Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
ഫെബ്രുവരി അവസാനിക്കുന്നതിന് മുമ്പ് ഭാഗ്യം തേടിയെത്തുന്ന രാശികള്‍; ആഗ്രഹിച്ചതെല്ലാം കയ്യിലെത്തും
Zodiac Signs to Experience Blessings by February End: കണ്ണടച്ച് തുറക്കുംമുമ്പ് ഫെബ്രുവരി തീരാറായെന്നും പ്രതീക്ഷിച്ചത് പോലെ ഗുണകരമായില്ല ഈ മാസമെന്നും സങ്കടപ്പെടുന്നവരില്‍ ഒരാളാണോ നിങ്ങള്‍? എങ്കില്‍ വിഷമിക്കേണ്ട. സമയം ഇനിയുമുണ്ട്. ഇനിയുള്ള വെറും എട്ട് ദിവസങ്ങളില്‍ ഭാഗ്യം നിങ്ങളെ തേടിയെത്താം. ഇതുവരെയുള്ള ദിവസങ്ങളില്‍ ഗ്രഹങ്ങള്‍ തുണയ്ക്കാതിരുന്ന ചില രാശികളെ തേടി ഭാഗ്യമെത്തുന്നത് ഫെബ്രുവരി അവസാനത്തോടെയാണ്. ഈ മാസം അവസാനത്തോടെ ഭാഗ്യവും ദൈവാനുഗ്രഹവും വളര്‍ച്ചയ്ക്കുള്ള അവസരങ്ങളും തേടിയെത്തുമെന്ന് വേദ ജ്യോതിഷം പറയുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
ഫെബ്രുവരി 24ന് ചൊവ്വയുടെ വക്രഗതി അവസാനിക്കുന്നത് കര്‍ക്കിടകം രാശിയിലാണ്. അതുകൊണ്ട് തന്നെ കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇതോടെ ഇതുവരെയുള്ള ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അവസാനിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജലതത്വരാശിയായ കര്‍ക്കിടകം ചൊവ്വയുടെ കരിനിഴലില്‍ ആയിരുന്നു. പലതരത്തിലുള്ള കഷ്ടപ്പാടുകളും പ്രതിസന്ധികളും കൊണ്ട് കര്‍ക്കിടകം രാശിക്കാര്‍ പൊറുതിമുട്ടിയ സമയമായിരുന്നു ഇത്. ലക്ഷ്യങ്ങളിലെത്താതെയും പരിശ്രമങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങളൊന്നും ലഭിക്കാതെയും നിരാശരായി കഴിയുന്ന കര്‍ക്കിടകം രാശിക്കാര്‍ക്ക് ഫെബ്രുവരി 24ഓടെ സാഹചര്യങ്ങള്‍ അനുകൂലമായിത്തുടങ്ങും.
മാസാവസാനത്തോടെ നഷ്ടപ്രതാപവും സന്തോഷവും സമാധാനവും വീണ്ടെടുക്കുന്നതിനുള്ള സാഹചര്യവും അവസരവും കര്‍ക്കിടകം രാശിക്കാര്‍ക്ക് ഒരുങ്ങും. കുറച്ചുകാലത്തെ മന്ദിപ്പിന് ശേഷം ബിസിനസിലും ജോലിയിലും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്താന്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് കഴിയും. നിങ്ങളുടെ തിരിച്ചുവരവിന് വ്യക്തമായ ചില കാരണമോ സാഹചര്യമോ ഉണ്ടാകും. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും വിവേകത്തോടെ പ്രതിസന്ധികളെ തരണം ചെയ്യാനും തന്ത്രപ്രധാന നീക്കങ്ങള്‍ നടത്താനുമുള്ള അവസരമാണ് കാത്തിരിക്കുന്നത്. ഉള്‍വിളികളും പ്രേരണകളും കൊണ്ട് വലിയ മാജിക് തന്നെ നിങ്ങള്‍ നടത്തിയേക്കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
2024 ഡിസംബറില്‍ ചൊവ്വയുടെ വക്രഗതി ആരംഭിച്ചത് ചിങ്ങം രാശിയില്‍ ആയിരുന്നു. ഫെബ്രുവരി 24-ന് ചൊവ്വ നേര്‍ഗതിയിലേക്ക് എത്തുന്നതോടെ അഗ്നിതത്വ രാശിയായ ചിങ്ങത്തിന് ആശ്വാസത്തിനുള്ള അവസരം വന്നെത്തിയിരിക്കുകയാണ്. ഭൂതകാലത്തിന്റെ തടവുകാരായി, നിര്‍നിമേഷരായി, ഒതുങ്ങിക്കഴിഞ്ഞിരുന്ന ചിങ്ങം രാശിക്കാര്‍ക്ക് നിരവധി അനുഗ്രഹങ്ങള്‍ വന്നെത്തും.
ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയപ്പെടുകയും ശക്തിയുടെ പുതിയ കേന്ദ്രങ്ങളായി മാറുകയും ചെയ്യും. ആത്മീയമായ ഈ വളര്‍ച്ച ചിങ്ങം രാശിക്ക് അത്ര എളുപ്പമായിരിക്കില്ല. കഴിഞ്ഞ കുറത്ത് മാസങ്ങളായി ഇവരുടെ ഭാഗ്യവും ക്ഷമയും പ്രതീക്ഷയുമെല്ലാം തുലാസിലായിരുന്നു. പക്ഷേ ഒടുവില്‍ ഊര്‍ജത്തിന്റെ ഒഴുക്ക് ഇവര്‍ക്ക് അനുകൂലമാകാന്‍ പോകുകയാണ്. ഭൂതകാലത്തില്‍ നിന്നും മോചനം ലഭിക്കും. പുതിയ ലക്ഷ്യങ്ങളും വഴികളും കണ്ടെത്തും. മുന്നേറാനുള്ള പ്രചോദനം ഉള്ളില്‍ നിന്നുണ്ടാകും. അടഞ്ഞ പല വാതിലുകളും നിങ്ങള്‍ക്ക് മുമ്പില്‍ വീണ്ടും തുറക്കപ്പെടും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
ഫെബ്രുവരി 18ന് സൂര്യന് മീനത്തിലേക്ക് എത്തിയതോടെ മീനം സീസണ് ആരംഭിച്ചിരക്കുകയാണ്. ഇതോടെ മീനം രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ അനുഗ്രഹം തേടിയെത്തും. ലോകം നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. വളര്‍ച്ചയ്ക്ക് ആവശ്യമായ ഊര്‍ജം ഉള്ള ഇടത്തേക്ക് നിങ്ങളും ആകര്‍ഷിക്കപ്പെടും.
നിങ്ങളുടെ കഴിവുകളും ശേഷികളും പരമാവധി പ്രയോജനപ്പെടുത്താനുള്ള അവസരമെത്തും. പ്രപഞ്ചമൊന്നാകെ നിങ്ങളുടെ വിജയത്തിന് അനുകൂലമായ അവസ്ഥ സൃഷ്ടിക്കും. സമൂഹത്തില്‍ നിങ്ങള്‍ അംഗീകരിക്കപ്പെടുകയും അപ്രതീക്ഷിത പ്രതിഫലങ്ങള്‍ നിങ്ങളെ തേടിയെത്തുകയും ചെയ്യും. സ്വന്തം പ്രതിഭയും കഴിവുകളും തെളിയിക്കുന്നതിനുള്ള അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തുക. ആഗ്രങ്ങളെല്ലാം സത്യമാകുന്ന സമയമാണ് മുന്നിലുള്ളത്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
