Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
സമ്പത്ത്, പദവി, അംഗീകാരം, മകരത്തില്‍ പുതിയ തുടക്കം : 3 നാളിന് അതിശ്രേഷ്ഠം വരുന്ന 30 നാള്
മകര മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അതില്‍ ജ്യോതിഷപരമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറുന്ന അവസ്ഥ ഓരോ നക്ഷത്രക്കാരിലും ഉണ്ടാവും. ചില നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ പലപ്പോഴും അതിഗംഭീര ഭാഗ്യമായി മാറുന്നു. വേദജ്യോതിഷ പ്രകാരം മകര മാസത്തില്‍ നമ്മുടെ ജീവിതം മാറ്റി മറിയ്ക്കുന്ന ചില കാര്യങ്ങള്‍ ഉണ്ടാവാം. അതിന് ചില നക്ഷത്രക്കാര്‍ കാരണവുമായേക്കാം.
മകര മാസത്തില്‍ അതായത് വരുന്ന 30 ദിവസവും ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത് എന്നും നമുക്ക് നോക്കാം. മകരം രാശിക്കാരുടെ ഭാഗ്യവും ശുഭകരവുമായ ജന്മ നക്ഷത്രങ്ങള്‍ ഏതൊക്കെയെന്നത് നോക്കാം. അതിലുപരി ആ നക്ഷത്രക്കാരില്‍ നിങ്ങളുണ്ടോ എന്നതും ശ്രദ്ധേയമാണ്.

ഉത്രാടം
279 നക്ഷത്രക്കാരില്‍ ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ മകര മാസത്തില്‍ വര്‍ദ്ധിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ജീവിതത്തിലെ ഒരു പുതിയ തുടക്കം തന്നെയാണ് ആരംഭിക്കുന്നത്. വിജയവും, ധനവും, പദവിയും നിങ്ങളെ തേടി എത്തും. കൂടാതെ വിജയത്തെ അംഗീകരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ നീതിബോധത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. കരിയറില്‍ പ്രതീക്ഷിക്കാത്ത ഉയരത്തിലേക്ക് എത്തും. ഏത് മേഖലയിലും നേട്ടങ്ങള്‍ കരസ്ഥമാക്കാനും സാധിക്കുന്നു. അനുകൂലഫലങ്ങളില്‍ നിങ്ങള്‍ ഓരോന്നോരോന്നായി സ്വന്തമാക്കുന്നു.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്കും മകര മാസം വളരെയധികം ഭാഗ്യം കാത്തിരിക്കുന്നു. ചന്ദ്രനാണ് ഈ നക്ഷത്രക്കാരെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ശുഭകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. സാധാരണയായി ഇവരെ ബുദ്ധികൊണ്ട് തോല്‍പ്പിക്കാന്‍ സാധിക്കില്ല. അത്രയധികം അറിവ് ഇവരിലുണ്ടാവും. വൈകാരികമായ മാറ്റങ്ങള്‍ ജീവിതത്തില്‍ അനുകൂലമായ ഫലങ്ങളാണ് ഇവര്‍ക്ക് നല്‍കുക. മകര മാസം ജീവിതം തന്നെ മാറ്റി മറിയ്ക്കുന്ന തരത്തിലുള്ള അനുഭവങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. സമ്പത്ത് പല കോണില്‍ നിന്നും തേടി എത്തും. .അനുകൂലമായ പല അനുഭവങ്ങളും ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കും.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് മകര മാസം മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിന് സഹായിക്കുന്നതാണ്. ചൊവ്വയാണ് ഇവരെ ഭരിക്കുന്നത്. ഇത് സമ്പത്ത്, സമൃദ്ധി, പ്രശസ്തി എന്നിവയെ കൊണ്ട് വരുന്നു. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ സാമ്പത്തിക നേട്ടവും ലാഭവും തേടി എത്തും. വിജയം എപ്പോഴും ഇവര്‍ക്ക് പുറകിലുണ്ടായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വരുന്ന സമയം കൂടിയാണ് മകര മാസം. അത് മാത്രമല്ല ദാമ്പത്യജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്ക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. കടം കൊടുത്ത പണം തിരികെ കിട്ടും. ചെയ്ത് തീര്‍ക്കാന്‍ ബാക്കി വെച്ചിരുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ഒരു മാസം കൂടിയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
