Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മാളവ്യ രാജയോഗം: മെയ് 19 മുതല്‍ ശുക്രന് സ്വരാശിയില്‍: ജ്യോതിഷം കൃത്യത നല്‍കും നാളുകാര്‍
ജ്യോതിഷ പ്രകാരം രാജയോഗങ്ങള്‍ എപ്പോഴും ഗുണഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നതാണ്. പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന പല മാറ്റങ്ങളും അനുകൂലവും പ്രതികൂലവുമായി മാറുന്നതാണ് ജ്യോതിഷം. ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ അതിഗംഭീര ഭാഗ്യഫലങ്ങള്‍ നല്കുന്നു. ജ്യോതിഷ പ്രകാരം സമ്പത്തും ഐശ്വര്യവും നല്കുന്ന ചില രാജയോഗങ്ങള്‍ മെയ് മാസത്തില്‍ രൂപം കൊള്ളുന്നുണ്ട്. അതില്‍ ഒന്നാണ് മെയ് 19-ന് സംഭവിക്കുന്ന മാളവ്യ രാജയോഗം.
മെയ് മാസത്തില്‍ നക്ഷത്രഫലം അനുസരിച്ച് മെയ് 19-ന് ശേഷം ചില നക്ഷത്രക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. മെയ് 19-നാണ് ശുക്രന് സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കുന്നത്. ഇതാണ് മാളവ്യ രാജയയോഗത്തിന് കാരണമാകുന്നതും. ഇത് മൂലം ധനനേട്ടങ്ങളും കരിയര്‍ മാറ്റങ്ങളും ദാമ്പത്യ സൗഖ്യവും എല്ലാം ചില നക്ഷത്രക്കാര്ക്കുണ്ടാവുന്നു. 27 നക്ഷത്രക്കാരില്‍ 9 നക്ഷത്രക്കാര്‍ക്കാണ് ഇത്തരത്തില്‍ അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്നത്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മാളവ്യ രാജയോഗം
രാജയോഗം തന്നെയാണ് ജ്യോതിഷ പ്രകാരം മാളവ്യയോഗം നല്‍കുന്നത്. ശുക്രന്റെ മാറ്റമാണ് മാളവ്യ രാജയോഗം ഉണ്ടാക്കുന്നത്. ഏപ്രിലില്‍ ശുക്രന് മീനം രാശിയില്‍ പ്രവേശിച്ചപ്പോള്‍ മാളവ്യ രാജയോഗം രൂപപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇടവം രാശിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ശുക്രന്. പഞ്ചമഹാപുരുഷ യോഗങ്ങളില്‍ പ്രധാനിയാണ് മാളവ്യ രാജയോഗം. ഇത് ഏതൊക്കെ നക്ഷത്രക്കാരില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു, സര്‍വ്വസൗഭാഗ്യം നിറക്കുന്നു എന്ന് നമുക്ക് നോക്കാം.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ശുക്രന് ഇടവം രാശിയില്‍ തന്നെ സംക്രമിക്കുന്നത് വഴി അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ഇതിന്റെ ഫലമായി രാജയോഗം രൂപീകരിക്കപ്പെടുകയും അത് വഴി ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ നിന്ന് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കരിയറില്‍ നിങ്ങള്‍ എടുക്കുന്ന ഏത് തീരുമാനവും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും പങ്കാളിയില്‍ നിന്ന് പിന്തുണ ലഭിക്കുകയും ചെയ്യുന്നു. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതം അവരാഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും അത് വഴി തന്നെ ശമ്പള വര്‍ദ്ധനവിനും ഉള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ശമ്പള വര്‍ദ്ധനവിന്റെ കാര്യത്തില്‍ നിങ്ങള്‍ അത്യധികം സന്തോഷിക്കുന്ന അവസ്ഥയുണ്ടാവും. പഠന കാര്യങ്ങള്‍ക്ക് വേണ്ടി വിദേശത്ത് പോവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതില്‍ നേട്ടങ്ങളുണ്ടാവും. ഒരു തരത്തിലും നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഈ ഒരു ഘട്ടത്തില്‍ അതായത് മെയ് 19-ന് ശേഷം അനുഭവിക്കേണ്ടി വരുന്നില്ല.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ ഇടവം രാശിയിലേക്കുള്ള മാറ്റം അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. രാജയോഗത്തിന്റെ ഫലമായി ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. പുതിയ വരുമാനമാര്‍ഗ്ഗങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു. നിക്ഷേപങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. വാഹനയോഗം കാണുന്നു, മുടങ്ങിക്കിടന്ന വീട് പണി പുനരാരംഭിക്കുന്നതിനും സാമ്പത്തിക നഷ്ടങ്ങള്‍ നികത്തുന്നതിനും ഉള്ള യോഗം കാണുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
