Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അര്‍ദ്ധകേന്ദ്ര യോഗം: 45 ഡിഗ്രിയില്‍ ചൊവ്വയും വ്യാഴവും, സമ്പല്‍സമൃദ്ധിയില്‍ ആറാടി 4 രാശികള്‍
മകര സംക്രാന്തി ഭൂമിയിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും ശുഭദിനമാണ്. സൂര്യന്റെ വിശേഷ അനുഗ്രഹവും തേജസ്സും ഭൂമി മുഴുവന്‍ വ്യാപിക്കുന്ന ഈ ദിവസം നിരവധി അപൂര്‍വ്വ ജ്യോതിഷ പ്രതിഭാസങ്ങളും നടക്കുന്നുണ്ട്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം മകര സംക്രാന്തിയില്‍ ഒന്നിലധികം ശുഭയോഗങ്ങളുടെ സംയോഗമുണ്ടാകുന്നുണ്ട്. സൂര്യന് മകരം രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ്. ഇത് ശശ രാജയോഗത്തിന് കാരണമാകുന്നു. കൂടാതെ, സൂര്യന് മകരം രാശിയില്‍ സംക്രമിക്കുക വഴി വ്യാഴവുമായി ചേര്‍ന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നു. കൂടാതെ ധനയോഗം, ഗൗരിയോഗം, ഭൗമ പുഷ്യയോഗം എന്നിങ്ങനെ മറ്റ് ശുഭയോഗങ്ങളും മകര സംക്രാന്തിയില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. നിരവധി രാശികള്‍ക്ക് ഈ ശുഭയോഗങ്ങളുടെ പ്രയോജനം ലഭിക്കും.

രാവിലെ 8.37ന് വ്യാഴവും ചൊവ്വയും പരസ്പരം 45 ഡിഗ്രി കോണളവില്‍ വരുന്നതിലൂടെ അര്‍ദ്ധകേന്ദ്ര യോഗം സൃഷ്ടിക്കപ്പെടുന്നുണ്ട്. വ്യാഴം ഇടവം രാശിയിലും ചൊവ്വ കര്‍ക്കിടകം രാശിയിലുമാണ് നില കൊള്ളുന്നത്. അര്‍ദ്ധ കേന്ദ്ര യോഗം എല്ലാ രാശികളില് ജനിച്ചവര്‍ക്ക് ശുഭഫലങ്ങള്‍ നല്‍കും. എങ്കിലും ഈ യോഗത്തിന്റെ പൂര്‍ണ്ണ ആനുകൂല്യം ലഭിക്കുക നാല് രാശികള്‍ക്കാണ്.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അര്‍ദ്ധകേന്ദ്ര യോഗം നേട്ടമായി ഭവിക്കും. ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് എല്ലാ മേഖലകളിലും ഇന്ന് വിജയവും സംതൃപ്തിയും നേടാന്‍ കഴിയും. ഇനിയുള്ള ദിവസങ്ങളില്‍ ഇവര്‍ക്ക് അടിക്കടി സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ജോലിയിലും ബിസിനസിലും ഇവര്ക്കിന് ഭാഗ്യകാലമാണ്. പുതിയ ജോലിക്കുള്ള ഓഫര്‍ ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാനും ഇത് വളരെ നല്ല സമയമാണ്. വിദേശത്ത് നിന്നും പണം വന്നുചേരും. ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും വളരും. ആരോഗ്യം തൃപ്തികരമായിരിക്കും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വ്യാഴവും ചൊവ്വയും ചേര്‍ന്ന് സൃഷ്ടിക്കുന്ന അര്‍ദ്ധകേന്ദ്ര യോഗത്തിലൂടെ ജീവിതത്തില്‍ സന്തോഷങ്ങള്‍ വന്നെത്താന്‍ പോകുകയാണ്. ഇതുവരെ ചെയ്ത കഠിനാധ്വാനത്തിന് ഫലം ലഭിക്കാന്‍ പോകുന്ന സമയമാണ് മുന്നിലുള്ളത്. .ജോലിയിലും കരിയറിലും ആഗ്രഹിച്ച മാറ്റങ്ങള്‍ ലഭിക്കും. സാമ്പത്തികമായ നേട്ടങ്ങള്‍ ജീവിതത്തിന് ആശ്വാസമേകും. ബിസിനസമായി ബന്ധപ്പെട്ട് ഏതൊരു തീരുമാനം എടുക്കുമ്പോഴും വളരെ ആലോചിച്ച് എടുക്കണം. സാമ്പത്തികമായി അഭിവൃദ്ധിപ്പെടുന്നതിലൂടെ സമ്പാദ്യം വളരും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെയും ചൊവ്വയുടെയും ശുഭസ്ഥിതി സാമ്പത്തികമായ ലാഭങ്ങളേകും. ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. തീര്‍ത്ഥയാത്രകള്‍ പോകുകയും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും. പുതിയ ജോലി ലഭിക്കാനോ ജോലിയില്‍ സ്ഥാനമാറ്റം ഉണ്ടാകാനോ സാധ്യതയുണ്ട്. ഇത് സാമ്പത്തികമായും അല്ലാതെയും കരിയറിന് നേട്ടങ്ങളേകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ബിസിനസ് വിപുലപ്പെടുത്താനും പുതിയ ആശയങ്ങളിലൂടെ സാമ്പത്തിക ലാഭം നേടാനും സാധിക്കുന്ന അവസരമാണ് മുന്നിലുള്ളത്. സാമ്പത്തികമായി പല നേട്ടങ്ങളും ഉണ്ടാകുമെങ്കിലും ചിലവുകള്‍ കാരണം സാമ്പത്തിക പുരോഗതിയുണ്ടാകില്ല.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിക്കാര്‍ക്കും അര്‍ദ്ധകേന്ദ്ര യോഗം ഗുണകരമാണ്. ഇവര്‍ക്ക് ജീവിതത്തിന്റെ പല മേഖലകളിലും മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാകുന്ന കാലമാണിത്. ജോലിസംബന്ധമായി നിരവധി യാത്രകള്‍ ചെയ്യേണ്ടതായി വരും. ഇത് സാമ്പത്തികമായി ഗുണം ചെയ്യും. ചൊവ്വയുടെ അനുഗ്രഹത്തിലൂടെ ആത്മവിശ്വാസം വര്‍ധിക്കും. ഇത് എല്ലാ മേഖലകളിലും വിജയത്തിന് കരുത്ത് പകരും. പ്രണയജീവിതവും സന്തോഷത്തോടെ മുന്നേറും. പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കും. വ്യാഴത്തിന്റെ അനുഗ്രഹം കൊണ്ട് ജീവിതത്തില്‍ സന്തോഷങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications