Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
ധനഭാവത്തിലും കര്മ്മഭാവത്തിലും ബുധനും ശനിയും എത്തുന്നു; ശിവരാത്രി തൊട്ട് നേട്ടങ്ങള്‍ ഇവര്‍ക്കൊപ്പം
Mahashivratri 2025: ഫെബ്രുവരി 26ന് മഹാശിവരാത്രിയാണ്. മതപരമായി മാത്രമല്ല, ജ്യോതിഷപരമായും ശിവരാത്രിക്ക് പ്രാധാന്യമുണ്ട്. അന്നേ ദിവസം ചില പ്രധാനഗ്രഹങ്ങള് രാശി മാറുന്നുണ്ട്. ബുധനും സൂര്യനുമാണ് അതില്‍ പ്രധാനം. ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തില്‍ അസ്തമിക്കുന്നത് ശിവരാത്രിക്കാണ്. അതുപോലെ ബുധന്‍ മീനം രാശിയിലേക്ക് സംക്രമിക്കുന്നതും ശിവരാത്രിയാണ്. ഈ രണ്ട് സംഭവങ്ങളും വളരെ പ്രധാനപ്പെട്ട ജ്യോതിഷ പ്രതിഭാസങ്ങളാണ്. ഈ രാശിമാറ്റങ്ങള്‍ ചില രാശികളില് ജനിച്ച ആളുകള്‍ക്ക് സൗഭാഗ്യങ്ങള്‍ക്ക് തുടക്കമിടും. ഇവര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും ഭാഗ്യോദയവും വരുംനാളുകളില്‍ ഉണ്ടാകും. ശിവരാത്രിയിലെ രാശിമാറ്റങ്ങളിലൂടെ നേട്ടങ്ങള്‍ വന്നെത്തുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിക്കാര്‍ക്ക് ബുധന്റെയും ശനിയുടെയും മാറ്റങ്ങള്‍ മൂലം ശിവരാത്രിക്ക് ശേഷം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. കാരണം ഇടവം രാശിയുടെ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലേക്കാണ് ബുധന്‍ വന്നെത്തുന്നത്. ശനി അസ്തമിക്കുന്നത് അവരുടെ കര്മ്മഭാവത്തിലും. അതുകൊണ്ട് ഇക്കാലയളവില്‍ കര്‍മ്മരംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ കാണാനാകും. സാമ്പത്തികസ്ഥിതി പൊതുവില്‍ മെച്ചപ്പെടും. വരുമാനം വര്‍ധിക്കും. യുവാക്കള്‍ക്ക് അവരുടെ കരിയറില്‍ ഏറ്റവും തിളങ്ങാനുള്ള അവസരമാണ് മുന്നിലുള്ളത്. നിക്ഷേപങ്ങള്‍ നടത്താന്‍ ഈ സമയം വളരെ അനുകൂലമാണ്. കൂടാതെ ഇക്കാലയളവില്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ വരുമാനമുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താന്‍ പരിശ്രമിക്കുകയും അതില്‍ വിജയമുണ്ടാകുകയും ചെയ്യും. ബിസിനസുകാര്‍ക്ക് വളരെ നേട്ടമുണ്ടാകുന്ന ചില കരാറുകള്‍ ലഭിക്കാനിടയുണ്ട്.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ബുധന്റെയും ശനിയുടെയും മാറ്റങ്ങളിലൂടെ മിഥുനം രാശിയില്‍ ജനിച്ചവര്‍ക്കും അനുകൂലമായ സാഹചര്യമൊരുങ്ങും. കാരണം ശനിദേവന് ഇവരുടെ ഒമ്പതാം ഭാവത്തിലാണ് അസ്തമയത്തിനൊരുങ്ങുന്നത്. ബുധന്‍ ഇവരുടെ കരിയര്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തില്‍ സംക്രമിക്കും. അതുകൊണ്ട് ഇക്കാലയളവില്‍ ജോലി, ബിസിനസ് എന്നീ രംഗങ്ങളില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം. ജോലിസ്ഥലത്ത് പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കപ്പെടും. അപ്രതീക്ഷിതമായ ചില സാമ്പത്തിക നേട്ടങ്ങളോ പദവികളില്‍ ഉയര്‍ച്ചയോ ഉണ്ടാകാം. ബിസിനസുമായി ബന്ധപ്പെട്ട് ചില യാത്രകള്‍ നടത്താന്‍ സാധിക്കും. വളരെ ആലോചിച്ച് നടത്തുന്ന നിക്ഷേപങ്ങളിലൂടെ ലാഭം വന്നെത്തും. ഇക്കാലയളവില്‍ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയാക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നത് നിക്ഷേപ, സമ്പാദ്യ മോഹങ്ങള്‍ക്ക് നേട്ടമാകും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശനിയുടെയും ബുധന്റെയും മാറ്റത്തിലൂടെ ജീവിതത്തില്‍ ചില നല്ലകാര്യങ്ങള്‍ നടക്കും. കാരണം ശനി ഇവരുടെ ലഗ്ന ഭാവത്തിലാണ് അസ്തമിക്കുന്നത്. അതോടൊപ്പം ബുധന്‍ ഇവരുടെ ധനഭാവത്തില് സംക്രമിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇക്കാലയളവില്‍ സമയാസമയങ്ങളില്‍ അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പ്രണയജീവിതത്തിലും ദാമ്പത്യത്തിലും അപ്രതീക്ഷതമായ ചില സംഭവങ്ങള്‍ ഉണ്ടാകുന്നത് സന്തോഷം വര്‍ധിപ്പിക്കും. കുടുംബാംഗങ്ങളുടെ സഹകരണത്തിലൂടെ ചില പ്രധാനകാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നത് മനസ്സിന് സന്തോഷമേകും. ജോലിസ്ഥലങ്ങളില്‍ ഉന്നതപദവി തേടിയെത്തും. ശമ്പളവര്‍ധനയ്ക്കും സാധ്യതയുണ്ട്. ഇത് സാമ്പത്തികമായി സ്ഥിരത നല്‍കും. ബിസിനസുകാര്‍ക്ക് ധനനേട്ടം ഉണ്ടാകും. ധാരാളം പണം കയ്യില്‍ വന്നുചേരാന്‍ സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
