Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഒക്ടോബര്‍ അവസാനം ഇവരെ തേടിയെത്തും, മഹാഭാഗ്യം, മഹാലക്ഷ്മിയുടെ അനുഗ്രഹം സര്വ്വൈശ്വര്യമേകും
ചൊവ്വയുടെയും ചന്ദ്രന്റെയും സംയോഗത്തിലൂടെ രൂപമെടുക്കുന്ന രാജയോഗമാണ് മഹാലക്ഷ്മി രാജയോഗം. ഈ രാജയോഗത്തിലൂടെ ഒരു വ്യക്തിക്ക് ഭാഗ്യവും ഐശ്്വര്യവും പ്രശസ്തിയും അധികാരവും കൈവരും. രാജലക്ഷ്മി രാജയോഗമെന്നും ഈ യോഗം അറിയപ്പെടാറുണ്ട്. ഒക്ടോബര്‍ 29ന് കര്‍ക്കടകം രാശിയില്‍ മഹാലക്ഷ്മി രാജയോഗം രൂപമെടുക്കുന്നുണ്ട്. മഹാലക്ഷ്മി രാജയോഗം എല്ലാ രാശികള്‍ക്കും ശുഭഫലങ്ങള്‍ നല്‍കുമെങ്കിലും ഇത്തവണത്തെ രാജയോഗം മൂന്ന് രാശികള്‍ക്ക് അത്യന്തം ശുഭകരമായിരിക്കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.

തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ഒക്ടോബര്‍ 29ലെ മഹാലക്ഷ്മി രാജയോഗം ശുഭകരമായിരിക്കും. കാരണം ഈ രാജയോഗം അവരുടെ കര്‍മ്മ ഭാവത്തിലാണ് രൂപമെടുക്കുന്നത്. അചുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ ജോലിയിലും ബിസിനസിലും വലിയ വളര്‍ച്ച സ്വന്തമാക്കും. തൊഴിലന്വേഷകര്‍ക്ക് നല്ല ജോലി അവസരങ്ങള്‍ മുമ്പില്‍ വരും. ഉദ്യോഗസ്ഥരായ തുലാം രാശിക്കാര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. കൂടാതെ സാമ്പത്തികമായ നേട്ടങ്ങളും ഈ കാലയളവില്‍ ഉണ്ടാകും. പണം സമ്പാദിക്കാനും സമ്പാദ്യം വളര്‍ത്താനും സാധിക്കും. കുടുംബജീവിതവും ദാമ്പത്യവും സന്തോഷകരമാകും. ബിസിനസില്‍ നിന്നും സാമ്പത്തികലാഭം കൈവരും. ബിസിനസ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തും.
വൃശ്ചികം
മഹാലക്ഷ്മി രാജയോഗം വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശുഭഫലദായകമാണ്. കാരണം ഈ രാജയോഗം ഇവരുടെ ഒമ്പതാമത്തെ ഭാവത്തിലാണ് രൂപമെടുക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ അവര്‍ക്ക് ഭാഗ്യത്തിന്റെ തുണയുണ്ടാകും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയവും സന്തോഷവും ഉണ്ടാകും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് കുറച്ചധികം പ്രയത്നം ആവശ്യമായി വരുമെങ്കിലും അതിനുള്ള ഫലം ലഭിക്കും. ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ സാമ്പത്തികലാഭം കൊയ്യാനാകും. ദാമ്പത്യം സന്തോഷപൂര്ണ്ണമാകും. എല്ലാ കാര്യങ്ങളിലും പങ്കാളിയുടെ പരിപൂര്‍ണ്ണ പിന്തുണ ലഭിക്കും. ഈ കാലയളവില്‍ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടും. സ്വദേശത്തോ വിദേശത്തോ യാത്രകള്‍ പോകാനുള്ള ഭാഗ്യമുണ്ടാകും.
മേടം
മഹാലക്ഷ്മി രാജയോഗത്തിലൂടെ ഒക്ടോബര്‍ അവസാന വാരം നേട്ടമുണ്ടാക്കുന്ന ഒരു രാശി മേടമാണ്. മേടം രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ രാജയോഗം രൂപമെടുക്കുന്നത്. തത്ഫലമായി ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഭൗതികസുഖങ്ങള്‍ പ്രാപ്തമാകും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനുള്ള ഭാഗ്യം കൈവരും. സാമ്പത്തികമായി ഏറെ നേട്ടമുണ്ടാകും എന്നതാണ് മഹാലക്ഷ്മി രാജയോഗത്തിലൂടെ ഇവര്‍ക്കുണ്ടാകുന്ന അടുത്ത ഗുണം. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം സംജാതമാകും. വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകുകയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും. റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി എന്നിവയുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ സാമ്പത്തികലാഭം ഉറപ്പാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
