Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
Makar Sankranti 2025: 19 വര്‍ഷത്തിന് ശേഷം സംഭവിക്കും മഹാത്ഭുതം, ഭാഗ്യം തെളിയുന്നത് 3 രാശിക്ക്
Makar Sankranti 2025: സൂര്യന് ധനു രാശിയില്‍ നിന്ന് മകരത്തിലേക്ക് പ്രവേശിക്കുന്ന സമയത്തെയാണ് മകര സംക്രാന്തി എന്ന് പറയുന്നത്. പഞ്ചാംഗം അനുസരിച്ച് ഈ വര്‍ഷം അതായത് 2025-ല്‍ ജനുവരി 14-നാണ് മകര സംക്രാന്തി വരുന്നത്. ജ്യോതിഷ പ്രകാരം മൂന്ന തരത്തിലുള്ള ശുഭകരമായ കാര്യങ്ങളാണ് ഈ ദിനത്തില്‍ സംഭവിക്കുന്നത്. 19 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ശുഭകരമായ ഒരു മാറ്റം മകര സംക്രാന്തി ദിനത്തില്‍ സംഭവിക്കുന്നത് എന്നത് പ്രധാനപ്പെട്ടതാണ്. പലപ്പോഴും മകര സംക്രാന്തിയില്‍ സംഭവിക്കുന്ന ഈ മാറ്റം 3 രാശിക്കാരുടെ ജീവിതം പാടേ മാറ്റി മറിയ്ക്കും.
ഗുണപ്രദമായ പല മാറ്റങ്ങളും ഈ ദിനം മുതല്‍ അങ്ങോട്ട് മകരം രാശിക്കാരുടെ ജീവിതത്തില്‍ സംഭവിക്കും. ഏതൊക്കെ ശുഭയോഗങ്ങള്‍ ഉണ്ടാവുമെന്നും അത് എപ്രകാരം നിങ്ങളുടെ രാശിയെ ബാധിക്കും എന്നും നമുക്ക് നോക്കാം. മകര സംക്രാന്തി ദിനത്തില്‍ ഈ ശുഭഫലം നിങ്ങളുടെ ജീവിതത്തെ അടുത്ത സംക്രാന്തി വരേയ്ക്കും നിലനില്‍ക്കുന്ന തരത്തിലുള്ളതായിരിക്കും. അത്ഭുതകരമായി സംഭവിക്കുന്ന ഈ മാറ്റങ്ങള്‍ ജീവിതത്തില്‍ പോസിറ്റീവ് ആയ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

ശുഭയോഗവും മുഹൂര്‍ത്തവും:
ജനുവരി 14 ന്, മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പ്രതിപാദതിത്തിലാണ് മകര സംക്രാന്തി വരുന്നത്. ജനുവരി 15 ന് പുലര്‍ച്ചെ 03:21 വരെയാണ് ഇത്. മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പ്രതിപദ തിഥിയിലാണ് മകരസംക്രാന്തി ദിനം ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ ആദ്യമായി വരുന്ന ശുഭയോഗം എന്നത് പുണര്‍തം നക്ഷത്രത്തിന്റെ മാറ്റമാണ്. ഈ യോഗം രാവിലെ 10.17 വരെ നീണ്ട്നില്‍ക്കുന്നു. പിന്നീട് മകര സംക്രാന്തിയില്‍ പൂയ്യം നക്ഷത്രത്തിലേക്കുള്ള മാറ്റവും ശ്രദ്ധേയമാണ്. ഈ നക്ഷത്രത്തിന്റെ അധിപന് ശനിയായത് കൊണ്ട് തന്നെ ഗുണകരമായ മാറ്റങ്ങള്‍ ശനി നല്കുന്നു. ശനിദോഷത്തില്‍ നിന്ന് ഇവരെ ശനി മോചിപ്പിക്കുകയും ചെയ്യും. കൂടാതെ ഇതേ ദിനത്തിലാണ് ഭഗവാന് പരമശിവന് പത്നീസമേതനായി കൈലാസത്തില്‍ വിശ്രമിക്കുന്നത്. ഇതിനെ ശിവവാസയോഗം എന്നും പറയുന്നു. ഈ സമയം ഗുണകരമായ പല മാറ്റങ്ങളും ഇനി പറയുന്ന 3 രാശിക്കാര്‍ക്കും ലഭിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് മകര സംക്രാന്തി ദിനത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സമ്പത്ത് വര്‍ദ്ധിക്കുകയും തൊഴില്‍ രംഗത്ത് മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നു. കൂടാതെ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. അതോടൊപ്പം തന്നെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജീവിതം സന്തോഷകരമായി മുന്നോട്ട് പോവാന്‍ സാധിക്കും. സൗഹൃദത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. 19 വര്‍ഷത്തിന് ശേഷമാണ് എല്ലാ ഭാഗ്യങ്ങളും ഒരുമിച്ച് കര്‍ക്കിടകം രാശിയില്‍ സംഭവിക്കുന്നത്. ബിസിനസ് ആരംഭിക്കുന്നതിനും ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മകര സംക്രാന്തി ദിനം അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് വര്‍ഷം മുഴുവന്‍ നീണ്ട് നില്ക്കുന്ന ഗുണപരമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശുഭകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പണം ധാരാളം സമ്പാദിക്കാന്‍ സാധിക്കും. കൂടാതെ ആരോഗ്യ പ്രശ്നങ്ങളില്‍ പലതിനും പരിഹാരം കാണാനും സാധിക്കും. ജോലിയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. ബിസിനസിലെ പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യകരമായ നേട്ടങ്ങളില്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ മകരസംക്രാന്തി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം രൂപപ്പെടുന്ന പ്രത്യേക യോഗങ്ങള്‍ നിങ്ങളുടെ കര്‍മ്മരംഗത്തെ ഉയര്‍ച്ചയ്ക്ക് കാരണമാകുന്നു. കൂടാതെ ശമ്പള വര്‍ദ്ധനവും പ്രമോഷനും നിങ്ങളെ തേടി എത്തും. അനുകൂലമായ പല നേട്ടങ്ങളും ഈ സമയം നിങ്ങളില്‍ വിടാതെ പിന്തുടരുന്നു. അതോടൊപ്പം തന്നെ ശക്തമായ സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും. ബിസിനസില്‍ ഇരട്ടിലാഭം തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ നിങ്ങളെ ബാധിക്കുന്നില്ല. ശുഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഈ ദിവസങ്ങള്‍ കൂടുതല്‍ സന്തോഷകരമാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
