Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Maha Shivratri 2025: 60 വര്‍ഷത്തിന് ശേഷം അപൂര്‍വ്വ സംയോഗം; ശനിയും ചന്ദ്രനും ചേരും ലക്ഷാധിപതിയോഗം
Maha Shivratri 2025: ഈ വര്‍ഷത്തെ മഹാശിവരാത്രി ഫെബ്രുവരി 26-നാണ് ആഘോഷിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്ന ഒരു ദിനം കൂടിയാണ്. എന്നാല്‍ ജ്യോതിഷപ്രകാരം ഈ ദിനത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. 60 വര്‍ഷത്തിന് ശേഷമാണ് ശിവരാത്രി ദിനത്തില്‍ അപൂര്‍വ്വ സംയോഗം നടക്കുന്നത്. പരിഘയോഗം, ശകുനി കരണം, മകരത്തില്‍ ചന്ദ്രന് കുംഭത്തില്‍ ശനിയുടെ അസ്തമയം തുടങ്ങി പല ഗ്രഹങ്ങളും രാശികളും ഈ ദിവസത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
60 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ മഹാശിവരാത്രി ദിനത്തില്‍ ഇത്രയും സംയോഗം നടക്കുന്നത്. ഇത് മൂന്ന് രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കും. അതോടൊപ്പം തന്നെ 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നത് എന്നത് നമുക്ക് നോക്കാം. 60 വര്‍ഷത്തിന് ശേഷം നടക്കുന്ന സംയോഗമായതിനാല് അത് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ക്ക് തുടക്കമിടും എന്നറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് മഹാശിവരാത്രിയില്‍ സംഭവിക്കുന്ന അപൂര്‍വ്വ സംയോഗം വളരെയധികം ശുഭകരമായ മാറ്റങ്ങള്‍ നല്കുന്നു. ഇവരുടെ സുവര്‍ണകാലം ആരംഭിച്ചു എന്ന് തന്നെ പറയാം. ഇത് വഴി ലക്ഷപ്രഭുക്കളാവുന്നതിനുള്ള യോഗവും നിങ്ങള്‍ക്കുണ്ടാവുന്നു. ചിലവുകളില്‍ നിങ്ങള്‍ തന്നെ നിയന്ത്രണം വെയ്ക്കുന്നു. ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. കൂടാതെ മേടം രാശിക്കാരുടെ പ്രവര്‍ത്തനത്തെ എല്ലാ വിധത്തിലും പ്രശംസിക്കുന്നതിലേക്ക് കാര്യങ്ങളെത്തും. സാമൂഹിക പദവിയും അംഗീകാരവും നിങ്ങള്‍ക്ക് ലഭിക്കുന്നു. സമ്പത്തും പദവിയും തേടി എത്തുന്നു. അത് മാത്രമല്ല ജീവിതത്തില്‍ നിങ്ങളെടുക്കുന്ന എല്ലാ തീരുമാനവും അംഗീകരിക്കപ്പെടും. പുതിയ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതിന് ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗവും നിങ്ങള്‍ക്കുണ്ട്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ശിവരാത്രി മഹോത്സവം വളരെയധികം ഭാഗ്യകരമായിരിക്കും. പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന് മാത്രമല്ല ഇത് വളരെയധികം ശക്തവുമായിരിക്കും. പണവുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നങ്ങളും നിങ്ങളെ അലട്ടുകയില്ല എന്ന് മാത്രമല്ല സന്തോഷകരമായ ദാമ്പത്യ ജീവിതം ഇവര്‍ക്കുണ്ടാവുന്നു. ഏത് കാര്യത്തിനും പോസിറ്റീവിറ്റി നിങ്ങള്‍ക്ക് ചുറ്റും നിറയും. ജോലിയിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. മാത്രമല്ല ജോലി അന്വേഷിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. ബിസിനസില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തില്‍ ലാഭം തേടി എത്തും. വിദേശത്ത് നിന്നും വരുമാനം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല വിദേശ യാത്രക്കും പഠനാവശ്യങ്ങള്ക്കുമായും വിദേശത്ത് പോവുന്നതിനും യോഗം കാണുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മഹാശിവരാത്രി ദിനത്തില്‍ വളരെയധികം സന്തോഷം ജീവിതത്തില്‍ നിറയുന്നു. മാത്രമല്ല മികച്ച നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. കൂടാതെ നിക്ഷേപങ്ങള്‍ ഇരട്ടി ലാഭത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. ബിസിനസിലെ സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഭൂമി, സ്വത്ത്, എന്നിവയുമായി ബന്ധപ്പെട്ട് പല വിധത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവാം. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് യോഗം കാണുന്നു. പല വിധത്തിലുള്ള പിന്തുണകള്‍ അധികാരികളില്‍ നിന്ന് ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല. മേലധികാരികളില്‍ നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കുന്നതിന് യോഗം കാണുന്നു. മനസ്സ് സന്തോഷം കൊണ്ട് അലയടിക്കും. ദാമ്പത്യ ജീവിതത്തിലും ഇതേ സന്തോഷം നിലനില്ക്കും. എങ്കിലും അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ഈ സമയം തേടി എത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications