Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
മഹാലക്ഷ്മി യോഗം: ഒക്ടോബര്‍ 24 മുതല്‍ 31 വരെ രാജയോഗം ഇവര്‍ക്ക്
ഒക്ടോബര്‍ 24-ാം തീയ്യതി മുതല്‍ ഗുരുപുഷ്യ യോഗത്താലും മഹാലക്ഷ്മി യോഗത്താലും ചില രാശിക്കാര്‍ക്ക് രാജയോഗം വന്നു ചേരാന്‍ പോവുകയാണ്. അതിനാല്‍ ഇന്നേ ദിവസം ഇഷ്ടപ്പെട്ട സാധനങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.

അതുപോലെ, പുതിയ വസ്ത്രങ്ങള്‍ വാങ്ങാനും, ധനം സമ്പാദിക്കാനും, പുതിയവാഹനം വാങ്ങാനും ചില രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നു. ഈ നേട്ടങ്ങള്‍ സ്വന്തമാക്കി രാജയോഗം അനുഭവിക്കാന്‍ യോഗമുള്ള രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
കന്നി
സ്വന്തം കര്‍മ്മ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കും. സ്വന്തം കഴിവില്‍ ആത്മാര്‍ത്ഥത വര്‍ദ്ധിക്കും. പലരില്‍ നിന്നും പ്രശംസകള്‍ നേരിടും. ജീവിതത്തില്‍ സന്തോഷം വന്നു ചേരും. ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. അതുപോലെ, സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കും. ഭാര്യക്ക് വിലപിടിപ്പുള്ള സാധനങ്ങള്‍ സമ്മാനമായി നല്കാന് സാധിക്കും. ആഗ്രഹിച്ച വാഹനം സ്വന്തമാക്കാനുള്ള യോഗം കണുന്നുണ്ട്. അതുപോലെ, സാമ്പത്തിക നിലയില്‍ നല്ല പുരോഗതി ഉണ്ടായിരിക്കും. നല്ല ശമ്പളത്തോടെ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. ആഗ്രഹിച്ച ആഢംഭര ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്.
തുലാം
ലക്ഷ്മി യോഗത്താല്‍ തുലാം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങളാണ് ഒക്ടോബര്‍ 24 മുതല്‍ 31 വരെ ലഭിക്കാന്‍ പോകുന്നത്. തൊഴില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടിയരുന്നവര്ക്ക് നല്ല തൊഴില്‍ അവസരങ്ങള്‍ ലഭിക്കാന്‍ ആരംഭിക്കും. വിദേശത്ത് ബിസിനസ്സ് ആരംഭിക്കും. പുതിയ ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. ഇതുവഴി ബിസിനസ്സില്‍ നല്ല നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് കൂടുതല്‍ മേഖലയിലേയ്ക്ക് വിപുലീകരിക്കും. പുതിയ ആഢംഭര കാര്‍ വാങ്ങാന്‍ യോഗം. വിദേശത്തേയ്ക്ക് കുടുംബത്തോടൊപ്പം മാറി താമസിക്കാന്‍ യോഗം. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണിത്. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്. എല്ലാവിധ തടസ്സങ്ങളും അകന്നു കിട്ടും. കൂടുതല്‍ സൗഹൃദങ്ങളും ബന്ധങ്ങളും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇതെല്ലാം സാമ്പത്തികപരമായി നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് സഹായിക്കും.
ഇടവം
ലക്ഷ്മി യോഗത്താല്‍ ഇടവം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി നല്ല ലാഭം ഉണ്ടാകും. പല മേഖലയില്‍ നിന്നും പണം കയ്യില്‍ വന്നു ചേരും. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാനുള്ള ധന സഹായം ലഭിക്കും. കടങ്ങള്‍ വീട്ടാന്‍ സാധിക്കും. പുതിയ ബിസിനസ്സ് ഐഡിയ പ്രാവര്‍ത്തികമാകും. വീടുപണി തീര്‍ക്കാന്‍ സാധിക്കും. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. പണം ബാങ്കില്‍ നിക്ഷേപിക്കും. കൂടുതല്‍ സമ്പത്ത് സ്ഥലം ഇടപാടിലൂടെ ഉണ്ടാക്കി എടുക്കും. പൂര്‍വ്വിക സ്വത്ത് കയ്യില്‍ വന്നു ചേരും. യാത്രകള്‍ അനിവാര്യമായി വന്നേക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
