Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അപൂര്‍വ്വം! മകരസംക്രാന്തിക്ക് നവപഞ്ചമയോഗം; അടുത്ത ഒരു മാസം ഈ നാളുകാര്‍ക്ക് ബംബര്‍ നേട്ടങ്ങള്‍
സൂര്യന് മകരം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് മകരസംക്രാന്തി. വേദ ജ്യോതിഷം അനുസരിച്ച് വളരെ വിശേഷപ്പെട്ട ദിവസമാണിത്. ജനുവരി പതിനാലിനാണ് സൂര്യന് ശനിയുടെ രാശിയായ മകരത്തിലേക്ക് പ്രവേശിക്കുന്നത്. ഈ സമയം സൂര്യന് ഉത്രാടം നക്ഷത്രത്തില്‍ ആയിരിക്കും. മകരസംക്രാന്തിക്കൊപ്പം മറ്റൊരു അപൂര്‍വ്വ ജ്യോതിഷ പ്രതിഭാസവും അന്ന് നടക്കുന്നുണ്ട്.

12 വര്‍ഷത്തിന് ശേഷം സൂര്യനും വ്യാഴവും ചേര്‍ന്ന് നവപഞ്ചമയോഗം സൃഷ്ടിക്കുന്നു എന്നതാണത്. ഈ അവസരത്തില്‍ സൂര്യനും വ്യാഴവും പരസ്പരം ഒന്നും അഞ്ചും ഭാവങ്ങളില്‍ എത്തിച്ചേരും. വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ഈ അപൂര്‍വ്വ സംയോഗവും നവപഞ്ചമയോഗവും കാരണം ഒരു മാസം കയ്യെത്താത്ത സൗഭാഗ്യങ്ങള്‍ പോലും സ്വന്തമാക്കുന്ന ചില രാശികള്‍ ഉണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
നവപഞ്ചമയോഗവും മകരസംക്രാന്തിയും ഒന്നിച്ച് നടക്കുന്നത് കൊണ്ട് വൃശ്ചികം രാശിക്കാര്‍ക്ക് കരിയറിലും വ്യക്തിജീവിതത്തിലും ഉയര്‍ച്ചയുണ്ടാകും. ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് സൂര്യന്റെ രാശിമാറ്റം സംഭവിക്കുന്നത്. ഈ മാറ്റത്തിലൂടെ വൃശ്ചികം രാശിക്കാരില്‍ നേതൃത്വഗുണം മെച്ചപ്പെടും. ആശയിവിനിമയശേഷികള് അഭിവൃദ്ധിപ്പെടുകയും മറ്റുള്ളവരുമായി ഇടപഴകുന്ന രീതിയില്‍ മാറ്റമുണ്ടാകുകയും ചെയ്യും. മോശം കൂട്ടുകെട്ടുകളില്‍ നിന്ന് അകന്ന് നില്ക്കാന് ശ്രമിക്കണം.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിയില്‍ ജനിച്ചവരുടെ രണ്ടാം ഭാവത്തിലാണ് മകര സംക്രാന്തി നടക്കുന്നത്. ഇവരുടെ സാമ്പത്തികശേഷി ഉയരും. സാമ്പത്തികമായി പലവിധ നേട്ടങ്ങളുണ്ടാകും. കഴിവുകള്‍ പ്രകടിപ്പിക്കാന്‍ മികച്ച അവസരങ്ങള്‍ ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം തേടിയെത്തും. പക്ഷേ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ഈ കാലയളവില്‍ വളരെ ശ്രദ്ധിക്കണം. റിസ്ക് കൂടിയ നിക്ഷേപങ്ങള്‍ ഒഴിവാക്കുകയാണ് ഉചിതം. നല്ല സൗഹൃദങ്ങളും ബന്ധങ്ങളും സ്ഥാപിക്കാന്‍ അവസരം ലഭിക്കും. വ്യക്തിബന്ധങ്ങള്‍ ദൃഢപ്പെടും. പങ്കാളിക്കൊപ്പം യാത്രകള്‍ പോകുകയും സന്തോഷനിമിഷങ്ങള്‍ പങ്കിടുകയും ചെയ്യും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാര്‍ക്കും മകരസംക്രാന്തി ഗുണകരമാണ്. മകരം രാശിയുടെ ലഗ്നഭാവത്തിലാണ് സൂര്യന്റെ രാശിമാറ്റം നടക്കുന്നത്. ഇവരുടെ ആത്മവിശ്വാസം ഈ കാലയളവില്‍ വളരെയധികം വര്‍ധിക്കും. ജീവിതത്തില്‍ ചില പ്രധാന തീരുമാനങ്ങള്‍ ഈ കാലയളവില്‍ എടുക്കും. വ്യക്തിത്വം കൂടുതല്‍ ആകര്ഷമായിത്തീരും. വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. പക്ഷേ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ എല്ലാ ഉത്തരവാദിത്തങ്ങളും സ്വയം ഏറ്റെടുക്കാന്‍ ശ്രമിക്കരുത്. ധൃതിയില്‍ ഒരു കാര്യവും ചെയ്യാതെ സമയമെടുത്ത് കര്‍ത്തവ്യങ്ങള്‍ ചെയ്യുക.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് മകരസംക്രാന്തി നടക്കുന്നത്. ലാഭത്തിന്റെയും സാമൂഹിക ബന്ധങ്ങളുടെയും ഭാവമാണ് 11. ഈ മാറ്റത്തിലൂടെ സമൂഹത്തില്‍ നേതൃസ്ഥാനങ്ങളിലേക്ക് ഇവര്‍ എത്തിച്ചേരും. ഗുരുക്കന്മാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഇക്കാലയളവില്‍ ഉണ്ടാകും. തിരിച്ച് അവര്‍ക്കും സഹായങ്ങള്‍ നല്കാന് സാധിക്കും. ഏറെക്കാലമായുള്ള ലക്ഷ്യം സഫലമാകും. നിരവധി പുതിയ ബന്ധങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടാകും. കൂടുതല്‍ പണം സമ്പാദിക്കാനാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
