Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
മകര സംക്രാന്തി 2026: മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, കൃത്യം, സമഗ്രം ഫലം
മകരസംക്രാന്തി ദിനത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. പലപ്പോഴും എല്ലാ വര്‍ഷവും സൂര്യന് മകര രാശിയിലേക്ക് സംക്രമിക്കുന്ന ദിനത്തെയാണ് മകര സംക്രാന്തി എന്ന് പറയുന്നത്. ജനുവരി 14-നാണ് മകര സംക്രാന്തി സംഭവിക്കുന്നത്. .ഈ ദിനത്തില്‍ തന്നെയാണ് മകര വിളക്കും വരുന്നത്. ശബരിമലയില്‍ മകരവിളക്ക് കണ്ട് ഭക്തര്‍ തൊഴുന്ന ദിനം കൂടിയാണ് ഇത്.
എന്നാല്‍ ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നോക്കാം. വേദജ്യോതിഷ പ്രകാരം ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എപ്രകാരമാണ് ഗുണദോഷഫലങ്ങള്‍ എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് മകരസംക്രാന്തി ദിനത്തില്‍ അനുകൂലമായ തൊഴില്‍ നേട്ടങ്ങള്‍, സ്ഥാനക്കയറ്റം, പുതിയ ജോലി എന്നിവ തേടി എത്തുന്നു. അത് കൂടാതെ നിങ്ങള്‍ ചെയ്യുന്ന ബിസിനസില്‍ ലാഭം കരസ്ഥണാക്കാം. സാമ്പത്തിക ഭദ്രതയും ആരോഗ്യവും മെച്ചപ്പെടുന്ന സമയമാണ്. അത് മാത്രമല്ല സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള ബഹുമാനം ഇരട്ടിയാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് മകര സംക്രാന്തി ദിനം വളരെയധികം ഗുണകരമാണ്. അത് മാത്രമല്ല നിങ്ങളുടെ നിക്ഷേപങ്ങളില്‍ ലാഭം നേടുന്നതിന് യോഗം കാണുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ പലപ്പോഴും അനാവശ്യ ചെലവുകള്‍ക്ക് സാധ്യതയുണ്ട്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ പല തരത്തിലുള്ള ഭാഗ്യാനുഭവങ്ങള്‍ തേടി എത്തും. അത് മാത്രമല്ല നിളുടെ കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം തേടി എത്തുന്നു. അത് കൂടാതെ സാമ്പത്തിക മുന്നേറ്റത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കാര്യങ്ങള്‍ മികച്ചതാണ്. മകര സംക്രാന്തി ദിനത്തില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. അപ്രതീക്ഷിത നേട്ടങ്ങള്‍ക്ക് യോഗം കാണുന്നു.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് ഈ സൂര്യ സംക്രമണം അനുകൂല ഫലങ്ങള്‍ നല്‍കും. അതിന്റെ ഫലമായി നിങ്ങള്‍ക്ക് പല കാര്യങ്ങളിലും ആത്മവിശ്വാസം, സാമ്പത്തിക മുന്നേറ്റം എന്നിവയുണ്ടാവുന്നു. അത് മാത്രമല്ല അതിന്റെ ഫലമായി ബിസിനസ് പുരോഗതിക്ക് യോഗം കാണുന്നു. കൂടാതെ നിങ്ങള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സൂര്യന്റെ സ്വാധീനം ഗുണദോഷ സമ്മിശ്രമായിരിക്കും. അത് മാത്രമല്ല തൊഴിലില്‍ ആത്മവിശ്വാസം, സാമ്പത്തിക ഭദ്രത എന്നിവ ഉണ്ടാവുകയും ചെയ്യുന്നു. നിങ്ങളുടെ ബിസിനസില്‍ പുരോഗതിയും സ്ഥാനക്കയറ്റവും ഉണ്ടാവുന്നു. അത് കൂടാതെ തെറ്റായ കണക്കുകൂട്ടലുകള്‍ വ്യക്തിജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം ഭാഗ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മകര സംക്രാന്തിയില്‍ നഷ്ടപ്പെട്ട പണം തിരികെ കിട്ടും. ശാരീരിക മാനസിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. കുടുംബത്തില്‍ കലഹങ്ങള്‍ വര്‍ദ്ധിക്കാം. സാമ്പത്തിക തര്‍ക്കങ്ങളെ നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് മകര സംക്രാന്തി ദിനത്തില്‍ ഭാഗ്യം തേടി എത്തുന്നു. അത് പല കാര്യങ്ങളിലും നിങ്ങളില്‍ വിജയം കൊണ്ട് വരും. കൂടാതെ സാമൂഹിക ബഹുമാനം, വാക്കുകളിലൂടെ ആകര്‍ഷിക്കാനുള്ള കഴിവ് എന്നിവയും നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് മകര സംക്രാന്തി ദിനത്തില്‍ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. അത് മാത്രമല്ല പല തരത്തിലും വഴക്കുകള്‍ ഉണ്ടാവുന്നതിനും യോഗം കാണുന്നു. ബിസിനസില്‍ വളരെ വലിയ നഷ്ടങ്ങളിലേക്കാണ് നിങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് മകരസംക്രാന്തി ദിനത്തില്‍ എല്ലാ കാര്യങ്ങളിലും വിജയം തേടി എത്തുന്നു. അത് കൂടാതെ പുതിയ ജോലി, ബിസിനസ് ലാഭം എന്നിവ പ്രതീക്ഷിക്കാവുന്ന സമയമാണ്. കൂടാതെ കഠിനാധ്വാനവും അച്ചടക്കവും നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നു. ദാമ്പത്യ തര്‍ക്കങ്ങള്‍ അവസാനിക്കുന്ന സമയമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് നിലവിലെ ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ജോലിയില്‍ സ്ഥാനക്കയറ്റവും ലഭിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യം മികച്ച നിലയിലായിരിക്കും എന്നതാണ് സത്യം. അത് കൂടാതെ നിങ്ങളുടെ ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുകയും ചെയ്യുന്ന സമയമാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് മകര സംക്രാന്തി ദിനത്തിലെ മാറ്റം വളരെയധികം ശുഭകരമായിരിക്കും. അത് മാത്രമല്ല നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഈ സമയം തേടി എത്തുന്നു. കൂടാതെ മേലുദ്യോഗസ്ഥരില്‍ നിന്നുള്ള സഹായം, ജോലിയില്‍ ഉയര്‍ച്ച കൊണ്ട് വരുന്നു. കൂടാതെ സാമ്പത്തിക വര്‍ദ്ധനവ് നിങ്ങള്‍ക്ക് ഈ ജോലിയില്‍ ഉണ്ടായിരിക്കും.



Click it and Unblock the Notifications