Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ശുക്രന് നല്‍കും രാജയോഗം; ജാതകത്തില്‍ ഇതുണ്ടെങ്കില്‍ ജീവിതത്തില്‍ കോടീശ്വരയോഗം
ജ്യോതിഷത്തില്‍ അഞ്ച് ഗ്രഹങ്ങള്‍ നല്കുന്ന രാജയോഗങ്ങളാണ് പഞ്ച മഹാപുരുഷ രാജയോഗങ്ങള്‍. വളരെ വിശേഷപ്പെട്ട, ലോട്ടറിയടിക്കുന്നതിന് സമാനമായ രാജയോഗങ്ങളാണ് ഇവ. ഓരോ ഗ്രഹവും നല്കുന്ന രാജയോഗം ഓരോ പേരുകളിലാണ് അറിയപ്പെടുന്നത്. അതിലൊന്നാണ് മാളവ്യ രാജയോഗം മാളവ്യ രാജയോഗത്തിന്റെ കാരണഭൂതന് ശുക്രനാണ്. ജാതകത്തില്‍ മാളവ്യ രാജയോഗം ഉള്ള ആളുകള്‍ ഭാഗ്യവാന്മാരായിരിക്കും. കാരണം അവര്‍ അതീവ ധനവാന്മാരായിരിക്കും. അവരുടെ സാമ്പത്തികസ്ഥിതി എപ്പോഴും വളരെ ഭദ്രമായിരിക്കും. കൂടാതെ അവരുടെ വ്യക്തിത്വവും വളരെ ആകര്‍ഷമായിരിക്കും.

ഇവ കൂടാതെ മാളവ്യ രാജയോഗത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം.
മാളവ്യ രാജയോഗം ഉണ്ടാകുന്നതെങ്ങനെ?
ഈ രാജയോഗത്തിന് ഹേതുവായ ഗ്രഹം അതായത് ശുക്രന്, തന്റെ സ്വരാശിയിലോ ഉന്നത രാശിയായ മീനത്തിലോ ജാതകത്തില്‍ ഒന്ന്, നാല്, ഏഴ്, പത്ത് ഭാവങ്ങളില്‍ സ്ഥിതി ചെയ്യുമ്പോഴാണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്. മാളവ്യ രാജയോഗം സമ്പൂര്‍ണ്ണ രാജയോഗമാണ്. മാളവ്യ രാജയോഗം രൂപപ്പെടുമ്പോള്‍ ശുക്രന് എത്ര ഡിഗ്രിയിലാണ് ഉള്ളതെന്നും ഏതെങ്കിലും ഗ്രഹങ്ങളുടെ ദൃഷ്ടി ശുക്രന് മേല്‍ ഉണ്ടോയെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ശുക്രന്റെ ഡിഗ്രി അഥവാ കോണളവ് കുറവാണെങ്കില്‍ മാളവ്യ രാജയോഗമുള്ള ആളുകള്‍ക്ക് ആ രാജയോഗത്തിന്റെ നേട്ടങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കുകയില്ല. ഇനി ശുക്രന് സൂര്യന്റെയോ വ്യാഴത്തിന്റെയോ ദൃഷ്ടിയില് ആണങ്കിലും ഈ രാജയോഗം പൂര്‍ണ്ണതോതില്‍ അനുഭവിക്കാന്‍ കഴിയില്ല, കാരണം സൂര്യനും വ്യാഴവും ശുക്രനുമായി ശത്രുഭാവത്തിലാണ്.
നേട്ടങ്ങള്‍
മാളവ്യ രാജയോഗമുള്ളവര്‍ അഭിവനയരംഗത്ത് ശോഭിക്കും. അതോടൊപ്പം മീഡിയ, സംഗീതം, ഫാഷന്‍ ഡിസൈനര്‍, ബ്യൂട്ടീഷന്, മോഡലിംഗ് എന്നീ മേഖലകളിലും ഇവര്‍ പ്രശസ്തരാകും. ബിസിനസുകാരാണെങ്കില്‍ വസ്ത്രം, ആഡംബരവസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ് ആണ് നല്ലത്.
വ്യക്തിത്വം എങ്ങനെ ആയിരിക്കും?
ജാതകത്തില്‍ മാളവ്യ രാജയോഗം ഉണ്ടെങ്കില്‍ അവരുടെ വ്യക്തിത്വം വളരെ ആകര്‍ഷകമായിരിക്കും. ഏത് രംഗത്താണോ ആ രംഗത്ത് ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ധാരാളം ആരാധകര്‍ ഇവര്‍ക്കുണ്ടായിരിക്കും. മാത്രമല്ല, ഉന്നത വിദ്യാഭ്യാസം, ആഡംബര ജീവിതം, ധാരാളം വാഹനങ്ങള്‍ എന്നിവ നേടാനും ഇവര്‍ക്ക് യോഗമുണ്ടായിരിക്കും. ഇവരുടെ ജീവിതത്തില്‍ എല്ലാവിധ ഭൗതികസുഖങ്ങളും ഉണ്ടാകും. ഇവരെ കാണാനും വളരെ ഭംഗിയായിരിക്കും. ശുക്രന്റെ അനുഗ്രഹം കൊണ്ട് ആകര്‍ഷകമായ മുഖസൗന്ദര്യവും രൂപസൗന്ദര്യവും ഇവര്‍ക്ക് ലഭിക്കും. മാളവ്യ രാജയോഗമുള്ളവരുടെ ദാമ്പത്യജീവിതവും സുന്ദരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
