Latest Updates
-
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി! -
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ -
തടി കുറയ്ക്കാൻ ഈ ഇഞ്ചക്ഷൻ എടുക്കുന്നവരാണോ നിങ്ങൾ? വരാനിരിക്കുന്നത് വലിയൊരു അപകടം! -
രാജ്യം വെന്തുരുകുന്നു; യുവി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
22 കിലോ കുറഞ്ഞു, ശർവാനന്ദിന്റെ ആ മാറ്റം കണ്ട് ഞെട്ടി ആരാധകർ; ആ രഹസ്യം ഇതാണ്! -
ബുധൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ്! -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? മെയ് 2-ലെ ഈ സമയം അത്ര നല്ലതല്ല, അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കൂ!
മാളവ്യ രാജയോഗം 2025: ഒരു മനുഷ്യന് ആഗ്രഹിക്കുന്ന പലകാര്യങ്ങളും സമ്പൂര്‍ണ്ണമാക്കാന്‍ 2 രാശിക്കാര്‍ക്ക് അവസരം
ഒട്ടനവധി ആഗ്രഹങ്ങളുമായി ജീവിക്കുന്നവരാണ് മനുഷ്യന്. കഷ്ടപ്പാടില്ലാത്ത, സാമ്പത്തിക ബാധ്യതകള്‍ അലട്ടാത്ത, സന്തോഷം നിറഞ്ഞ, ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന ഒരു ദിവസത്തിനുവേണ്ടിയാണ് പല മനുഷ്യരും കഷ്ടപ്പെടുന്നതും, തൊഴില്‍ ചെയ്യുന്നതും. പലപ്പോഴും വേണ്ട വിധത്തില്‍ അധ്വാനിച്ചാലും ആഗ്രഹിച്ച ഫലം പലപ്പോഴും പലര്‍ക്കും ലഭിക്കാറില്ല. പലപ്പോഴും മനുഷ്യന് ഇതിനെ തലവര തെളിഞ്ഞിട്ടില്ല, ഭാഗ്യമില്ല എന്നീ പദങ്ങളാല്‍ വിശേഷിപ്പിക്കുകയും ചെയ്യും. എന്നാല്‍ മറ്റു ചിലരാകട്ടെ യാതോരു പ്രയത്നവും കൂടാതെ എല്ലാ കാര്യങ്ങളും നേടിയെടുക്കുകയും ചെയ്യും. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് പണം.

കയ്യില്‍ പണം വന്നെത്തണമെങ്കില്‍ ജാതകത്തില്‍ ധനയോഗം വേണം. ധനയോഗം ഉണ്ടെങ്കില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയും. ചിലര്‍ക്ക് ജന്മനാ ധനയോഗ ഭാഗ്യം ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍, മറ്റു ചിലര്‍ക്ക് ചില രാജയോഗങ്ങളാല് ഈ സൗഭാഗ്യങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. അത്തരത്തില്‍ നിങ്ങളിലേയ്ക്ക് ലക്ഷ്മി ദേവി വന്നെത്തുന്ന, ധനയോഗം നല്കുന്ന മാളവ്യ രാജയോഗം((Malavya Rajayoga) രൂപപ്പെടുകയാണ്. ഈ രാജയോഗത്താല്‍ നേട്ടങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതൈല്ലാമെന്ന് നോക്കാം.
മേടം
കഷ്ടപ്പാടും ദുരിതവും ആവോളം അനുഭവിച്ച രാശിക്കാരില്‍ ഒന്നാണ് മേടം രാശിക്കാര്‍. ആഗ്രഹിച്ച കാര്യങ്ങള്‍ പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ മാറ്റിവെയ്ക്കേണ്ട അവസ്ഥ പോലും ഈ രാശിക്കാരില്‍ ഉണ്ടായേക്കാം. ആഗ്രഹിച്ച ജോലി ലഭിക്കാത്തതും, ജോലിയില്‍ നിന്നും വിചാരിച്ചത്ര ശമ്പളം ലഭിക്കാത്തതും മാനസിക വിഷമങ്ങള്‍ ഈ രാശിക്കാരെ നിരന്തരം വേട്ടയാടുന്ന കാര്യമാണ്. എന്നാല്‍, ഈ ദുരിതങ്ങളില്‍ നിന്നും കുറച്ച് ആശ്വാസം നല്കുന്ന മാളവ്യ രാജയോഗം മേടം രാശിക്കാരില്‍ തെളിഞ്ഞിരിക്കുകയാണ്. ഇന്ന് മുതല്‍ രണ്ടാഴ്ചയോളം ഈ മാളവ്യ രാജയോഗത്തിന്റെ ഗുണങ്ങള്‍ അനുഭവിക്കാന്‍ മേടം രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍, ഇനിവരുന്ന രണ്ടാഴ്ച സമയത്തില്‍ പുതിയ ജോലി നോക്കുന്നത് നല്ലതാണ്. ആഗ്രഹിച്ച രീതിയില്‍ ശമ്പളം ലഭിക്കുന്ന ജോലി ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ കുറയുന്നതായിരിക്കും. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം തെളിഞ്ഞിരിക്കുകയാണ്. മാനസിക വിഷമങ്ങള്‍ കുറയും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നെത്തുന്നതാണ്. ദാമ്പത്യത്തിലും ഈ സന്തോഷം കടന്നെത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതങ്ങള്‍ അകലുന്നതാണ്. പഠനത്തില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
കന്നി
എത്ര ശ്രമിച്ചിട്ടും വിചാരിച്ച രീതിയില്‍ ഫലങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന രാശിക്കാരാണ് കന്നി രാശിക്കാര്‍. ഇതുവരെയുള്ള ദിവസങ്ങളെടുത്താല്‍ കന്നി രാശിക്കാരില്‍ മാനസിക വിഷമങ്ങള്‍ മുതല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ധാരാളം വേട്ടയാടിയിട്ടുണ്ട്. ദാമ്പത്യത്തിലെ പ്രശ്നങ്ങളും, കയ്യില്‍ പണം തികയാത്തതും, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്തതും, നല്ലൊരു ജോലി ലഭിക്കാത്തതുമെല്ലാം ഈ രാശിക്കാരുടെ വിഷമങ്ങള്‍ വര്‍ദ്ധിപ്പിച്ച കാര്യങ്ങളാണ്. എന്നാല്‍, ഈ വിഷമങ്ങള്‍ക്കെല്ലാം അറുതിവരുത്താന്‍ സാധിക്കുന്ന ദിനങ്ങളാണ് ഇനിവരുന്ന രണ്ടാഴ്ച. ശരിയായ വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ ജീവിതം സുരക്ഷിതമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിയില്‍ മികവ് തെളിയിക്കാന്‍ സാധിക്കും. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടാകുന്നതാണ്. മനസ്സിന് സന്തോഷം നല്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പണം കയ്യില്‍ വന്നെത്തുന്നതാണ്. ആരോഗ്യനില മെച്ചപ്പെടുന്നതാണ്. മക്കളുടെ വിവാഹം നടത്താനുള്ള യോഗവും വന്നെത്തുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications