Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മകര സംക്രാന്തി 2026: കാത്തിരിക്കുന്നത് വലിയ അപകടങ്ങള്‍, ജനുവരി 14-മുതല്‍ അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടവര്‍
മകര സംക്രാന്തി എന്നത് വളരെയധികം ശ്രദ്ധയോടെ ആചരിക്കുന്ന ഒരു ഉത്സവമാണ്. പലപ്പോഴും ജ്യോതിഷപരമായി വളരെയധികം പ്രാധാന്യം നിലനില്‍ക്കുന്നതാണ് ഈ ആഘോഷം. മകര സംക്രാന്തി ദിനത്തില്‍ നമ്മള് മനസ്സിലാക്കേണ്ടതും അറിയേണ്ടതുമായ നിരവധി ജ്യോതിഷമാറ്റങ്ങള് സംഭവിക്കുന്നു. അത് എപ്രകാരം ഓരോ രാശിക്കാരേയും ബാധിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇപ്പോള്‍ സൂര്യന് ധനു രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ജനുവരി 14-ന് സൂര്യന് മകരത്തിലേക്ക് മാറുന്നു. ഈ രാശിമാറ്റത്തിലാണ് മകര സംക്രാന്തി ആഘോഷിക്കപ്പെടുന്നത്. ഈ വര്‍ഷത്തെ മകര സംക്രാന്തി ദിനത്തില്‍ ഏതൊക്കെ രാശിക്കാരാണ് ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടത് എന്ന് നോക്കാം
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ പേരുകളാണ് മകര സംക്രാന്തിക്കുള്ളത്. ജ്യോതിഷപ്രകാരം സൂര്യന് എല്ലാ മാസവും ഓരോ രാശിയിലേക്ക് മാറുന്നു. ഇത് ശുഭകരവും അശുഭകരവുമായ മാറ്റങ്ങള്‍ക്ക് കൂടിയാണ് സാക്ഷ്യം വഹിക്കുന്നത്. ഈ മകരസംക്രാന്തിയില്‍ സൂര്യന്റെ മാറ്റം ചില രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ പ്രദാനം ചെയ്യും. അത് ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് മകര സംക്രാന്തി ദിനം മുതല്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടതായി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ സംഭവിക്കും. പലപ്പോഴും ഇത് ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ഗൗരവത്തോടെ കാണേണ്ടതാണ്. ആരോഗ്യത്തേയും നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള മാനസിക പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. അത് കൂടാതെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അത് മാനസികാരോഗ്യത്തെ പ്രശ്നത്തിലാക്കുകയും ചെയ്യുന്നു. അടുത്ത സുഹൃത്തുക്കള്‍ പോലും നിങ്ങള ചതിക്കുന്നു. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ ലാഭം കുറവായിരിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് കുടുംബത്തില്‍ സമ്മര്‍ദ്ദം വളരെ കൂടുതലായിരിക്കും. പലപ്പോഴും പല വ്യത്യാസങ്ങളും നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. എല്ലാ കാര്യത്തിലും അതീവ ശ്രദ്ധവേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതും വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. കാര്യങ്ങളെല്ലാം ഗൗരവത്തോടെ കാണേണ്ടതാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ വരുമാനം കുറയുകയും ചിലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് പിന്നീട് വിവാഹ മോചനത്തിലേക്കും പ്രണയം തകരുന്നതിലേക്കും എത്തുന്നു. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവാം. പിരിമുറുക്കങ്ങള്‍ മനസ്സിനെ താളം തെറ്റിക്കും. ചിന്തിച്ച് വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്. ഗുണപ്രദമല്ലാത്ത പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്കും അത്തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് കാത്തിരിക്കുന്നത്. സാമ്പത്തികമായി പുറകിലായിരിക്കും എന്ന് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. വരുമാനം പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് നിങ്ങളെ കാത്തിരിക്കുന്നത്. പലപ്പോഴും സാമ്പത്തിക പ്രതിസന്ധി വിട്ടുമാറാതെ നിങ്ങളെ പിടികൂടുന്നു. അനുകൂലമല്ലാത്ത പല സാഹചര്യവും നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവും. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ നിങ്ങളെ ബാധിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
