Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ശിവരാത്രി 2026: അത്ഭുതയോഗങ്ങള് ഈ ദിനത്തില്‍ സമ്പന്നരാക്കുന്നവര് ഇവരാണ്, രാജയോഗം അതിഗംഭീരം
മഹാശിവരാത്രി ദിനത്തില്‍ രൂപം കൊള്ളുന്ന അപൂര്‍വ്വമായ ലക്ഷ്മി നാരായണ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഈ ദിനത്തില്‍ സംഭവിക്കും. സൂര്യനും രാഹുവും കുംഭം രാശിയില്‍ ഫെബ്രുവരി 15-ന് ഒരുമിക്കുന്നു, അത് കൂടാതെ ബുധനും ശുക്രനും ഇതേ രാശിയില്‍ ഈ സമയം സംയോജിക്കുന്നു. അതെല്ലാം തന്നെ ലക്ഷ്മീ നാരായണ രാജയോഗം നല്കുന്നു. ഈ സമയം ചില രാശിക്കാര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും.
ഈ യോഗം ചില രാശിക്കാര്‍ക്ക് ലക്ഷ്മി-വിഷ്ണു കടാക്ഷത്താല്‍ സമ്പത്തും ഐശ്വര്യവും വര്‍ധിപ്പിച്ച് ശുഭഫലങ്ങള്‍ നല്‍കും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം. അതിലുപരി എന്തൊക്കെ ഫലങ്ങളാണ് ഇത് നിങ്ങളിലേക്ക് എത്തിക്കുന്നത് എന്നും നോക്കാം. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയം കൂടിയാണ് എന്നതാണ് ഏറ്റവും മികച്ച കാര്യം. കൂടുതല്‍ അറിയാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഒന്‍പതാം ഭാവത്തില്‍ ലക്ഷ്മി നാരായണ രാജയോഗം ഭാഗ്യത്തെ കൊണ്ട് വരുന്നു. അത് കൂടാതെ ഇവരുടെ ജീവിതത്തില്‍ സന്തോഷത്തിനും സമൃദ്ധിക്കും പുതിയ അവസരങ്ങള്‍ തേടി എത്തും. അതോടൊപ്പം തന്നെ പിതാവിന്റെയും ഉന്നതാധികാരികളുടെയും പിന്തുണ ഭാവിയില്‍ ഗുണകരമായ മാറ്റങ്ങള്‍ നല്‍കും. അതോടൊപ്പം തന്നെ ഔദ്യോഗിക-ബിസിനസ് ദീര്ഘയാത്രകള് സാമ്പത്തികമായും നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. മത്സരപ്പരീക്ഷകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും നേട്ടങ്ങള്‍ കൊണ്ട് വരും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ലക്ഷ്മി നാരായണ രാജയോഗം ധാരാളം ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. കൂടാതെ നിങ്ങളുടെ കുടുംബജീവിതത്തില്‍ സ്നേഹവും ഐക്യവും വര്‍ദ്ധിപ്പിക്കും. കുടുംബാംഗങ്ങളില്‍ നിന്നും ജീവിതപങ്കാളിയില്‍ നിന്നും സമാധാനവും സ്നേഹവും പിന്തുണയും ലഭിക്കും. കൂടാതെ നിങ്ങളുടെ ബിസിനസില്‍ പുതിയ പങ്കാളിത്തങ്ങള്‍ ഉടലെടുക്കുകയും ചെയ്യാം. ദൂരയാത്രകള്‍ക്കോ വിദേശ താമസത്തിനോ അവസരങ്ങള്‍ തേടി എത്തും. അതോടൊപ്പം തന്നെ മനസ്സിന് സമാധാനവും സന്തോഷവും ലഭിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് ലക്ഷ്മീ നാരായണ രാജയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളില്‍ മഹാശിവരാത്രി അതിഗംഭീരമാക്കുന്നു. കൂടാതെ ഏത് കാര്യവും പ്രശ്നങ്ങളും എല്ലാം വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കും. സര്‍ഗ്ഗാത്മക കഴിവുകളാല്‍ നേട്ടങ്ങള്‍ കൊയ്യാനും സാധിക്കും. മക്കളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ തേടി എത്തും. മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള ഉയര്‍ച്ചയും തേടി എത്തും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ഈ ഗ്രഹചലനം മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അത് കൂടാതെ നിങ്ങളില്‍ ഔദ്യോഗിക ജീവിതം മികച്ചതാകും. സര്‍ക്കാര്‍, തൊഴില്‍, ബിസിനസ് മേഖലകളില്‍ വിജയം ഉറപ്പാക്കുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല നിങ്ങളില്‍ അനുഭവസമ്പത്താല്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ തേടി എത്തും. സമൂഹത്തില്‍ ബഹുമാനം വര്‍ധിക്കുകയും പ്രതിച്ഛായ ശക്തിപ്പെടുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. ശ്രദ്ധേയമായ വിജയങ്ങളും ഈ സമയം നിങ്ങളെ തേടിയെത്തിയേക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ലക്ഷ്മി നാരായണ രാജയോഗം രൂപം കൊള്ളുന്നത്. അതിന്റെ ഫലമായി നിങ്ങളില്‍ പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തുറക്കും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. ബന്ധുക്കളുടെ സഹായത്താല്‍ മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്യും. നിങ്ങളുടെ ആഗ്രഹങ്ങള്‍ പലതും സഫലീകരിക്കപ്പെടുന്നു. അത് കൂടാതെ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതും ശ്രദ്ധേയമാണ്.



Click it and Unblock the Notifications
