Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
ധനയോഗം വാരിക്കോരി നല്‍കും പുലരി, മകര സംക്രാന്തി പുണ്യത്തില്‍ അഞ്ച് രാശികള്‍
2025-ലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നാണ് ഇന്ന്. ജനുവരി 14 ആയ ഇന്ന് മകര സംക്രാന്തിയാണ്. സൂര്യന് ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവസം. മകരത്തിലേക്കുള്ള രാശിമാറ്റത്തോടെ സൂര്യന് ഉത്തരായനം ആരംഭിക്കുകയാണ്.

ചൊവ്വാഴ്ച ദിവസം ആകയാല്‍ ഇന്ന് ഹനുമാനാണ് പ്രാധാന്യം. ചൊവ്വയും ചന്ദ്രനും ചേര്‍ന്ന് ഇന്ന് ധനയോഗം സൃഷ്ടിക്കുന്നു. കൂടാതെ ചന്ദ്രന് സ്വരാശിയില്‍ ആയതുകൊണ്ട് ഗൗരിയോഗവും ഇന്ന് സൃഷ്ടിക്കപ്പെടുന്നുണ്ട്. പുണര്‍തം നക്ഷത്രം മാറി പൂയ്യം നക്ഷത്രം ആരംഭിക്കുന്ന ഈ ശുഭദിനത്തില്‍ ദിവസത്തിന്റെ എല്ലാവിധ സൗഭാഗ്യങ്ങളും അനുഭവിക്കാനുള്ള യോഗം അഞ്ച് രാശികള്‍ക്കാണ്. ഇവര്‍ക്ക് ഇന്ന് സൂര്യഭഗവാന്റെയും ഹനുമാന്റെയും അനുഗ്രഹം ഒപ്പമുണ്ടാകും. ഏതൊരു കാര്യത്തിലും ഭാഗ്യത്തിന്റെ ആനുകൂല്യം ഇവര്‍ക്ക് ലഭിക്കും. ആ അഞ്ച് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് മകര സംക്രാന്തി ദിവസം ഭൗതിക സുഖങ്ങള്‍ അനുഭവിക്കാന്‍ യോഗമുള്ള ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിലെല്ലാം സാഫല്യമുണ്ടാകും. ഹനുമാന് സ്വാമിയുടെ വിശേഷകൃപ ഇവരിലുണ്ടാകും. മേടം രാശിയുടെ നാലാം ഭാവത്തിലാണ് ധനയോഗം സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട് സാമ്പത്തിക പ്രയാസങ്ങള്‍ അകലുകയും ധനമുണ്ടാക്കുന്നതിനുള്ള വഴികള്‍ തെളിയുകയും ചെയ്യും. കുടുംബക്കാരുടെയും സഹോദരങ്ങളുടെയും സഹകരണം ഇന്ന് അനുഭവിക്കാനാകും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് കൂടുതല്‍ ഉത്സാഹവും ജോലിയില്‍ മികച്ച പ്രകടനവും കാഴ്ചവെക്കാന്‍ കഴിയും.വലിയ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ മാനസിക സംതൃപ്തി കൈവരും. പങ്കാളിക്കൊപ്പം സമയം ചിലവഴിക്കും. ഇന്നത്തെ ദിവസം ദാനധര്‍മ്മാദികള്‍ ചെയ്യുന്നത് ശുഭകരമാണ്.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യത്തിന്റെ ദിവസമാണ്. സൂര്യന് ഇടവം രാശിയുടെ അഞ്ചാം ഭാവത്തിലേക്കാണ് സംക്രമിക്കുന്നത്. ഇത് ജീവിതത്തില്‍ കൂടുതല്‍ സുഖസൗകര്യങ്ങള്‍ അനുഭവിക്കാന്‍ യോഗം നല്‍കും. പിതാവില്‍ നിന്നോ പിതൃതുല്യരില്‍ നിന്നോ നേട്ടങ്ങളുണ്ടാകും. ജോലിയില്‍ മേലുദ്യോഗസ്ഥരുടെ പരിപൂര്‍ണ സഹകരണം ലഭിക്കും. മുമ്പത്തെ അധ്വാനം തിരിച്ചറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യും. ജോലിസ്ഥലത്ത് സ്ഥാനമാനങ്ങളും അംഗീകാരങ്ങളും തേടിയെത്തും. മക്കളുടെ വിവാഹക്കാര്യത്തില്‍ തീരുമാനങ്ങളുണ്ടാകും. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം സംജാതമാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പ്രതീക്ഷിക്കാത്ത വഴികളിലൂടെ ധനം വന്നെത്തും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിയില്‍ ജനിച്ചവര്‍ക്ക് മകര സംക്രാന്തി ദിനമായ ഇന്ന് ബിസിനസില്‍ നിന്നും വലിയ ലാഭമുണ്ടാകും. തൊഴിലന്വേഷകരായ ധനു രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്ന ജോലിക്ക് അവസരം ലഭിക്കും. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രോത്സാഹനവും പ്രശംസയും ലഭിക്കും. പുതിയ ജോലിയോ ബിസിനസോ ശുഭകാര്യങ്ങളോ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല അവസരമാണിത്. ജീവിതപങ്കാളി ഏതെങ്കിലും തരത്തിലുള്ള രോഗപീഡകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ രോഗശാന്തിയുണ്ടാകാന് പോകുകയാണ്. ഇത് മാനസികമായ ആശ്വാസവും സന്തോഷവുമേകും. പാരമ്പര്യ സ്വത്ത് കയ്യില്‍ വന്നുചേരാനുള്ള സാധ്യതകള്‍ തെളിയും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാരാണ് ഇന്നത്തെ ഏറ്റവും സൗഭാഗ്യരാശി. ഇവര്‍ക്ക് ഇന്നത്തെ ദിവസം മുഴുവന്‍ സന്തോഷമുഖരിതമായിരിക്കും. ഇവര്‍ക്ക് മനോബലം വര്‍ധിക്കും. സമൂഹത്തിലും രാഷ്ട്രീയത്തിലും ഉന്നതസ്ഥാനങ്ങളിലെത്തും. ധാര്‍മ്മിക കാര്യങ്ങളുടെ ഭാഗമാകാന്‍ സാധിക്കും. ഇതില്‍ നിന്നുള്ള പുണ്യം ഇവരുടെ ജീവിതത്തെ മാറ്റങ്ങളിലൂടെ കൊണ്ടുപോകും. ജോലിസ്ഥലത്ത് ചില വലിയ ഉത്തരവാദിത്തങ്ങള്‍ തേടിയെത്താനിടയുണ്ട്. ഇതില്‍ പരിപൂര്‍ണ്ണ അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിക്കും. കുടുംബത്തില്‍ സന്തോഷങ്ങള്‍ വര്‍ധിക്കും. ജോലിയില്‍ അഭിവൃദ്ധിയുണ്ടാകും. അശരണര്‍ക്ക് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും ദാനം ചെയ്യുന്നതിലൂടെ മകര സംക്രാന്തി ദിനത്തിന്റെ പുണ്യം സ്വന്തമാക്കാന്‍ കഴിയും. കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കാനിടയുണ്ട്.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയില്‍ പിറന്നവര്‍ക്ക് സൂര്യ ഭഗവാന്റെ അനുഗ്രഹം തേടിയെത്തുന്ന പുണ്യദിനമാണിന്ന്. സൂര്യനും ചന്ദ്രനുമിടയില്‍ രൂപപ്പെടുന്ന ശുഭയോഗം കാരണം മീനം രാശിക്ക് മുകളിലുള്ള രാഹു കൂടുതല്‍ ശാന്തമാകും. മികച്ചതും ഉറച്ചതുമായ തീരുമാനങ്ങള്‍ ഇന്ന് മീനം രാശിക്കാര്‍ എടുക്കും. ഇത് ഇവരുടെ ജീവിതത്തിന് ഗുണം ചെയ്യും. ഇന്നത്തെ ദിവസം ധര്‍മത്തിനും കര്‍മ്മത്തിനും ദാനത്തിനും പ്രാധാന്യം നല്‍കണം. ഇവരുടെ ജീവിതത്തില്‍ വളരെ സ്വാധീനമുള്ള ചിലരുടെ പ്രഭാവം അനുഭവപ്പെടും. പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂവണിയും. ജോലിസ്ഥലത്തും ബിസിനസിലും നേട്ടങ്ങളുണ്ടാകും. സാമ്പത്തികസ്ഥിതി തൃപ്തികരമാകും. ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഇന്ന് അതില്‍ നിന്ന മോചനം ലഭിക്കും. ആരോഗ്യം തൃപ്തികരമാകും. ആഗ്രഹിച്ച ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം ലഭിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications