Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ശുക്രനില്‍ തെളിയുന്ന മാളവ്യ രാജയോഗം; മൂന്ന് രാശികള്‍ക്ക് കാത്തിരുന്ന സൗഭാഗ്യങ്ങള്‍ അരികെ
നവഗ്രഹങ്ങളില്‍ നടക്കാനിരിക്കുന്ന രാശിമാറ്റങ്ങള്‍ ഏതെല്ലാമാണെന്നും രാശിമാറ്റത്തിന്റെ ഫലമായി രൂപപ്പെടുന്ന രാജയോഗങ്ങളും മറ്റ് ശുഭാശുഭയോഗങ്ങളും ഗ്രഹസംയോഗങ്ങളും ഏതെല്ലാമാണെന്നും വേദജ്യോതിഷം മുന്‍കൂട്ടി പ്രവചിക്കുന്നു. ഇത്തരം സാഹചര്യങ്ങളിലെല്ലാം ആളുകളുടെ ജീവിതത്തില്‍ അതിന്റെ പ്രഭാവം ഉണ്ടാകും.

സെപ്റ്റംബറിലെ ശുക്രന്റെ രാശിമാറ്റം വളരെ വിശേഷപ്പെട്ട ഒന്നാണ്. എല്ലാ രാശികളെയും പല രീതിയില്‍ ബാധിക്കുന്ന രാശിമാറ്റമാണത്. ഈ രാശിമാറ്റത്തിന്റെ ഫലമായി ഒരു രാജയോഗവും രൂപമെടുക്കും. ഇതെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം.
മാളവ്യ രാജയോഗം
സെപ്റ്റംബര്‍ 18ന് ശുക്രന് കന്നി രാശിയില്‍ നിന്നും തുലാം രാശിയിലേക്ക് കടക്കും. സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഗ്രഹമാണ് ശുക്രന്. ശുക്രന് തുലാം രാശിയിലേക്ക് എത്തുന്നതിന്റെ ഫലമായി മാളവ്യ രാജയോഗം രൂപമെടുക്കും.
മൂന്ന് രാശികള്‍ക്കാണ് ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുക. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് മാളവ്യ രാജയോഗം ശുഭകരമായിത്തീരും. ഈ രാശിയുടെ പണം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട രാശിയിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് തന്നെ രാജയോഗത്തിന്റെ ഫലമായി ഈ രാശിയില്‍ ജനിച്ചവരുടെ ഭാഷണം മധുരതരമായിത്തീരും. മികച്ച ആശയവിനിമയ ശേഷി നേടുന്ന ഇവര്‍ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റും. ധനസമൃദ്ധിയാണ് ഈ രാജയോഗത്തിന്റെ മറ്റൊരു ഫലം. ആകസ്മിക ധനലാഭവും സാമ്പത്തികസ സമൃദ്ധിയും ഉണ്ടാകും. ഇതിലൂടെ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. കാര്യങ്ങളിലെല്ലാം വിജയം നേടുകയും നല്ലവണ്ണം സമ്പാദിക്കാന്‍ കഴിയുകയും ചെയ്യും. സമ്പാദ്യം വളരുകയും സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്രണയജീവിതവും കൂടുതല്‍ മധുരമാകും. ബിസിനസുകാര്‍ക്ക് തടഞ്ഞുവെക്കപ്പെട്ട പണം ലഭിക്കും.
തുലാം
തുലാം രാശിക്കാര്‍ക്കും ശുക്രന്റെ ഫലമായുള്ള മാളവ്യ രാജയോഗം വളരെയധികം സൗഭാഗ്യങ്ങള്‍ നല്‍കും. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. തത്ഫലമായി ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. പുതിയ ജോലിയില്‍ മികച്ച സ്ഥാനമാനങ്ങളും വേതനവും ലഭിക്കും. ദാമ്പത്യജീവിതവും സുന്ദരമായിത്തീരും. മോശമായിരുന്ന ആരോഗ്യം മെച്ചപ്പെടും.
ധനു
ധനു രാശിയില്‍ ഉള്ള ആളുകള്‍ക്കും മാളവ്യ രാജയോഗം അപൂര്‍വ്വ ഭാഗ്യങ്ങള്‍ നല്‍കും. ഇവരുടെ വരമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട രാശിയിലാണ് ഈ രാജയോഗം സംഭവിക്കുന്നത്. അതുകൊണ്ട് ശുക്രന്റെ അനുഗ്രഹത്തില്‍ വരുമാനത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും. കൂടുതല്‍ ആത്മവിശ്വാസം അനുഭവപ്പെടുന്നതിനാല്‍ ധനു രാശിക്കാര്‍ ഈ കാലയളവില്‍ ഉത്സാഹമുള്ളവരായിരിക്കും. ഇവരുടെ ഓരോ ചുവടുവെപ്പുകളിലും കുടുംബത്തിന്റെ സഹകരണവും ഉണ്ടാകും. നിക്ഷേപങ്ങളിലൂടെ ധാരാളം പണം കൈവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
