Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഏപ്രില്‍ ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത മാറ്റം: വെറും രാജയോഗമല്ല സമ്പത്തും പ്രശസ്തിയും തേടിയെത്തും
ഏപ്രില്‍ ആദ്യ മാസത്തില്‍ ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും വളരെയധികം സംഭവിക്കുന്നു. പലപ്പോഴും ജ്യോതിഷപരമായി ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. ഏപ്രില്‍ ആദ്യ ആഴ്ചയിലാണ് മീനം രാശിയില്‍ ശുക്രന് സംക്രമിക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങളില്‍ രാജയോഗം രൂപപ്പെടുന്നു. ഇതിന്റെ പേരാണ് മാളവ്യ രാജയോഗം. മാളവ്യ രാജയോഗത്തിന്റെ ഫലമായി നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ സംഭവിക്കുന്നു. വരുന്ന കുറച്ച് കാലത്തേക്കെങ്കിലും ഇവരില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു.
എല്ലാ ബുദ്ധിമുട്ടുകള്‍ക്കും അവസാനവും ജീവിതത്തില്‍ സന്തോഷവും നിലനില്ക്കുന്നു. മാളവ്യ രാജയോഗത്തിന്റെ ഫലമായി നിങ്ങള്‍ക്കുണ്ടാവുന്ന രാജയോഗ സമാനമായ മാറ്റങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമായി മാറുന്നത് എന്ന് നോക്കാം. 12 രാശിക്കാര്‍ക്ക് മാളവ്യരാജയോഗം സ്വാധീനം ചെലുത്തുമെങ്കിലും ചിലരില്‍ അത് കൂടുതല്‍ പോസിറ്റീവ് ഫലങ്ങള്‍ നല്കുന്നു.

മാളവ്യ രാജയോഗം
മാളവ്യ രാജയോഗം എപ്പോഴും ശുക്രന്റെ രാശിമാറ്റം നിമിത്തമാണ് സംഭവിക്കുന്നത്. ചിലരില്‍ ഇത് നല്കുന്ന മാറ്റങ്ങള്‍ കണ്ണ് മഞ്ഞളിപ്പിക്കും എന്നതാണ്. ഗുണഫലങ്ങള്‍ ലഭിക്കുന്ന രാശിക്കാരില്‍ പ്രധാനമായും സമ്പത്തിലാണ് വര്‍ദ്ധനവുണ്ടാവുന്നത്. ഈ സമയം ഭാഗ്യം തെളിയുന്ന രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. അത്രയധികം അനുകൂല മാറ്റങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. ശുക്രന് പൊതുവേ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമാണ്. എന്നാല്‍ മാളവ്യ രാജയോഗത്തിലാണ് എന്നുണ്ടെങ്കില്‍ ഇവരില്‍ ഫലങ്ങള്‍ ഇരട്ടിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ നല്കുന്ന സമയമാണ്. അതിശയകരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസില്‍ പുരോഗതിയുണ്ടാവുകയും നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പുതിയ വാഹനം വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിലെ നേട്ടങ്ങള്‍ പുതിയ ബിസിനസ് ആരംഭിക്കുന്നതിന് നിങ്ങള്‍ക്ക് പ്രചോദനമാവുന്നു. വിദേശത്ത് തുടര്‍പഠനത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിന് അനുകൂല അവസരങ്ങള്‍ ഉണ്ടാവുന്നു. വീടിന്റെ പണി പുനരാരംഭിക്കുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു മാളവ്യ രാജയോഗത്തിലൂടെ. വീടും കാറും എല്ലാം സ്വന്തമാക്കുന്നതിന് അനുകൂല സമയമാണ്. നിങ്ങള്‍ക്ക് ജീവിതത്തിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഒരു തരത്തിലും നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ജീവിതത്തില്‍ തടസ്സങ്ങളെല്ലാം തന്നെ ഇല്ലാതാവും. അതിന് മാളവ്യ രാജയോഗം കാരണമാകുന്നു. രാജാവിനെപ്പോലെ ജീവിക്കാം എന്നത് തന്നെയാണ് ഏറ്റവും മികച്ച കാര്യവും. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഈ സമയം നിങ്ങളെ തേടി എത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച മാറ്റം ജീവിതത്തില്‍ ഉണ്ടാവുന്നു. അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഒറ്റരാത്രിയില്‍ തന്നെ പണക്കാരനാവാന്‍ യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ എല്ലാം ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ വിജയം കരസ്ഥമാക്കുന്നതിലൂടെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് മാളവ്യ രാജയോഗം നല്കുന്ന അനുകൂല മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഈ കാലയളവില്‍ ഇവര്‍ നേരിടേണ്ടി വരുന്നില്ല. അനുകൂലാവസ്ഥകള്‍ നിങ്ങള്‍ക്ക് അനുഭവിക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും സാധ്യതയുണ്ട്. ജോലിയില്‍ ഉയര്‍ന്ന നേട്ടം കൈവരിക്കും. കാലങ്ങളായി നടക്കാതിരുന്ന പല കാര്യങ്ങളും നടക്കുന്നു. എന്തുകൊണ്ടും അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications