാണ്. എന്നാല്‍ അതിന് കാരണം ജ്യോതിഷത്തില്‍ സംഭവിക്കുന്ന പല വിധത്തിലുള്ള മാറ്റങ്ങള്‍ തന്നെയാണ്. പലപ്പോഴും ഗ്രഹമാറ്റവും രാശിമാറ്റവും ഗ്രഹസംക്രമണവും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ അതിഗംഭീരവും അതുപോലെ തന്നെ മോശം ഫലങ്ങളും നല്കുന്നു. പലപ്പോഴും അശുഭകരമായ മാറ്റങ്ങള്‍ക്കും നിങ്ങള്‍ പാത്രമാവേണ്ടി വരുന്നു. എന്നാല്‍ ജ്യോതിഷത്തില്‍ ശ്രാവണ മാസത്തിന് വളരെയധികം പ്രത്യേകതയാണുള്ളത്. ഈ സമയം നിരവധി ശുഭയോഗങ്ങളാണ് രൂപം കൊള്ളുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങളും ഓരോ രാശിക്കാരിലും സംഭവിക്കുന്നു.
ശ്രാവണ മാസത്തില്‍ മൂന്ന് രാജയോഗങ്ങളാണ് രൂപം കൊള്ളുന്നത്. അതില്‍ തന്നെ മാളവ്യ രാജയോഗം അത്രയധികം ശ്രേഷ്ഠമായ ഫലങ്ങള്‍ നല്‍കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രാവണ മാസത്തില്‍ കൂടുതല്‍ രാജോഗങ്ങള് ഒരുമിച്ച് രൂപം കൊള്ളുന്നത്. ശുക്രന് ശ്രാവണത്തില്‍ സ്വന്തം രാശിയില്‍ സഞ്ചരിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള നേട്ടങ്ങള്‍ സംഭവിക്കുന്നു. അത് കൂടാതെ വ്യാഴവും ശുക്രനും ജൂലൈ 26 -ന് ഒരുമിച്ച് സഞ്ചരിക്കുന്നു. ഇത് ഗജലക്ഷ്മി രാജയോഗവും സൃഷ്ടിക്കുന്നു. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്ന ചില രാശിക്കാരുണ്ട്. 12-ല്‍ മൂന്ന് രാശിക്കാരിലാണ് മാറ്റങ്ങള്‍ ശുഭകരമായി സ്വാധീനിക്കുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മിഥുനം
മിഥുന രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഈ മാളവ്യ രാജയോഗത്തിന്റെ ഫലമായി ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ജോലിയില്‍ പ്രതീക്ഷിക്കാത്ത ഉയരങ്ങള്‍ കീഴടക്കുന്നതിനും നിങ്ങള്ക്ക്സാധിക്കുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമല്ല വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്ക്കുകയും ചെയ്യുന്നു. കൂടാതെ വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ക്കുള്ള യോഗം കാണുന്നു. അത് മാത്രമല്ല സന്തോഷവും സമാധാനവും ഒരുപോലെ നിലനില്ക്കും. ജോലിയില്‍ വിദേശത്ത് നിന്ന് അവസരങ്ങള്‍ തേടി എത്തും. കൂടാതെ മികച്ച അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ലഭിക്കുകയും ചെയ്യുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് മാളവ്യ രാജയോഗം ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. സാമ്പത്തിക നേട്ടങ്ങളാണ് അതില്‍ മികച്ച് നില്‍ക്കുന്നത്. ധാരാളം സമ്പത്ത് സ്വന്തമാക്കുന്നതിന് യോഗം കാണുന്നു. കൂടാതെ എല്ലാ ജോലികളും കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സമയത്ത് പൂര്‍ത്തിയാക്കുന്നതിനും സാധിക്കും. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൃത്യമായി നിലനില്ക്കുന്നു. ധാരാളം നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ചിന്തിച്ച് പ്രവര്‍ത്തിക്കുന്നത് ജീവിതത്തില്‍ പല വിധത്തിലുള്ള സന്തോഷം കൊണ്ട് വരുന്നു. അതെല്ലാം തന്നെ ജീവിതത്തില്‍ എല്ലാ തരത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുകയും ഭാവിയില്‍ സന്തോഷം നിലനിര്‍ത്തുകയും ചെയ്യുന്നു. ബഹുമാനവും പ്രശസ്തിയും തേടി എത്തുന്നു. ആഗ്രഹിക്കുന്നത് കൈപ്പിടിയില്‍ എത്തുന്നതിന് യോഗം കാണുന്നു.

ധനു
ധനു രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്ന സമയമാണ്. മാളവ്യ രാജയോഗം നിങ്ങളുടെ കഷ്ടപ്പാടുകള്‍ എല്ലാം തന്നെ ഇല്ലാതാക്കുന്നു. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. ശുക്രന് നല്കുന്ന ശുഭകരമായ സ്വാധീനം നിങ്ങളുടെ ജീവിതത്തെ പുതിയ തലത്തിലേക്ക് എത്തിക്കുന്നു. അത് മാത്രമല്ല പല കാര്യങ്ങളിലും താല്‍പ്പര്യം വര്‍ദ്ധിക്കുകയും സാമ്പത്തിക അഭിവൃദ്ധിയുണ്ടാവുകയും ചെയ്യുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ധനു രാശിയില്‍ പെട്ടവര്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. കഷ്ടപ്പെടിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. കരിയറിലെ നേട്ടം പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. മേലുദ്യോഗസ്ഥരുടെ പിന്തുണ എല്ലാ കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവും.
മാളവ്യ രാജയോഗം നല്‍കും ഫലങ്ങള്‍
മാളവ്യ രാജയോഗം ഒരു വ്യക്തിയുടെ ജാതകത്തില്‍ സംഭവിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിയ്ക്കുന്നു. ശുക്രന് നല്കുന്ന രാജയോഗമായതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ധനം, സന്തോഷം, വിവാഹ സൗഭാഗ്യങ്ങള്‍, സാമ്പത്തിക സ്ഥിരത എന്നിവയെല്ലാം നല്കുന്നു. നല്ല ജീവിത പങ്കാളിയും അതുപോലെ തന്നെ സന്തോഷകരമായ ദാമ്പത്യ ജീവിതവും എല്ലാം ശുക്രന് നല്കുന്നു. കൂടാതെ കലാരംഗത്ത് വിജയവും അംഗീകാരവും തേടി എത്തുന്നു. അത്രയധികം മാറ്റങ്ങളാണ് മാളവ്യരാജയോഗം നിങ്ങള്‍ക്ക് നല്‍കുന്നത്.



Click it and Unblock the Notifications