Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ക്ഷണനേരത്തില്‍ ജീവിതം മാറും: സര്വ്വസൗഭാഗ്യത്തോടെ ശുക്രദശയില്‍ മാളവ്യരാജയോഗം 3രാശിക്ക്
സമ്പത്തിന്റേയും സമൃദ്ധിയുടേയും ഗ്രഹമാണ് ശുക്രന് എന്ന് നമുക്കറിയാം. ശുക്രന്റെ നേരിട്ടുള്ള ചലനം ചില രാശിക്കാരില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏപ്രില്‍ 13-നാണ്ശുക്രന് മീനം രാശിയിലേക്ക് മാറിയത്. ഇത് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങളില്‍ നല്കുന്നു. പലപ്പോഴും ഗുണാനുഭവങ്ങള്‍ മാത്രം നല്കുന്ന ശുക്രന് ചില സമയം ഇരട്ടി മാറ്റങ്ങള്‍ നല്കുന്നു. ഇത് പോസിറ്റീവ് മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശുക്രനാകട്ടെ അതിന്റെ ഉച്ചസ്ഥായിയിലാണ് നിലകൊള്ളുന്നത്. പലപ്പോഴും ഇത്തരം സാഹചര്യത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ പോസിറ്റീവ് മാറ്റങ്ങള്‍ ശുക്രന് പ്രദാനം ചെയ്യുന്നു.
ഇത് പലപ്പോഴും ബുധനുമായി ചേര്‍ന്ന് മാളവ്യ രാജയോഗം സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ നിറയുന്നു. സാമ്പത്തിക കാര്യങ്ങളും കരിയറിലും സമ്പാദ്യത്തിലും കുടുംബത്തിലും എല്ലാം പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ശുക്രന്റെ സഞ്ചാരം വളരെ അനിവാര്യമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് മാളവ്യ രാജയോഗം ഗൂണാനുഭവങ്ങള് നല്‍കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ നാലാമത്തേയും പതിനൊന്നാമത്തേയും ഭാവത്തിലാണ് ശുക്രന്റെ സഞ്ചാരം നടക്കുന്നത്. പലപ്പോഴും മാളവ്യ രാജയോഗം ഇവരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഒന്‍പതാം ഭാവത്തിലാണ് മാളവ്യ രാജയോഗം രൂപം കൊള്ളുന്നത്. ഇതിന്റെ ഫലമായി ഭാഗ്യത്തിന്റെ എല്ലാ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നു. കൂടാതെ തൊഴില്‍ സംബന്ധമായ നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. വാഹനം, വീട്, ജോലി എന്നിവ സ്വന്തമാക്കുന്നതിനും ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ശുഭകാര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. അത് മാത്രമല്ല വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. കുടുംബത്തോടൊപ്പം മികച്ച സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു.
ധനു
ധനു രാശിക്കാരില്‍ നാലാം ഭാവത്തിലാണ് രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. സന്തോഷം വര്‍ദ്ധിക്കുകയും ഏത് കാര്യത്തിലും പോസിറ്റീവ് മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. ജോലിയിലുള്ള പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. മാത്രമല്ല പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. ബിസിനസില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ അഞ്ചാമത്തെ ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയ്ക്കുന്നു. ഇത്തരം സാഹചര്യത്തില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മാത്രമല്ല കുട്ടികളുടെ കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ അഭിമാനം കൊള്ളും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. പ്രണയ ബന്ധങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള സമാധാനവും സന്തോഷവും ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
