Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശനിയുടെ അസ്തമയം: ശിവരാത്രിക്ക് ശേഷം തലവര മാറുന്നത് 3 രാശികള്‍ക്ക്, ഭാഗ്യമായി ബുധനും
Mahashivratri 2025: പ്രപഞ്ചത്തില്‍ നടക്കുന്ന ഓരോ ചലനവും ജീവജാലങ്ങളെ പലതരത്തില്‍ സ്വാധീനിക്കുന്നു. പ്രത്യേകിച്ച് ഗ്രഹങ്ങളുടെ സ്ഥിതികളിലുണ്ടാകുന്ന മാറ്റങ്ങള്‍. ഗ്രഹങ്ങള്‍ രാശികളിലൂടെയും നക്ഷത്രങ്ങളിലൂടെയും മാറി സഞ്ചരിക്കുമ്പോള്‍ ജീവിതത്തില്‍ പോസിറ്റീവും നെഗറ്റീവുമായ മാറ്റങ്ങള്‍ സംഭവിക്കും. ഗ്രഹമാറ്റങ്ങള്‍ നിരീക്ഷിക്കുക വഴി ഈ മാറ്റങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനാകും. പുതിയ തുടക്കങ്ങള്‍ക്കും ശുഭകാര്യങ്ങള്‍ക്കും അനുകൂലവും പ്രതികൂലവുമായ സമയങ്ങള്‍ കണ്ടെത്താനും ജീവിതത്തിലെ ദുരിതങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും കാരണം കണ്ടെത്താനും ഗ്രഹമാറ്റങ്ങളുടെ വിലയിരുത്തലിലൂടെ സാധിക്കും.

മഹാശിവരാത്രിക്ക് ശേഷം രണ്ട് സുപ്രധാന ഗ്രഹങ്ങളുടെ സ്ഥിതിയില്‍ മാറ്റം വരികയാണ്. ശനിയും ബുധനുമാണ് ശിവരാത്രിക്ക് ശേഷം മാറ്റത്തിന് ഒരുങ്ങുന്നത്. ഫെബ്രുവരി 26നാണ് ശിവരാത്രി. ശിവരാത്രി കഴിഞ്ഞ് അടുത്ത ദിവസം, ഫെബ്രുവരി 27ന് ശനിയുടെ അസ്തമയം നടക്കും. അതേ ദിവസം തന്നെ ബുധന്‍ മീനം രാശിയിലേക്ക് സംക്രമിക്കും. ഈ രണ്ട് പ്രധാന മാറ്റങ്ങളിലൂടെ ചില രാശികളുടെ ജീവിതത്തില്‍ പോസിറ്റീവ് ആയ ചില മാറ്റങ്ങള്‍ സംഭവിക്കും. അവരുടെ തലവര തന്നെ മാറുന്ന സ്ഥിതിയുണ്ടാകും. ആരാണ് ആ ഭാഗ്യരാശികളെന്നും അവരുടെ ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്നും അറിയാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ശനിയുടെയും ബുധന്റെയും മാറ്റം ഇടവം രാശിക്കാര്‍ക്ക് നല്ല സമയത്തിന് തുടക്കമേകും. ബുധന്‍ ഇടവം രാശിയുടെ ലാഭം, വരുമാനം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലേക്കാണ് എത്തുന്നത്. അതുകൊണ്ട് സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സമാനമായി ശനി ഇവരുടെ പത്താമത്തെ ഭാവത്തിലാണ് അസ്തമിക്കുന്നത്. അതുകൊണ്ട് ഇക്കാലയളവില്‍ വരുമാനത്തില്‍ കാര്യമായ ഉയര്‍ച്ചയും ഉദ്യോഗജീവിതത്തില്‍ അപ്രതീക്ഷിത നേട്ടങ്ങളും പ്രതീക്ഷിക്കാം. ബിസിനസുകാര്‍ക്ക് ലാഭത്തിന്റെയും സാമ്പത്തികനേട്ടങ്ങളുടെയും സമയമാണ് വരാന്‍ പോകുന്നത്. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും. പുതിയ തൊഴിലവസരങ്ങള്‍ ഈ രാശിക്കാര്‍ക്ക് മുമ്പില്‍ തെളിയും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം തേടിയെത്തും. ഓഹരിവിപണി, ലോട്ടറി എന്നിവയിലൂടെ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ശിവരാത്രിക്ക് ശേഷമുള്ള ശനിയുടെയും ബുധന്റെയും മാറ്റങ്ങള്‍ അനുകൂലമാണ്. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ശനിയുടെ അസ്തമയം നടക്കുന്നത്. അതുപോലെ ബുധന്റെ മാറ്റം ഇവരുടെ കര്മ്മഭാവത്തിലാണ് സംഭവിക്കുന്നത്. അതിനാല്‍ ഇക്കാലയളവില്‍ തൊഴില്രഹിതരായിട്ടുള്ളവര്ക്ക് ജോലി അവസരങ്ങള്‍ ലഭിക്കാം. ബിസിനസുകാര്‍ക്ക് വലിയ ലാഭം കൊയ്യാനുള്ള അവസരങ്ങള്‍ വന്നെത്തും. നിക്ഷേപങ്ങളിലൂടെ സ്വപ്നം കാണാനാകാത്ത ലാഭം വന്നെത്തും. ജോലിസ്ഥലത്ത് കഠിനാധ്വാനത്തിനും പരിശ്രമങ്ങള്‍ക്കും ഫലം ലഭിക്കും. അംഗീകാരവും പദവികളും തേടിയെത്തും. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിജയം നേടാനാകും. പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. വിദേശയാത്ര യോഗം മിഥുനം രാശിക്കാര്‍ക്ക് ഉണ്ട്. ഇക്കാലയളവില്‍ ഭാഗ്യം ഇവര്‍ക്കൊപ്പമുണ്ടാകും. ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയും ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ശനിയുടെയും ബുധന്റെയും മാറ്റത്തിലൂടെ നേട്ടം കൊയ്യുന്ന മറ്റൊരു രാശി ശനിയുടെ സ്വരാശിയായ കുംഭമാണ്. ഈ രാശിയില്‍ ജനിച്ചവരുടെ ലഗ്ന ഭാവത്തിലാണ് ശനിയുടെ അസ്തമയം നടക്കുന്നത്. ബുധന്‍ ഇവരുടെ സമ്പത്തുമായി ബന്ധപ്പെട്ട ഭാവത്തിലേക്ക് കടക്കുന്നു. അതുകൊണ്ട് ഇക്കാലയളവില്‍ നിക്ഷേപങ്ങളില്‍ നിന്നും വലിയ ലാഭം തേടിയെത്താനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ബിസിനസ് നിക്ഷേപങ്ങള്‍ വന്‍ സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍, പ്രമോഷന്, ശമ്പളവര്‍ധന എന്നിവയ്ക്കെല്ലാം സാധ്യതയുണ്ട്. തൊഴില്രംഹത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകും. ജോലികള്‍ കൃത്യസമയത്ത് ചെയ്തുതീര്ക്കാന് സാധിക്കും. കരിയര്‍ പുതിയ ഉയരങ്ങളിലെത്തും. ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങളെല്ലാം ചെയ്തുതീര്‍ക്കും. ആരോഗ്യം തൃപ്തികരമായി തുടരും. പേടിക്കത്തക്കതായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
