Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
വ്യാഴത്തിന്റെ വക്രഗതി, സൂര്യന്റെ നക്ഷത്രമാറ്റം; ദീപാവലിക്ക് മുമ്പ് നാല് സുപ്രധാന ഗ്രഹ മാറ്റങ്ങള്‍
വേദ ജ്യോതിഷത്തില്‍ നവഗ്രഹങ്ങള്‍ ഭ്രമണത്തിനിടയില്‍ നിശ്ചിതകാലം കൂടുമ്പോള്‍ രാശികള്‍ മാറുകയും നക്ഷത്രങ്ങള്‍ മാറുകയും ചലനഗതി മാറുകയും ചെയ്യുന്നു. ദിവസങ്ങള്‍ കൂടുമ്പോഴും മാസങ്ങള്‍ കൂടുമ്പോഴും വര്‍ഷങ്ങള്‍ കൂടുമ്പോളും ഈ മാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഗ്രഹങ്ങളുടെ ഈ മാറ്റങ്ങളും ഓരോ രാശിയിലെയും സ്ഥാനവും ആളുകളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. ദീപാവലിക്ക് മുമ്പായി നാല് പ്രധാന ഗ്രഹങ്ങളാണ് രാശിമാറ്റത്തിന് ഒരുങ്ങുന്നത്. വ്യാഴത്തിന്റെ വക്രഗതി, സൂര്യന്റെ നക്ഷത്രമാറ്റം, ബുധന്റെ രാശിമാറ്റം, ശുക്രന്റെ രാശിമാറ്റം എന്നിവയാണ് ജദീപാവലിക്ക് മുമ്പായി നടക്കുന്ന ജ്യോതിഷ പ്രതിഭാസങ്ങള്‍.

ഒക്ടോബര്‍ ഒമ്പതിനാണ് വ്യാഴം വക്രഗതിയില്‍ പ്രവേശിച്ചത്. ഒക്ടോബര്‍ പത്തിന് സൂര്യന് അത്തം നക്ഷത്രത്തില്‍ നിന്നും ചിത്തിരയിലേക്ക് പ്രവേശിച്ചു. ഒക്ടോബര്‍ 10ന് ബുധന്‍ തുലാം രാശിയിലേക്ക് എത്തി. ഇനി ഒക്ടോബര്‍ 13ന് ശുക്രന് വൃശ്ചികം രാശിയിലേക്കും പ്രവേശിക്കും. ഈ നാല് മാറ്റങ്ങളും രാശിചക്രത്തിലെ ഓരോ രാശികളെയും ആ രാശിയില്‍ ജനിച്ച ആളുകളെയും പലതരത്തിലാണ് സ്വാധീനിക്കുക. എങ്കിലും ഈ നാല് ഗ്രഹമാറ്റങ്ങളും ഗുണകരമായി ഭവിക്കുന്ന ചില രാശികള്‍ ഉണ്ട്. വളരെ അപൂര്‍വ്വമായ ആ ഭാഗ്യം ഏതെല്ലാം രാശികള്‍ക്കാണ് എന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് നാല് ഗ്രഹങ്ങളുടെ അനുഗ്രഹമാണ് ഈ മാസം ലഭിക്കാന്‍ പോകുന്നത്. കാരണം വ്യാഴം ഈ രാശിയുടെ ധന ഭാവത്തിലാണ് വക്രഗതിയിലുള്ള സഞ്ചാരം തുടങ്ങിയിരിക്കുന്നത്. ബുധന്‍ മേടത്തിന്റെ ഏഴാം ഭാവത്തിലാണ് രാശിമാറ്റം നടത്തുക. ഈ രണ്ട് മാറ്റങ്ങളും മേടം രാശിക്കാര്‍ക്ക് സാമ്പത്തികമായ നേട്ടങ്ങള്‍ ഉണ്ടാക്കും. അപ്രതീക്ഷിതമായ ധനലാഭം ജീവിതത്തില്‍ ഉണ്ടാകും. വിവാഹിതര്‍ക്ക് ദാമ്പത്യം കൂടുതല്‍ സന്തോഷകരവും മധുരതരവുമായി അനുഭവപ്പെടും. പുതിയ ധനസ്രോതസ്സുകള്‍ മുമ്പില്‍ തെളിയും. പുതിയ ബിസിനസ് ആരംഭിക്കുകയോ പഴയത് വിപുലപ്പെടുത്തുകയോ ചെയ്യാം. കര്‍മ്മരംഗത്ത് ശോഭിക്കുകയും ഉദ്യോഗസ്ഥര്‍ പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുകയും ചെയ്യും. പങ്കാളിത്ത ബിസിനസുകളും ജോലികളും ചെയ്യുന്നവര്‍ക്ക് പ്രത്യേകിച്ച് ഈ കാലയളവ് ശുഭകരമാണ്.
മിഥുനം
ഒക്ടോബര്‍ മാസത്തില്‍ നടക്കാന്‍ പോകുന്ന ഗ്രഹ മാറ്റങ്ങളിലൂടെ നേട്ടം സ്വന്തമാക്കാന്‍ പോകുന്ന രാശികളുടെ കൂട്ടത്തില്‍ മിഥുനവും ഉണ്ട്. മിഥുനം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് വ്യാഴം വക്രഗതി ആരംഭിച്ചിരിക്കുന്നത്. ബുധന്‍ ഈ രാശിയുടെ അഞ്ചാമത്തെ ഭാവത്തിലാണ് രാശിമാറ്റം നടത്തുന്നത്. ഈ രണ്ട് മാറ്റങ്ങളും മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തികമായി ഗുണം ചെയ്യും. പണമുണ്ടാക്കാനും സമ്പാദ്യം വളര്‍ത്താനും സാധിക്കും. കുട്ടികളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. പഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വിചാരിച്ച കാര്യങ്ങളെല്ലാം നടക്കും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വരും ദിവസങ്ങളില്‍ സംഭവിക്കാനിരിക്കുന്ന ഗ്രഹമാറ്റങ്ങള്‍ ശുഭഫലമേകും. കാരണം വ്യാഴം ഈ രാശിയുടെ കര്‍മ്മ ഭാവത്തിലാണ് വക്രഗതി ആരംഭിച്ചിരിക്കുന്നത്. ബുധന്‍ രാശിയുടെ മൂന്നാമത്തെ ഭാവത്തിലാണ് രാശിമാറ്റം നടത്തുന്നത്. അതുകൊണ്ട് കര്‍മ്മരംഗത്ത് വിശിഷ്ടമായ ഫലങ്ങള്‍ ഇവരെ തേടിയെത്തും. തൊഴില്‍രഹിതരായ ചിങ്ങം രാശിക്കാര്‍ക്ക് ജോലി നേടാനുള്ള ഏറ്റവും ഉചിതമായ സമയമാണിത്. ബിസിനസുകാര്‍ ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കും. അതിന് അനുകൂലമായ സമയമാണ് മുന്നിലുള്ളത്. ഉദ്യോഗസ്ഥരായ ചിങ്ങം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ തേടിയെത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
