Latest Updates
-
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം
ജൂണ്‍ 9-ന് ആരംഭം മഹാലക്ഷ്മി രാജയോഗം: പടി കടന്നെത്തും സൗഭാഗ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല ഈ രാശിക്ക്
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ ഗ്രഹമാറ്റത്തിന്റെ സമയത്തും സംഭവിക്കുന്നു. ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യം ഓരോ സമയത്തും സംഭവിക്കുന്നു. വേദജ്യോതിഷ പ്രകാരം 12 രാശിക്കാര്‍ക്കും ഒരോ ഗ്രഹ മാറ്റവും സ്വാധീനം ചെലുത്തുന്നു. ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം ചന്ദ്രനാണ് എന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ മറ്റു ഗ്രഹങ്ങളുമായി ചന്ദ്രന് സംയോജിക്കുന്നു. ജൂണ്‍ മാസത്തില്‍ ചന്ദ്രന് ചൊവ്വയുമായി സംയോജിക്കുന്നതിന്റെ ഫലമായി മഹാലക്ഷ്മി രാജയോഗം രൂപം കൊള്ളുന്നു.
അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം ഐശ്വര്യവും സന്തോഷവും തെളിഞ്ഞ് വരുന്നു. ജൂണ്‍ മാസത്തില്‍ ചന്ദ്രന് ചൊവ്വയുമായി സംയോജിക്കുന്നു. വേദജ്യോതിഷമനുസരിച്ച് സംഭവിക്കുന്ന ചില മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മഹാലക്ഷ്മി രാജയോഗത്തിന്റെ ഫലങ്ങളെ സൂചിപ്പിക്കുന്നു. പലപ്പോഴും ഇത്തരം സാഹചര്യത്തില്‍ ചില രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നല്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

മഹാലക്ഷ്മി രാജയോഗം എപ്പോള്‍?
വേദജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ അധിപമായ ചൊവ്വ ചിങ്ങത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജൂണ്‍ 9-ന് രാവിലെ 8.50ന് ചന്ദ്രന് വൃശ്ചികം രാശിയില്‍ പ്രവേശിക്കുന്നു. ഈ സമയം ചന്ദ്രനും അതേ രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. അത്തരം സാഹചര്യത്തില്‍ മഹാലക്ഷ്മി രാജയോഗം രൂപപ്പെടുന്നു. അത് ജൂണ്‍ 11 വരെ നിലനില്ക്കുന്നു. മഹാലക്ഷ്മി രാജയോഗത്തിന്റെ ഫലമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് മഹാലക്ഷ്മി രാജയോഗം ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങളും വര്‍ദ്ധിക്കുന്നു. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഇരട്ടി നേട്ടങ്ങളുണ്ടാവുന്നു. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കപ്പെടുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല ഫലങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മഹാലക്ഷ്മി രാജയോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലി വിലമതിക്കപ്പെടുകയും അത് വഴി സന്തോഷവും ഉയര്‍ച്ചയും ജോലിയില്‍ ഉണ്ടാവുകയും ചെയ്യുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പിന്തുണ ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. പലപ്പോഴും പല സ്രോതസ്സുകള്‍ വരുമാനത്തിന്റെ കാര്യത്തില്‍ തുലാം രാശിക്കാരെ തേടി എത്തുന്നു. പൂര്‍വ്വിക സ്വത്തില്‍ നിന്നും പണം തേടി എത്തുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഇരട്ടിയായി തേടി എത്തും. വിജയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മഹാലക്ഷ്മി രാജയോഗം ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. തൊഴില്‍ നേട്ടങ്ങള്‍ ഇരട്ടിയായി തേടി എത്തുന്നു. തൊഴില്‍ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് ധാരാളം യാത്രകള്‍ നടത്തുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ സന്തോഷത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്ന സമയം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ അതിശയപ്പെടുത്തുന്ന മാറ്റങ്ങള്‍ തേടി എത്തും. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് ജീവിതം മികച്ചതായിരിക്കും. പങ്കാളികള്‍ക്കിടയില്‍ സ്നേഹവും സന്തോഷവും സമാധാനവും നിലനില്ക്കുന്നു. രാജയോഗത്തിന്റെ എല്ലാ ഗുണങ്ങളും നിങ്ങളെ തേടി എത്തുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.



Click it and Unblock the Notifications

