Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Makar Sankranti 2025: മകരസംക്രാന്തിക്കൊപ്പം രാജയോഗവും ജനുവരി ഈ നാളുകാര്‍ക്ക് ഭാഗ്യമാസം
സൂര്യനെ രാജാവായാണ് വേദ ജ്യോതിഷം വാഴ്ത്തുന്നത്. എല്ലാ മാസവും രാശി മാറുന്ന ഗ്രഹമാണ് സൂര്യന്. ജനുവരി 14ന് സൂര്യന് ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുകയാണ്. മകരസംക്രാന്തിയെന്ന ഈ ശുഭ മുഹൂര്‍ത്തം ഈ വര്‍ഷത്തെ തന്നെ ഏറ്റവും നല്ല ദിവസമായാണ് കരുതപ്പെടുന്നത്. അന്നേദിവസം സൂര്യനെ ഭജിക്കുന്നത് അത്യന്തം ശുഭകരമാണ്. മാത്രമല്ല സൂര്യതേജസ്സ് ഭൂമിയിലേക്ക് ഒഴുക്കുന്ന പകല്‍സമയം നടത്തുന്ന പ്രാര്‍ത്ഥനകള്‍ ഫലിക്കുമെന്നും സൂര്യന് ഭൂമിയിലെ ജീവജാലങ്ങളെ മുഴുവന്‍ അനുഗ്രഹിക്കുമെന്നും കരുതപ്പെടുന്നു.

സൂര്യനൊപ്പം ജനുവരിയില്‍ മകരത്തിലേക്ക് രാശിമാറ്റം നടത്തുന്ന മറ്റൊരു ഗ്രഹമാണ് ബുധന്‍. ജനുവരി 24-ന് ബുധനും മകരം രാശിയിലെത്തും. അങ്ങനെ ബുധ സൂര്യ സംയോഗത്തില്‍ ബുധാദിത്യ രാജയോഗം പിറക്കും. മകരസംക്രാന്തിയും ബുധസംക്രമവും ഒപ്പം ബുധാദിത്യ രാജയോഗവും വളരെ ശുഭഫലങ്ങളാണ് ജനുവരിയില്‍ നല്‍കുന്നത്. ഈ യോഗങ്ങളെല്ലാം അനുഭവിക്കാന്‍ ഭാഗ്യമുള്ള ജനുവരിയിലെ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
മകരം രാശിയില്‍ സൃഷ്ടിക്കപ്പെടുന്ന ബുധാദിത്യ രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണകരമാണ്. സൂര്യന്റെയും ബുധന്റെയും സംയോഗം കര്‍ക്കിടകം രാശിയുടെ ഏഴാം ഭാവത്തിലാണ് സംഭവിക്കുന്നത്. ഈ ശുഭയോഗത്താല്‍ കര്‍ക്കിടകം രാശിക്ക് സാമ്പത്തിക ലാഭവും വ്യക്തിപരമായ നേട്ടങ്ങളും പ്രതീക്ഷിക്കാം. കരിയറില്‍ ഉയര്‍ച്ചയുടെ കാലമായിരിക്കും ഇത്. ജോലിയില്‍ പ്രമോഷനും ശമ്പളക്കയറ്റവും ഉണ്ടാകാനിടയുണ്ട്. ഇവരുടെ പരിശ്രമങ്ങളും അധ്വാനവും അംഗീകരിക്കപ്പെടുകയും തക്കതായ പ്രതിഫലം ലഭിക്കുകയും ചെയ്യും. ചിലര്‍ക്ക് ജോലിയില്‍ ചില പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കും. മറ്റുചിലര്‍ക്ക് ജോലിസംബന്ധമായി വിദേശത്തേക്ക് പോകാന്‍ കഴിഞ്ഞേക്കും. ആരോഗ്യസംരക്ഷണത്തിനായി യോഗ പോലുള്ള ദിനചര്യകളെ ആശ്രയിക്കാവുന്നതാണ്.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയുടെ നാലാം ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. ഇത് ഈ രാശിയില്‍ പിറന്നവരുടെ ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും അവസരമൊരുക്കും. ജോലിയില്‍ മംഗളകരമായ ദൗത്യങ്ങളുടെ ഭാഗമാകും. ഇത് വലിയ വിജയമായി മാറും. കരിയറില്‍ അധ്വാനം തിരിച്ചറിയപ്പെടുകയും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുകയും ചെയ്യുന്ന സമയമാണിത്. ബിസിനസ് ചെയ്യുന്നവര്‍ക്ക് പുതിയ വരുമാന മാര്‍ഗ്ഗത്തിനും വമ്പന്‍ ലാഭം കൊയ്യുന്നതിനും അവസരം ലഭിക്കും. സാമ്പത്തികം ശക്തമായി തുടരും. പുതിയ ധനസ്രോതസ്സുകള്‍ ജീവിതത്തിലുണ്ടാകും. ഈ രാശിക്ക് മേലുള്ള സൂര്യന്റെ വിശേഷ അനുഗ്രഹം കാരണം വരുമാനം വര്‍ധിക്കാനും സമ്പാദ്യം ഇരട്ടിപ്പിക്കാനും സാധിക്കും. കുടുംബത്തോടൊപ്പവും പങ്കാളിക്കൊപ്പവും സമയം ചിലവഴിക്കാന്‍ താല്‍പ്പര്യം കാണിക്കും. തുലാം രാശിക്കാരുടെ ആരോഗ്യം തൃപ്തികരമായിരിക്കും. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ അതിജീവിക്കാന്‍ ഇവര്‍ക്ക് കഴിയും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. കരിയറുമായി ബന്ധപ്പെട്ട ഭാവമാണിത്. അതുകൊണ്ട് കരിയറില്‍ അസാധാരണ നേട്ടവും വിജയവും സ്വന്തമാക്കാന്‍ ഈ കാലയളവില്‍ സാധിക്കും. മാത്രമല്ല വരുമാന കാര്യത്തിലും അഭിവൃദ്ധിയുണ്ടാകുന്ന സമയമാണിത്. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കുകയും ബഹുമാനവും ആദരവും ഉണ്ടാകുകയും ചെയ്യും. ബുധന്റെ അനുഗ്രഹം കൊണ്ട് ബുദ്ധിപരമായ കാര്യങ്ങളില്‍ ഇവര്‍ മുന്നേറ്റം കാഴ്ചവെക്കും. സൂര്യന്റെ അനുഗ്രഹം കൊണ്ട് ജോലിയില്‍ പ്രമോഷനും പുതിയ അവസരങ്ങളും ലഭിക്കും. ശരിയായ പദ്ധതികളുമായി മുന്നേറുന്നവര്‍ക്ക് ജീവിതത്തില്‍ വിജയിക്കാനുള്ള അവസരങ്ങള്‍ ഏറെയായിരിക്കും. ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ സാമ്പത്തികമായി വിജയിക്കാനും ബിസിനസ് വിപുലപ്പെടുത്താനും അവസരങ്ങള്‍ ലഭിക്കും. മീനം രാശിക്കാര്‍ക്ക് പൊതുവെ സാമ്പത്തിക സമൃദ്ധി കൈവരുന്ന സമയമാണിത്. പുതിയ ധനസ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ താല്‍പ്പര്യപ്പെടും. പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications