Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മിഥുനം രാശിയില്‍ ചന്ദ്രനും ചൊവ്വയും, മഹാലക്ഷ്മി പടിവാതിലില്‍; ഐശ്വര്യം വന്നുനിറയും
ജ്യോതിഷശാസ്ത്രത്തില്‍ ചന്ദ്രനെയും ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. വളരെ വേഗം രാശി മാറുന്ന ഗ്രഹമാണ് വേദ ജ്യോതിഷത്തില്‍ ചന്ദ്രന്. രണ്ടര ദിവസമാണ് ചന്ദ്രന് ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഓരോ ഏഴ് ദിവസത്തിലും ചന്ദ്രന് ഏതെങ്കിലുമൊരു ഗ്രഹവുമായി സംയോഗമുണ്ടാകുന്നു. മാതാവ്, മനസ്സ്, മനോബലം, സ്വഭാവം, കല, രചനാപരമായ കഴിവുകള്‍ എന്നിവയുടെ കാരണഭൂതനായാണ് ചന്ദ്രനെ കണക്കാക്കുന്നത്. ചന്ദ്രന്റെ രാശിയിലും സ്ഥിതിയിലും നക്ഷത്രത്തിലും മാറ്റം വരുമ്പോള്‍ എല്ലാ രാശികളിലും ആ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നു.

സെപ്റ്റംബര്‍ അവസാനം ചന്ദ്രനും ചൊവ്വയും തമ്മില്‍ സംയോഗമുണ്ടാകാന് പോകുകയാണ്. ഈ സയോഗത്താല് മിഥുനം രാശിയില്‍ വളരെ വിശേഷപ്പെട്ട മഹാലക്ഷ്മി രാജയോഗം രൂപപ്പെടും. ജ്യോതിഷത്തില്‍ വളരെ ഐശ്വര്യകരവും മംഗളകരവുമായ യോഗമായാണ് മഹാലക്ഷ്മി രാജയോഗം അറിയപ്പെടുന്നത്. ഈ രാജയോഗം അനുഭവഭേദ്യമാകുന്നവര്ക്ക് സമൂഹത്തില്‍ നിലയും വിലയും ധനവും സമ്പത്തും ഐശ്വര്യവും വന്നുചേരും. ഗ്രഹങ്ങളുടെ സേനാപതിയെന്ന് അറിയപ്പെടുന്ന ചൊവ്വ ഇപ്പോള്‍ മിഥുനം രാശിയിലാണ് നിലകൊള്ളുന്നത്. ഒക്ടോബര്‍ 20 വരെ ചൊവ്വ മിഥുനത്തിലുണ്ടാകും. സെപ്റ്റംബര്‍ 24നാണ് ചന്ദ്രന് മിഥുനം രാശിയിലേക്ക് എത്തുന്നത്. സെപ്റ്റംബര്‍ 26 വരെ മിഥുനത്തില് ചന്ദ്രന്റെ സാന്നിധ്യമുണ്ടാകും.
മിഥുനം രാശിയിലെ മഹാലക്ഷ്മി രാജയോഗം ആര്‍ക്കെല്ലാമാണ് ഗുണകരമാകുക എന്നറിയാം.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്ക് മഹാലക്ഷ്മി രാജയോഗത്തിന്റെ നേട്ടങ്ങള്‍ അനുഭവവേദ്യമാകും. ആ രാശിക്കാര്‍ക്ക് മേല്‍ ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും. ഏറെക്കാലമായി ചെയ്യാനാകാതിരുന്ന ജോലികള്‍ ഈ കാലയളവില്‍ ചെയ്യാന്‍ കഴിയും. അധ്യാത്മിക കാര്യങ്ങളിലുള്ള താല്‍പ്പര്യം വര്‍ധിക്കും. ഭൗതികസുഖങ്ങള്‍ പ്രാപ്തമാകും. കരിയറില്‍ പ്രത്യേകനേട്ടങ്ങള് കൈവരും. ഉന്നത പഠനം, വിദേശത്ത് പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. ജോലിസ്ഥലത്ത് ഉന്നതാധികാരികളുമായി നല്ല ബന്ധം പുലര്‍ത്താന്‍ സാധിക്കും. ജോലിയുടെ മികവ് കണ്ട് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആത്മവിശ്വാസം വര്‍ധിക്കും. അതുകൊണ്ട് എല്ലാ കാര്യങ്ങളും സഫലതയും വിജയവും പ്രാപ്യമാകും.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകളില്‍ മഹാലക്ഷ്മി രാജയോഗം ലാഭകരമായിരിക്കും. ആ രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായി സാമ്പത്തികനേട്ടം കൈവരും. കരിയറില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. പ്രശ്നങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കും. ബിസിനസില്‍ നിന്നും ലാഭം ഉണ്ടാകും. എങ്കിലും പങ്കാളിത്ത ബിസിനസുകളില്‍ അല്‍പ്പം ജാഗ്രത ആവശ്യമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പ്രതീക്ഷിക്കാതെ പല വഴികളില്‍ നിന്നായി പണം തേടിയെത്തും. ജീവിതപങ്കാളിക്കൊപ്പം നല്ല നേരം ചിലവിടും. യാത്രകള്‍ പോകാന്‍ സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് മഹാലക്ഷ്മി രാജയോഗം അസാധ്യമായ നേട്ടങ്ങള്‍ വരെ നല്‍കും. കുംഭം രാശിയുടെ അഞ്ചാമത്തെ ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ലക്ഷ്മീദേവിയുടെ പ്രത്യേകകൃപ ഉണ്ടാകും. കുടുംബത്തില്‍ എല്ലാവര്ക്കും ഭാഗ്യത്തിന്റെ നാളുകളാണ് വരാനിരിക്കുന്നത്. ആധ്യാത്മിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ജോലിയില്‍ ഉന്നതപദവികള്‍ തേടിയെത്തും. ശമ്പളവര്‍ധനയ്ക്കും സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ വളരെ അനുകൂലമായ സമയമാണ്. കുടുംബസ്വത്ത് തേടിയെത്തും. ആരോഗ്യം തൃപ്തികരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
