മകരത്തില്‍ കരുതിയിരിക്കണം, പ്രശ്‌നങ്ങളുടെ സമയം ഈ നാളുകാര്‍ക്ക്, ശത്രു ശക്തനാവും

മകര മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ജ്യോതിഷ പ്രകാരം ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ഇതില്‍ ഭാഗ്യ നക്ഷത്രക്കാരെക്കുറിച്ച് നാം വായിച്ചു. എന്നാല്‍ നിര്‍ഭാഗ്യത്തിലേക്ക് എത്തിപ്പെടുന്ന ചില നക്ഷത്രക്കാരുണ്ട്. വേദജ്യോതിഷ പ്രകാരം ഈ നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം പ്രതികൂലാവസ്ഥയിലേക്ക് മാറുന്നു. പലപ്പോഴും മാറ്റാന്‍ സാധിക്കാത്ത തരത്തിലേക്കായിരിക്കും കാര്യങ്ങളുടെ പോക്ക്.

സന്തോഷകരമല്ലാത്ത പല അവസ്ഥകളും ഈ നക്ഷത്രക്കാര്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടതായി വരുന്നു. മാത്രമല്ല ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും സംഭവിക്കണം എന്നും ഇല്ല. ചിലരില്‍ വരുമാനത്തിലും സാമ്പത്തിക സ്ഥിതിയിലും വരെ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഏതൊക്കെ നക്ഷത്രക്കാരാണ് മകര മാസത്തില്‍ കരുതിയിരിക്കേണ്ടവര്‍ എന്ന് നമുക്ക് നോക്കാം.

Makaram Horoscope

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് മകര മാസം അത്ര സുഖകരമായ മാറ്റങ്ങള്‍ അല്ല നല്‍കുന്നത്. പലപ്പോഴും ചെയ്യുന്നതും പറയുന്നതും സത്യമാണെങ്കില്‍ പോലും അത് മറ്റുള്ളവരുടെ മുന്നില്‍ കള്ളമായി തന്നെ നിലനില്‍ക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത ഇടിവി സംഭവിക്കുന്നു. പ്രിയപ്പെട്ടവരെ പിരിഞ്ഞ് നില്‍ക്കേണ്ട അവസ്ഥയുണ്ടാവും. അമ്മയുടെ ആരോഗ്യം കൂടുതല്‍ സമ്മര്‍ദ്ദം നിങ്ങളില്‍ ചെലുത്തും.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്കും അത്ര നല്ല സമയമാണ് മകര മാസം നല്‍കുന്നത്. ജോലിയില്‍ ഇടര്‍ച്ച സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കാം. അധിക ചിലവുകള്‍ ഉണ്ടാവാം. പലപ്പോഴും ഒന്നൊഴിയാതെ ജീവിതത്തില്‍ അബദ്ധങ്ങള്‍ സംഭവിക്കാം. ശത്രുക്കള്‍ ശക്തരാവുന്നു.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് അത്ര നല്ല സമയമായിരിക്കില്ല മകരം രാശിയില്‍ ലഭിക്കുന്നത്. പലപ്പോഴും പ്രതികൂല സാഹചര്യങ്ങള്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കൂടാതെ ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടതായി വരും. മാത്രമല്ല പലപ്പോഴും അഹങ്കാരം നിങ്ങളില്‍ കൂടുതല്‍ പൊല്ലാപ്പുകളും ഉണ്ടാക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ അടിക്കടി ഉണ്ടാവാം. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവും.

പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിന് നേരെ വിപരീതമാണ് കാര്യങ്ങള്‍ നടക്കുന്നത്. സാമ്പത്തിക സ്ഥിതിയില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. കടം കൊടുത്ത പണം തിരിച്ച് വാങ്ങിക്കുന്നത് പോലു ഇവരില്‍ വലിയ ഒരു പ്രശ്‌നമായി മാറും. അനാവശ്യമായി നിങ്ങളെ ഓരോ ചിന്തകള്‍ അലട്ടിക്കൊണ്ടിരിക്കും. ആശങ്കകള്‍ ജീവിതത്തെ ബാധിക്കുമ്പോള്‍ അത് രോഗാവസ്ഥയിലേക്ക് വരെ തിരിയുന്നു.

മകം
മകം നക്ഷത്രക്കാരുട മകര മാസഫലത്തില്‍ അത്ര നല്ല ഫലങ്ങളല്ല കാത്തിരിക്കുന്നത്. രോഗാവസ്ഥകള്‍ പലപ്പോഴും ഇവരെ പ്രശ്‌നത്തിലാക്കാം. സാമ്പത്തികസ്ഥിതി പുരോഗതി പ്രാപിക്കില്ലെങ്കിലും സ്ഥിരത നഷ്ടപ്പെടുകയില്ല. ജോലിയില്‍ പലപ്പോഴും തെറ്റിദ്ധാരണകളും പ്രശ്‌നങ്ങളും വര്‍ദ്ധിക്കും. അത് പിന്നീട് പ്രതിസന്ധികള്‍ ഉണ്ടാക്കാം. ആരോഗ്യ കാര്യങ്ങളെ നിസ്സാരമാക്കരുത്. വാഹനം ഉപയോഗിക്കുന്നതില്‍ ശ്രദ്ധ വേണം.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് വരുന്ന 30 ദിവസത്തോളം പ്രശ്‌നങ്ങളുടെ നടുവിലൂടെയാണ് കടന്ന് പോവേണ്ടി വരുന്നത്. എങ്കിലും ചെറിയ ശ്രദ്ധ കൊടുത്താല്‍ അവയെ ഒരു പരിധി വരെ ഇല്ലാതാക്കാം. പക്ഷേ അമിത ആത്മവിശ്വാസത്തോടെ ഒന്നിനേയും സമീപിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

മൂലം
പലപ്പോഴും മറ്റുള്ളവരുടെ തീരുമാനത്തിലാണ് ഇവര്‍ മുന്നോട്ട് പോവുക. മാത്രമല്ല എന്താണ് ചെയ്യേണ്ടത് എന്ന കൃത്യമായ ധാരണ ഒരു കാര്യത്തെക്കുറിച്ചും ഇവര്‍ക്കുണ്ടാവുകയില്ല. അതോടൊപ്പം തന്നെ കുടുംബത്തില്‍ സന്തോഷവും സമാധാനവും ഇല്ലാതാവും. പ്രിയപ്പെട്ടവരില്‍ നിന്ന് അകന്ന് കഴിയേണ്ട അവസ്ഥയുണ്ടാവും. ജോലിയില്‍ ചെറിയ രീതിയില്‍ തടസ്സങ്ങളുണ്ടാവാം.

പൂരുരുട്ടാതി
പുരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് പല അബദ്ധങ്ങളും സംഭവിക്കുന്ന സമയമാണ്. മാത്രമല്ല അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞ് പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. മാതാപിതാക്കളോടുള്ള സ്‌നേഹത്തില്‍ വിട്ടുവീഴ്ച കാണിക്കരുത്. ആരോഗ്യ പ്രശ്‌നങ്ങളെ നിസ്സാരമാക്കരുത്. പണം ചിലവാക്കുമ്പോള്‍ അതീവശ്രദ്ധ അനിവാര്യമാണ്. സര്‍വ്വകാര്യനിജയത്തിന് വേണ്ട് പ്രവര്‍ത്തിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion