Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
തുലാം രാശിയില്‍ മാളവ്യ യോഗം: മംഗല്യയോഗവും ധനയോഗവും: അടുത്ത 18 നാളുകള്‍ അതിശ്രേഷ്ഠം
ഓരോ ഗ്രഹത്തിനും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ശുക്രന്റെ മാറ്റമാണ് ഇവിടെ ചര്‍ച്ചയാവുന്നതും. കാരണം എപ്പോഴും ശുഭഫലങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്നതാണ് ശുക്രന്. അതുകൊണ്ട് തന്നെ ശുക്രനിലുണ്ടാവുന്ന എല്ലാ മാറ്റവും നമ്മുടെ ജീവിതത്തേയും അതുപോലെ തന്നെ സ്വാധീനിക്കുന്നു. പലപ്പോഴും രാജയോഗത്തിന്റെ രൂപീകരണം പോലും ശുക്രന്റെ മാറ്റത്തോടെ കൂടുതല്‍ ഗുണകരമായി മാറുന്നു. ശുക്രന് നിശ്ചിത സമയത്ത് രാശി മാറുകയും അതിന്റെ ഫലം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
സെപ്റ്റംബര്‍ 18-ന് സംഭവിക്കുന്ന ശുക്രന്റെ മാറ്റം പലപ്പോഴും തുലാം രാശിയിലാണ് സംഭവിക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങളില്‍ മാളവ്യ രാജയോഗം രൂപം കൊള്ളുന്നു. ഈ രാജയോഗത്തിന്റെ രൂപീകരണം നിമിത്തം പല രാശിക്കാരിലും ഗുണപ്രദമായ പല മാറ്റങ്ങള്‍ നിലനില്ക്കുന്നു. ഏതൊക്കെ രാശിക്കാരിലാണ് മാളവ്യ രാജയോഗം നിലനില്‍ക്കുന്നതെന്നും ഇത് എപ്രകാരം ഇവരില്‍ ഭാഗ്യ ഫലങ്ങള്‍ നല്കുന്നു എന്നും നമുക്ക് നോക്കാം.

മാളവ്യരാജയോഗത്തിന്റെ ഫലങ്ങള്‍
മാളവ്യ രാജയോഗത്തിന്റെ ഫലങ്ങള്‍ പല വിധത്തിലാണ് സംഭവിക്കുന്നത്. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. കൂടാതെ തൊഴില്‍ രംഗത്തും ബിസിനസ് രംഗത്തും പല വിധത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. വന്‍ നേട്ടങ്ങള്‍ ഇനി പറയുന്ന മൂന്ന് രാശിക്കാരെ കാത്തിരിക്കുന്നു. അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും സന്തോഷത്തിന്റെതായ പല കാര്യങ്ങളും നിങ്ങളെ തേടി എത്തുന്നു എന്നതാണ് സത്യം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് ശുക്രന്റെ രാശിമാറ്റം നടക്കുന്നത്. കൂടാതെ മാളവ്യ രാജയോഗം ഇതിന്റെ ഫലമായി രൂപം കൊള്ളുന്നു. പലപ്പോഴും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. ബിസിനസിലും ജോലിയിലും പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവുന്നു. ജോലിയില്‍ ആഗ്രഹിക്കുന്ന എല്ലാ മാറ്റങ്ങളും അപ്രതീക്ഷിതമായിരിക്കും. നിങ്ങള്‍ക്ക് വിലമതിക്കാനാവാത്ത സമ്മാനങ്ങള്‍ തേടി വരുന്നു. സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. ഓഫീസില്‍ നടക്കുന്ന തര്‍ക്കങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ വിധിയുണ്ടാവും. മംഗല്യയോഗവും ഈ സമയം കാണുന്നു. വാഹനനേട്ടം, സ്വത്ത് സമ്പാദനം എന്നീ മേഖലകളില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ നേട്ടങ്ങളുണ്ടാവുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ലഗ്നത്തിലാണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്. ശുക്രന് ഇതേ രാശിയില്‍ തന്നെയാണ് നില്ക്കുന്നതും. അത് പോസിറ്റീവ് ഫലങ്ങള്‍ വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ തുലാം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാവുന്നു. മുടങ്ങിക്കിടന്ന ജോലികളെല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. പ്രതീക്ഷിക്കാത്ത സമയത്ത് സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്താം. വിജയം നിങ്ങള്‍ക്ക് എല്ലാ മേഖലയിലും സ്വന്തമാക്കാം. പണം നിക്ഷേപിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതിലും സംശയം വേണ്ട. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തീകരിക്കുന്നത് വഴി സാമ്പത്തിക നേട്ടവും തേടി എത്തും.
ധനു രാശി
മാളവ്യ രാജയോഗത്തിന്റെ ഏറ്റവും മികച്ച ഫലം തേടി എത്തുന്നവര്‍ എന്തുകൊണ്ടും അറിഞ്ഞിരിക്കേണ്ടത് ധനു രാശിക്കാര്ക്കുണ്ടാവുന്ന പുരോഗതി തന്നെയാണ് കുടുംബത്തോടൊപ്പം ഇവര്‍ക്ക് മികച്ച സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. കഠിനാധ്വാനത്തിന്െ ഫലം തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ചെയ്യുന്ന ജോലിയില്‍ സംതൃപ്തി ലഭിക്കുന്നു. പ്രണയം വിവാഹത്തിലേക്കെത്തുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിനായി ആരോടും കൈനീട്ടേണ്ടതായി വരുന്നില്ല. ജോലിയില്‍ സംതൃപ്തിയും സമാധാനവും നിലനില്ക്കുന്നു. നേട്ടങ്ങള്‍ അപ്രതീക്ഷിതമായിരിക്കും. രാജയോഗം തന്നെയാണ് ഇവര്‍ക്ക് ഫലത്തില്‍ വരുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
