Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മകരവിളക്ക് 2026: മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും ധനം, കരിയര്‍, ജോലി, ഭാഗ്യം ഇപ്രകാരം
മകരവിളക്ക് ഉത്സവത്തിന് ശബരിമല ഒരുങ്ങിക്കഴിഞ്ഞു, മകരം ഒന്നാം തീയ്യതിയാണ് മകരവിളക്ക് ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ ശബരിമല സന്നിധാനത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും എല്ലാം നടക്കുന്നു. ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് നിരവധി ഭക്തജനങ്ങളാണ് മകരവിളക്ക് ഉത്സത്തിനും മകരജ്യോതി ദര്‍ശിക്കുന്നതിനും വേണ്ടി ശബരിമലയിലേക്ക് എത്തുന്നത്.
മകരവിളക്കിനോട് അനുബന്ധിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജ്യോതിഷപ്രകാരം സംഭവിക്കുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ സംഭവിക്കും. നിങ്ങളുടെ മകരവിളക്ക് ദിനത്തിലെ മാറ്റങ്ങളെപ്രകാരം എന്ന് നോക്കാം. മകര വിളക്ക് ദിനം വളരെയധികം ശുഭകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം അവരുടെ കരിയറില്‍ നല്ല മുന്നേറ്റം ഉണ്ടാകും. അധികാരികളില്‍ നിന്ന് അംഗീകാരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ആരോഗ്യത്തെ ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പിന്തുണ ലഭിക്കുന്നു. കൂടാതെ ദൂരയാത്രകളും പുതിയ അവസരങ്ങളും അനുകൂലമാകും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത ആവശ്യമാണ്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും അനാവശ്യ ആശങ്കകളെ ഒഴിവാക്കേണ്ടതാണ്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് ശ്രദ്ധിക്കേണ്ടി വരുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കും. കൂടാതെ വിവാഹകാര്യങ്ങള്‍ അനുകൂലമായി തീരാം. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യത്തെ അനുകൂലാവസ്ഥയിലൂടെ മുന്നോട്ട് പോവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് അധിക ഉത്തരവാദിത്വങ്ങള്‍ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. നിസ്സാര മാറ്റങ്ങള്‍ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക മാറ്റങ്ങള്‍ മികച്ചതായിരിക്കും, അയ്യപ്പസ്വാമിയുടെ അനുഗ്രഹം നിങ്ങളെ തേടി എത്തും. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും സൃഷ്ടിപരമായ മേഖലകളിലുമുള്ളവര്‍ക്കും നല്ല സമയം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കുടുംബസുഖം വര്‍ധിക്കും. വീടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനുകൂലമായി വരുന്നു. സാമ്പത്തിക സ്ഥിതി അനുകൂലനായി വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ദൈവാനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടാവുന്ന സമയമാണ്. അത് കൂടാതെ മികച്ച ആശയവിനിമയത്തിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. സഹോദരബന്ധങ്ങള് മെച്ചപ്പെടുന്നതിന് യോഗം കാണുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ധനലാഭ സാധ്യത. പഴയ നിക്ഷേപങ്ങളില്‍ നിന്ന് ഗുണഫലം ലഭിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കൂടാചെ സ്വയംവിശ്വാസം ഉയരും. പുതിയ തുടക്കങ്ങള്‍ക്കുള്ള മികച്ച സമയമാണ് എന്നത് അനുകൂല നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ചിന്തകള്‍ അനുകൂലമായി വരുന്നു. ആന്തരിക ചിന്തകള്‍ വര്‍ധിക്കും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം കൂടും. അതെല്ലാം നിങ്ങളുടെ ജീവിതത്തെ വേറൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ സൗഹൃദത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ലക്ഷ്യങ്ങള്‍ പലതും കൈവരിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലൂടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കും.



Click it and Unblock the Notifications
