Latest Updates
-
ഓഗസ്റ്റ് 20 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങളും അറിയാം! -
ഓഗസ്റ്റ് 20 നക്ഷത്രഫലം: ചന്ദ്രൻ അനിഴം നക്ഷത്രത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
രാശിഫലം 2026 ഓഗസ്റ്റ് 20: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും
മാര്‍ച്ച് 29-ന് 6 ഗ്രഹസംയോജനം കൂടെ സൂര്യഗ്രഹണവും: വരാനിരിക്കുന്നത് നിസ്സാരമല്ല, കര്‍മ്മഫലം തിരിച്ചടിക്കും
മാര്‍ച്ച് മാസത്തില്‍ വളരെ പ്രധാനപ്പെട്ട പല ഗ്രഹരാശിമാറ്റങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്. അത് അത്ര നല്ല ഫലമല്ല ഓരോരുത്തര്‍ക്കും നല്‍കുന്നത് എന്നാണ് ജ്യോതിഷം പറയുന്നത്. നവഗ്രഹങ്ങളില്‍ 5 ഗ്രഹങ്ങളും ഒരുമിച്ച് സംക്രമിക്കുന്ന സമയമാണ് മാര്‍ച്ച് 29. അന്നേ ദിവസം തന്നെ ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണവും നടക്കുന്നു. സൂര്യന്, ചന്ദ്രന്, ബുധന്‍, ശുക്രന്, രാഹു, ശനി എന്നീ ഗ്രഹങ്ങള്‍ ഒരുമിക്കുന്നതിനാല്‍ അത് കൂടുതല്‍ പ്രശ്നകരമായ അവസ്ഥകള്‍ സൃഷ്ടിക്കുന്നു.
ഓരോ ഗ്രഹമാറ്റവും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ സമ്മാനിക്കുമ്പോള്‍ അത് മനുഷ്യ ജീവിതത്തില്‍ എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഓരോ വ്യക്തിയുടേയും കര്മ്മഫലത്തിനനുസരിച്ചുള്ള കാര്യങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സമയം കൂടിയാണ്.. വരാനിരിക്കുന്ന ഈ വലിയ ഗ്രഹമാറ്റങ്ങള്‍ എപ്രകാരം നിങ്ങളെ സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം.

ആറ് ഗ്രഹങ്ങളുടെ സംഗമം
മാര്‍ച്ച് 29- ജ്യോതിഷികള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു ദിവസമാണ്. നവഗ്രഹങ്ങളില്‍ ആറ് ഗ്രഹങ്ങളും മീനം രാശിയില്‍ വരുന്നു. സൂര്യന്, ചന്ദ്രന്, ശുക്രന്, ബുധന്‍, രാഹു, ശനി എന്നിങ്ങനെ ആറ് ഗ്രഹങ്ങളും ഈ സമയം മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നു. ഇത് മാത്രം മതി പ്രശ്നങ്ങള്‍ കൂടുതലാവുന്നതിനും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനും. കൂടാതെ സൂര്യ ഗ്രഹണവും ഈ ദിനത്തില്‍ നടക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഈ ഗ്രഹങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍ അതിസങ്കീര്‍ണമായ മാറ്റങ്ങളാണ് നല്‍കുന്നത്.
ബുധന്റെ ഫലം
ബുധന്‍ അതിന്റെ ജ്വലനാവസ്ഥയിലാണ് മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നത്. അത് മാത്രമല്ല വക്രഗതിയില്‍ സഞ്ചരിക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ വളരെയധികം പ്രതിസന്ധികള്‍ നല്കുന്നു. പലപ്പോഴും ബുദ്ധി, വിദ്യാഭ്യാസം, സംസാരം, യുക്തി എന്നിവയെ ആണ് ബുധന്‍ സ്വാധീനിക്കുന്നത്. ഇതില്‍ മാറ്റം വരുകയും സ്വാഭാവിക ബുദ്ധി പോലും പ്രവര്‍ത്തിക്കാതിരിക്കുന്ന അവസ്ഥയും ഉണ്ടാവും. ഇത്തരം കാര്യങ്ങള്‍ ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു.
ശുക്രന്റെ സഞ്ചാരം
ശുക്രന് ഉച്ചസ്ഥായിയില്‍ ആണെങ്കിലും പലപ്പോഴും അത് മീനം രാശിയില്‍ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. പലപ്പോഴും ഇത് ഗ്രഹത്തിന്റെ ദുര്‍ബലാവസ്ഥക്ക് കാരണമാകുന്നു. ഇത് വൈവാഹിക ജീവിതത്തില്‍ പ്രതിസന്ധിയും സന്താനസൗഭാഗ്യത്തിന് തടസ്സവും സൃഷ്ടിക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയിലും പ്രതികൂല മാറ്റങ്ങളുണ്ടാവുന്നു. സന്തോഷവും സമാധാനവും ജീവിതത്തില്‍ നിന്ന് മാറുന്നു.
രാഹു-കേതു
രാഹു - കേതുവിന്റെ സ്ഥാനവും അത്രയധികം ശുഭകരമായ ഫലങ്ങളല്ല നല്‍കുന്നത്. ഇവ ബുധനോടും ശുക്രനോടും അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഈ രണ്ട് ഗ്രഹങ്ങളുടേയും പ്രഭാവം രാഹുവിനേയും കേതുവിനേയും സ്വാധീനിക്കുന്നു. ഇത് മോശം ഫലങ്ങള്‍ നല്‍കുകയും ചെയ്യും. ഇത്തരം അവസ്ഥയില്‍ ഒരിക്കലും പ്രശ്നങ്ങളെ അവഗണിച്ച് അതില്‍ വിഷമിച്ചിരിക്കരുത്. നിര്‍ബന്ധമായും അതിനെ പ്രതിരോധിക്കുന്നതിനുള്ള വഴികള്‍ തേടേണ്ടതാണ്. .
സൂര്യന്റെ സഞ്ചാരം
സൂര്യന്റെ സഞ്ചാരവും ഈ സമയം മീനം രാശിയില്‍ കൂടിയായതിനാല്‍ അതും ഗ്രഹണ ദിനത്തില്‍ ദോഷങ്ങള്‍ നല്കുന്നു. പലപ്പോഴും രാഹു -സൂര്യ സംയോഗത്തിന്റെ ഫലമായി നിങ്ങളുടെ ജീവിത്തില്‍ ഏപ്രില്‍ 14 വരെ ദോഷങ്ങള്‍ നിലനില്ക്കുന്നു. രണ്ട് ഗ്രഹങ്ങള്‍ ഒരു നക്ഷത്രരാശിയില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഗ്രഹസംയോഗം നടക്കുന്നത്. ഇത് ആ രാശിപ്രകാരം വരുന്നവരില്‍ ദോഷങ്ങള്‍ പ്രദാനം ചെയ്യുന്നു.
ചന്ദ്രന്റെ മാറ്റം
മീനം രാശിയിലെ മറ്റ് ഗ്രഹങ്ങളുമായി അടുത്ത് നില്ക്കുന്നതിനാല് അത് ദോഷകരമായ മാറ്റങ്ങള്‍ നല്കുന്നു. എന്നാല്‍ ഏപ്രില്‍ 30ഓടെ സൂര്യനും ചന്ദ്രനും ഉച്ചസ്ഥായിയില്‍ സ്ഥിതി ചെയ്യുമ്പോള്‍ അത് ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. എങ്കിലും ഇവിടേയും ഗ്രഹങ്ങളുടെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. മാത്രമല്ല സൂര്യന് മീനം രാശിയില്‍ നിന്ന് പോയാല്‍ പിന്നീട് അത് ശനിയുമായി സംയോജിക്കാത്തത് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു.
ശനിയുടെ സംക്രമണം
മാര്‍ച്ച് 29-നാണ് ശനി മീനം രാശിയില്‍ സംക്രമിക്കുന്നത്. ഇത് കഠിന ദോഷങ്ങള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം തന്നെ ചിലരില്‍ ഗുണാനുഭവങ്ങളും നല്കുന്നു. എന്നാല്‍ അത് ഗ്രഹനില പ്രകാരം മാത്രമേ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഈ ദിനത്തില്‍ തന്നെ സൂര്യ ഗ്രഹണവും സംഭവിക്കുന്നതിനാല്‍ ശനി അതിന്റെ ദോഷങ്ങള്‍ കഠിനമാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications