Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
അര്‍ദ്ധകേന്ദ്ര യോഗം: ജനുവരി 14-ന് ശേഷം 3 രാശിക്ക് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം സൗഭാഗ്യങ്ങള്‍
Makar Sankranti 2025: വേദ ജ്യോതിഷപ്രകാരം മകര സംക്രാന്തിക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളതെന്ന് നമുക്കറിയാം. അതിലുപരി ഈ സമയം നടക്കുന്ന ഗ്രഹ-രാശിമാറ്റങ്ങളും നിസ്സാരമല്ല. ജനുവരി 14-ന് അതായത് മകര സംക്രാന്തി ദിനത്തില്‍ ചൊവ്വയും വ്യാഴവും ചേരുന്നതിന്റെ ഫലമായി അര്‍ദ്ധകേന്ദ്ര യോഗം രൂപപ്പെടുന്നു. സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്ത ഈ സമയം വേണ്ട എന്നതാണ് ഈ യോഗത്തിന്റെ പ്രധാന ആകര്‍ഷണം. രണ്ട് ഗ്രഹങ്ങളും പരസ്പരം ചേരുന്നതിന്റെ ഫലമായി പലര്‍ക്കും ശുഭാശുഭ ഫലങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്ന മൂന്ന് രാശിക്കാരുണ്ട്.
വ്യാഴ-ചൊവ്വ സംയോജന ഫലമായി രൂപപ്പെടുന്നു അര്‍ദ്ധകേന്ദ്ര യോഗത്തിന്റെ ഫലമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ജനുവരി 14-ന് പുലര്‍ച്ചെയാണ് ഇത്തരം ഒരു യോഗം രൂപപ്പെടുന്നത്. ഇതിന്റെ ഫലമായി ധനവും സമ്പത്തും ഐശ്വര്യവും നേട്ടങ്ങളും എല്ലാം വര്‍ദ്ധിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഈ 3 രാശിക്കാരില്‍ നിങ്ങളുടെ രാശി ചിഹ്നം ഉണ്ടോ എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജനുവരി 14 മുതല്‍ ഗുണഫലങ്ങളുടെ തുടക്കമാണ്. മാത്രമല്ല അത് ഉദയത്തില്‍ തന്നെ നിങ്ങള്‍ക്ക് അനുഭവത്തില്‍ വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടായേക്കാം. കൂടാതെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുകയും മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനം വര്‍ദ്ധിക്കുകയും ചെയ്യും. കൂടാതെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നത് വഴി ജീവിതം തന്നെ മാറി മറിയുകയും പോസിറ്റീവ് എനര്‍ജി നിറയുകയും ചെയ്യുന്നു. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നു. അതോടൊപ്പം തന്നെ ശമ്പള വര്‍ദ്ധനവും ഉണ്ടാവും. ഇതെല്ലാം ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കും. ആരോഗ്യ പ്രശ്നങ്ങളെല്ലാം എന്നന്നേക്കുമായി അകന്ന് പോവുന്നു. കടം കൊടുത്ത പണം തിരികെകിട്ടും, മാത്രമല്ല ജീവിതത്തില്‍ ഏത് മേഖലയില്‍ എത്തിപ്പെടണം എന്ന് ആഗ്രഹിക്കുന്നോ അത് സ്വന്തമാക്കുന്നതിനും ഈ സമയം സാധിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ അവരുടെ ധനസമ്പാദനത്തില്‍ അനുഭവിക്കാന്‍ സാധിക്കും. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനും അത് വഴി സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. പണം ചിലവാക്കുന്നതിന് അനുസരിച്ച് നിങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്ന സമയം കൂടിയാണ്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തും. ജോലിയിലെ അനുകൂല മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള മികച്ച സമയവും അവസരങ്ങളും വന്നു ചേരും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെയും ചൊവ്വയുടെയും അര്‍ദ്ധകേന്ദ്ര യോഗ ഫലമായി നിരവധി അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. കൂടാതെ പല മേഖലകളിലും സന്തോഷകരമായ മാറ്റങ്ങളുണ്ടാവാം. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നതിന് സാധിക്കുകയും ചെയ്യും. ഉത്സാഹത്തോടെയും ഊര്‍ജ്ജത്തോടേയും പല കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നു. ജോലിയിലെ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിയ്ക്കുന്നതാണ്. നഷ്ടപ്പെട്ടു എന്ന് കരുതിയ പണം തിരികെ കിട്ടും. നിക്ഷേപങ്ങള്‍ എല്ലാം തന്നെ മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. സന്തോഷകരമായ പല അവസരങ്ങളും ജീവിതത്തില്‍ വന്നു ചേരും. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനും യോഗം കാണുന്നു. ധനധാന്യ നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications