Latest Updates
-
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി
മകരം 2026: അശ്വതി - രേവതി വരെ 27 നാളിനും അണുവിട ചലിക്കാതെ സമ്പൂര്‍ണ നക്ഷത്രഫലം
പുതുവര്‍ഷത്തിന് തുടക്കം കുറിച്ച ഈ സാഹചര്യത്തില്‍ മലയാള മാസമായ മകരത്തിനും തുടക്കം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ്. ജനുവരി 15 വ്യാഴാഴ്ചയാണ് മകരം 1 വരുന്നത്. ഈ മാസത്തില്‍ 29 ദിവസങ്ങളാണ് മൊത്തത്തില്‍ ഉള്ളത്. അതില്‍ പല ഞാറ്റുവേലകളും സംഭവിക്കുന്നു. ചൊവ്വ മകരം 1-ന് മകരം രാശിയിലേക്ക് മാറുന്നു. എന്നാല്‍ ചൊവ്വ മൗഢ്യത്തിലാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യവും.
ശുക്രനാകട്ടെ മകരം രാശിയിലാണ് ഈ സമയം സഞ്ചരിക്കുന്നത്. ബുധനും മകരത്തിലേക്ക് സംക്രമിക്കുന്നു. എന്നാല്‍ വ്യത്യസ്തമായി ശനി മീനം രാശിയില്‍ തന്നെ നിലനില്‍ക്കും. എന്നാല്‍ മകരം 6-ന് പൂരുരുട്ടാതി നക്ഷത്രത്തില്‍ നിന്ന് ഉത്രട്ടാതിയിലേക്ക് പ്രവേശിക്കുന്നു. വ്യാഴം മിഥുനം രാശിയില്‍ അതിന്റെ വക്രഗതി സഞ്ചാരം തുടരുന്ന സമയം തന്നെയാണ്. രാഹുവാകട്ടെ കുംഭത്തിലും കേതു ചതയം നക്ഷത്രത്തിലും നിലനില്‍ക്കുന്നു. ഈ ഗ്രഹനില പ്രകാരം മകരമാസത്തില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്)
മേടക്കൂറില്‍ വരുന്നവര്‍ക്ക് അവരുടെ സാമ്പത്തിക മാറ്റങ്ങള്‍ പലതും അനുകൂലമായി വരുന്നു. കൂടാതെ ജോലിയിലെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി അനുകൂലം.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ മാറ്റം ഗുണകരമായ ധാരാളം സമയം പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല രാഹു നിങ്ങളില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളിലേക്ക് കൈപിടിച്ച് നടത്തും. കലാപരമായ കഴിവുകള്‍ വര്‍ദ്ധിക്കുന്നു. രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും അനാവശ്യ ആശങ്കകള്‍ നിലനില്‍ക്കും. താല്‍ക്കാലിക മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. ബിസിനസിനെക്കുറിച്ച് ആലോചിക്കാന്‍ അനുകൂല സമയമാണ്. കച്ചവടത്തില്‍ നേട്ടങ്ങളുണ്ടാവുന്നു.
കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്ക് ഗുണാനുഭവങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ്. പല കോണില്‍ നിന്നും ധനനേട്ടങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്നതാണ്. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് യോഗമുണ്ട്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ആഗ്രഹിക്കുന്ന ജോലി കരസ്ഥമാക്കുന്നതിന് യോഗമുണ്ട്. അതനുസരിച്ച് ജീവിതം കൃത്യമായി പ്ലാന്‍ ചെയ്യാം. വരുമാനം ഇരട്ടിയാവുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു. പലപ്പോഴും കാര്യങ്ങളെല്ലാം ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അപകടകരമായ അവസ്ഥിലേക്ക് എത്തുന്നതിന് ഉള്ള സാധ്യതയേയും തള്ളിക്കളയരുത്. അതുകൊണ്ട് തന്നെ വാഹന ഉപയോഗം അല്‍പം ശ്രദ്ധിക്കണം.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷം തേടി എത്തുന്നു. അത് കൂടാതെ ഭൂമിസംബന്ധമായ കാര്യങ്ങള്‍ വഴി സാമ്പത്തിക ലാഭം തേടി എത്തുന്നു. തര്‍ക്കങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹരിക്കപ്പെടുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കും.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സന്തോഷവും സമാധാനവും നഷ്ടപ്പെടുന്ന ഒരു മാസമാണ് വരാന്‍ ഇരിക്കുന്നത്. എന്നാല്‍ അതിന് പിന്നിലെ കാരണങ്ങളില്‍ ഒന്നായി പറയുന്നത് പലപ്പോഴും അശ്രദ്ധ തന്നെയാണ് എന്നതാണ്. എന്നാല്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഏത് പ്രതികൂലാവസ്ഥകളേയും തരണം ചെയ്യുന്നതിന് സാധിക്കുന്നു. പല വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ കൈകാര്യം ചെയ്യേണ്ടി വരും.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്)
വൃശ്ചികക്കൂറില്‍ വരുന്നവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു. ഭാവിയില്‍ കൂടുതല്‍ സന്തോഷം നിങ്ങള്‍ക്ക് ഇന്നത്തെ പ്രവൃത്തി മൂലം ഉണ്ടാവുന്നു. ആനുകൂല്യങ്ങള്‍ എല്ലാം തന്നെ നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഗ്രഹിക്കുന്നതെല്ലാം തന്നെ സഫലീകരിക്കുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെല്ലാം കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കും. മാനസികാരോഗ്യം അല്‍പം ശ്രദ്ധിക്കണം. നിക്ഷേപങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു. കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. സമ്പത്തിനെ അല്‍പം കരുതലോടെ ഉപയോഗിക്കേണ്ടതാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക മാറ്റങ്ങള്‍ ശ്രദ്ധിക്കണം.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ അനുകൂല മാറ്റം അത്ഭുതകരമായ വളര്‍ച്ചയുണ്ടാക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിന് ഈ മാസം യോഗമുണ്ട്. ശനിയുടെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. മികച്ച മാറ്റങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ കാത്തിരിക്കേണ്ടി വരും.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലമായ പല കാര്യങ്ങളും നിങ്ങളുടെ അശ്രദ്ധയില്‍ പ്രതികൂലമായി മാറുന്നതിന് യോഗം കാണുന്നു. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. അനാവശ്യ ആശങ്ക ഒഴിവാക്കി



Click it and Unblock the Notifications











