Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
മകര മാസത്തിലെ സമ്പൂര്‍ണ നക്ഷത്രഫലം: അശ്വതി മുതല്‍ രേവതി 27 നാളിനും കൃത്യമായ ഫലം
മകരമാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ജ്യോതിഷപരമായി നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയം കൂടിയാണ്. ജനുവരി 14-നാണ് മകരം 1 വരുന്നത്. ഈ ദിനം ചൊവ്വാഴ്ചയായതിനാല്‍ അതിന്റെ പ്രത്യേകതകളും ഈ ദിനത്തെ സ്വാധീവിക്കുന്നു. കൂടാതെ 30 ദിവസം നീണ്ട് നില്‍ക്കുന്ന മകര മാസത്തില്‍ ശനി കുംഭം രാശിയില്‍ തന്നെയാണ് സഞ്ചരിക്കുന്നത്. കൂടാതെ വ്യാഴം ഇടവം രാശിയിലും രാഹു മീനം രാശിയിലും സഞ്ചരിക്കുന്നു.
മകരം 7 തുടങ്ങുമ്പോള്‍ ബുധന്‍ മൗഢ്യത്തിലാവുന്നു. നാല് നക്ഷത്രങ്ങളിലൂടെയാണ് മകര മാസത്തില്‍ ബുധന്‍ സഞ്ചരിക്കുന്നത്. ഇതെല്ലാം തന്നെ ഓരോ രാശിക്കാരിലും വ്യത്യസ്ത അനുഭവങ്ങള്‍ നല്‍കുന്നു. ഈ ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ മകര മാസത്തില്‍ 27 നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങളെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ മകര മാസത്തില്‍ കാത്തിരിക്കുന്നു. പലപ്പോഴും ജോലിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു, മാത്രമല്ല പ്രണയത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. കൂടാതെ മന:സമാധാനം നഷ്ടപ്പെടാം. ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാവും.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ മാറ്റം പലപ്പോഴും തടസ്സങ്ങള്‍ ഒന്നുമില്ലാത്ത ജീവിതം വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഫലമായി ജോലിയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ രാഹു പലപ്പോഴും നിങ്ങളില്‍ നഷ്ടങ്ങള്‍ കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. കലാപരമായ കഴിവുകള്‍ അംഗീകരിക്കപ്പെടുന്നു. ഹൃദയത്തില്‍ പ്രണയം മൊട്ടിടുന്ന സമയമാണ്.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും കൃത്യനിഷ്ഠയോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. കൂടാതെ ജോലി പലപ്പോഴും താല്‍ക്കാലികമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. പല വിധത്തിലുള്ള ബിസിനസ് ആരംഭിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നു. കച്ചവടത്തിന്റെ ചുമതല നിങ്ങള്‍ തന്നെ വഹിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതാവും.
കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മകര മാസം വളരെയധികം സ്വാധീനം ചെലുത്തുന്നു. വാഹനയോഗം കാണുന്നു. കൂടാതെ കുടുംബത്തില്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യത കാണുന്നു. ചൊവ്വ ജന്മരാശിയില്‍ നിന്ന് മാറുന്നത് മൂലം പലപ്പോഴും അമിത ദേഷ്യം നിങ്ങളില്‍ നിന്ന് മാറുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കും. ധനയോഗം കാണുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും തൊഴില്‍ മാറ്റങ്ങളില്‍ പലതും അനുകൂലമായി മാറും. കൂടാതെ കലാരംഗത്തുള്ളവര്‍ക്ക് അനുമോദനങ്ങള്‍ വന്ന് ചേരും. അവസരങ്ങളും ധാരാളം ലഭിക്കുന്നു. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കും. ആലോചനകള്‍ക്ക് ശേഷം മാത്രം ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തിക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ നല്ല ശ്രദ്ധവേണം, കൂടാതെ ഭൂമി സംബന്ധമായുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കും. കൂടാതെ പ്രണയിക്കുന്നവര്‍ക്കും വിവാഹിതരായവര്‍ക്കും അനുകൂലമായ സമയമാണ്. എങ്കിലും ചെറിയ സമ്മര്‍ദ്ദങ്ങള്‍ അലട്ടിക്കൊണ്ടിരിക്കും. കഴിവിനെ അംഗീകരിക്കപ്പെടുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും പ്രതികൂലാവസ്ഥകളെ തരണം ചെയ്യാന്‍ സാധിക്കും. പലപ്പോഴും ഭാവി കാര്യങ്ങളെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കും. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കും. പല വിധത്തിലുള്ള ഉപദേശം സുഹൃത്തുക്കളില്‍ നിന്ന് ഉണ്ടാവാം. ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
ഇതില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ കുടുംബ ജീവിത്തതില്‍ സംതൃപ്തിയുണ്ടാവുന്നു. കൂടാതെ പലപ്പോഴും ഭാവിയില്‍ പ്രയോജനങ്ങള്‍ നിറഞ്ഞേക്കാം. കൂടാതെ ആനുകൂല്യങ്ങള്‍ പലതും നിങ്ങളെ തേടി എത്താം. സൗഹൃദത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ സാധിക്കും. സന്തോഷകരമായ നേട്ടങ്ങള്‍ അകലെയല്ലെന്ന തിരിച്ചറിവുണ്ടാവും. വിപരീത സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വീട് പണി പുനരാരംഭിക്കുന്നതിന് സാധിക്കുന്നു. കലാരംഗത്ത് നിങ്ങള്‍ അംഗീകരിക്കപ്പെടും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ചൊവ്വ അഷ്ടമത്തില്‍ നില്‍ക്കുന്നത് ചെറിയ രീതിയില്‍ മാനസിക വിഷമം വര്‍ദ്ധിപ്പിച്ചേക്കാം. ജോലിയില്‍ ചെറിയ ചില സംശയങ്ങള്‍ വര്‍ദ്ധിക്കാം. പലപ്പോഴും കൂട്ടുകച്ചവടം നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തും.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ അധ്വാനം ഫലം കാണുന്ന സമയമാണ്. മറ്റുള്ളവരുടെ ഉറപ്പില്‍ വിശ്വസിക്കരുത്. അത് നിങ്ങള്‍ക്ക് കൂടുതല്‍ പണി തരും. കൂടാതെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട അവസ്ഥയുണ്ടാവാം. സാമ്പത്തിക സ്ഥിതി മികച്ചതാവും. ബുധന്റെ സഞ്ചാരം നിങ്ങളുടെ സംസാരത്തിലും പ്രവൃത്തിയിലും വ്യക്തത വരുത്തും. ആരോഗ്യം മികച്ചതായിരിക്കും, സാമ്പത്തിക സ്ഥിതിയും അനുകൂലം.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നത് ഗുണാനുഭവങ്ങള്‍ നല്‍കുന്നു. കൂടാതെ ആരോഗ്യപരമായി അനുകൂലമായ മാറ്റങ്ങളുണ്ടാവാം. ശനിയുടെ രാശിയിലാണ്‌സൂര്യന്‍ സഞ്ചരിക്കുന്നത് എന്നത് കൊണ്ട് തന്നെ അത് പലപ്പോഴും ചെറിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. കൂടാതെ ജോലി അന്വേഷിക്കുന്നവര്‍ക്ക് അല്‍പം കൂടുതല്‍ ശ്രദ്ധ വേണം.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പാപഗ്രഹങ്ങള്‍ വല്‌യം ചെയ്യുന്നതിനാല്‍ പല കാര്യങ്ങളിലും തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. കൂടാതെ അനുകൂലമായ പല മാറ്റങ്ങളും പ്രതികൂലമായി മാറും. പലപ്പോഴും തൊഴില്‍ സമ്മര്‍ദ്ദം വളരെ കൂടുതലായിരിക്കും. ബിസിനസ് ആരംഭിക്കാന്‍ ആലോചിക്കുന്നവര്‍ക്ക് അതിനുള്ള സമയമല്ല എന്നത് ഓര്‍ക്കണം. ഏഴരശനിയുടെ ശക്തമായ സ്വാധീനമുള്ളതിനാല്‍ പല കാര്യങ്ങിലും അതീവ ശ്രദ്ധ അനിവാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
