Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
മാളവ്യ രാജയോഗം 2025: ജനുവരി മുതല്‍ തന്നെ രാജയോഗം തുടങ്ങുന്ന ആളുകള്‍
പുതിയ വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. പുതുവര്‍ഷത്തില്‍ മഹാഭാഗ്യങ്ങള്‍ നല്കുന്ന രാജയോഗം ആര്ക്കെല്ലാമാണെന്ന് അറിയാന്‍ എല്ലാവരും കാത്തിരിക്കുകയാണ്. ശനി, വ്യാഴം, രാഹുകേതു എന്നിങ്ങനെ നിരവധി പ്രധാനപ്പെട്ട ഗ്രഹങ്ങള്‍ അടുത്തവര്‍ഷം രാശി മാറുന്നത് കൊണ്ട് നിരവധി രാജയോഗങ്ങളും ശുഭയോഗങ്ങളും അശുഭയോഗങ്ങളും അടുത്ത വര്‍ഷം രൂപപ്പെടുന്നുണ്ട്.

മാളവ്യ രാജയോഗം
അസുരഗുരു എന്നറിയപ്പെടുന്ന ശുക്രന് നവഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ടതും ആളുകള്‍ക്ക് ഇഷ്ടമുള്ളതുമായ ഗ്രഹമാണ്. ജീവിതത്തില്‍ സുഖവും സമൃദ്ധിയും ഐശ്വര്യവും ധനവും വൈഭവവും സൗന്ദര്യവും ആകര്‍ഷണവും നല്കി അനുഗ്രഹിക്കുന്ന ഗ്രഹമാണ്. ശുക്രന് എല്ലാ മാസവും രാശി മാറുന്നുണ്ട്. ശുക്രന്റെ രാശിമാറ്റം എല്ലാ ആളുകളിലും ഏതെങ്കിലും രീതിയിലുള്ള പ്രഭാവം സൃഷ്ടിക്കുന്നു. അതോടൊപ്പം ശുക്രന് സൃഷ്ടിക്കുന്ന രാജയോഗം വളരെ ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. തന്റെ ഉച്ച രാശിയില്‍ സ്ഥിതി ചെയ്യുമ്പോഴാണ് ശുക്രന് മാളവ്യ രാജയോഗം എന്ന രാജയോഗം സൃഷ്ടിക്കുന്നത്. 2025ലെ മാളവ്യ രാജയോഗം എന്നാണെന്ന് നോക്കാം.
പഞ്ചാംഗം അനുസരിച്ച് വ്യാഴം ഇടവം, തുലാം രാശികളുടെ അധിപനാണ്. അതോടൊപ്പം മീനം രാശിയില്‍ ശുക്രന് ഉച്ച ഭാവത്തില്‍, അതായത് പ്രബലമായിരിക്കും. കന്നി രാശിയാണ് ശുക്രന് ദുര്‍ബലനായിട്ടുള്ള നീചരാശി. മീനം രാശിയില്‍ എത്തുമ്പോള്‍ ശുക്രന് മാളവ്യ രാജയോഗം സൃഷ്ടിക്കും. 2025ല്‍ ജനുവരി 28നാണ് ശുക്രന് മീനം രാശിയിലേക്ക് എത്തിച്ചേരുന്നത്. മെയ് 31 വരെ ശുക്രന് ഇതേ രാശിയില്‍ ആയിരിക്കും. അതിനാല്‍ ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസം മാളവ്യ രാജയോഗത്തിന്റെ അനുഗ്രഹം ലഭ്യമാകും.
ഇനി ഏതെല്ലാം രാശികള്‍ക്കാണ് അടുത്ത വര്‍ഷം മാളവ്യ രാജയോഗം ലഭിക്കുക എന്നറിയാം.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് അടുത്ത വര്‍ഷം മാളവ്യ രാജയോഗം അനുഭവിക്കാന്‍ ഭാഗ്യമുണ്ടാകും. ഈ രാശിയുടെ പത്താമത്തെ ഭാവത്തിലാണ് മാളവ്യ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഈ രാജയോഗം കൊണ്ട് ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. സിനിമ, ഏവിയേഷന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം സമ്പത്തുണ്ടാക്കാന്‍ മാളവ്യ രാജയോഗത്തിലൂടെ സാധിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി അഭിവൃദ്ധിപ്പെടും. ജോലിയില്‍ നിരവധി പുതിയ അവസരങ്ങള്‍ ലഭിക്കും. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്കും നേട്ടമുണ്ടാകും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് സാമ്പത്തിക ലാഭവും വളര്‍ച്ചയും ഉണ്ടാകും. വരുമാനത്തില്‍ വളര്‍ച്ചയുണ്ടാകും. കുടുംബത്തില്‍ സന്തോഷം വന്നുചേരും.
ധനു
ധനു രാശിയുടെ ആറാമത്തെ ഭാവത്തിലാണ് മാളവ്യ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. അപ്രതീക്ഷിത ധനനേട്ടം, കരിയര്‍ വളര്‍ച്ച, കുടുംബക്ഷേമം, വ്യക്തിജീവിതത്തില്‍ അഭിവൃദ്ധി, സാമ്പത്തിക പുരോഗതി എന്നിവയ്ക്ക് അവസരമുണ്ടാകും. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പുനരാരംഭിച്ച് പൂര്‍ത്തിയാക്കും. കരിയറിലും ബിസിനസിലും അംഗീകാരങ്ങളും പ്രശസ്തിയും തേടിയെത്തും. സമൂഹത്തില്‍ അറിയപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉത്സാഹവും ആവേശവും അനുഭവപ്പെടും.
മീനം
മീനം രാശിക്കാര്‍ക്ക് ലഗ്ന ഭാവത്തിലാണ് മാളവ്യ രാജയോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഈ രാശിയില്‍ ജനിച്ച ആളുകളുടെ ഉള്ളില്‍ പലതരത്തിലുള്ള ഉപായങ്ങളും പുതിയ ആശയങ്ങളും ജനിക്കും. ഇവര്‍ കൂടുതല്‍ പ്രതിഭാധനരാകും. കുടുംബത്തിലെ വഴക്ക് അവസാനിക്കും. സന്തോഷം തിരിച്ചെത്തും. ദാമ്പത്യത്തിലും കലഹം അവസാനിപ്പിച്ച് സമാധാനം തിരിച്ചുപിടിക്കും. അവിവാഹിതര്‍ക്ക് വിവാഹയോഗം ഉണ്ടാകും. ധാരാളം പണം ഈ കാലയളവില്‍ വന്നെത്തും. ബിസിനസില്‍ നിന്നും സാമ്പത്തികനേട്ടം ഉണ്ടാകും. പങ്കാളിത്ത ബിസിനസുകള്‍ വന്‍ ലാഭം നേടും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
