Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മഹാലക്ഷ്മി രാജയോഗം: ഈ രാശികള്‍ക്ക് ഇനിയൊരു തിരിഞ്ഞുനോട്ടമില്ല, അളവറ്റ സമ്പത്ത് കയ്യിലെത്തും
വേദജ്യോതിഷത്തില്‍ ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന രണ്ട് ഗ്രഹങ്ങളാണ് ചന്ദ്രനും ചൊവ്വയും. ഈ രണ്ട് ഗ്രഹങ്ങളുടെയും അപൂര്‍വ്വ സംഗമത്തിലൂടെ പിറവികൊള്ളുന്ന രാജയോഗമാണ് മഹാലക്ഷ്മി രാജയോഗം. വളരെ ശക്തിയേറിയ, മംഗളകരമായ രാജയോഗമാണ് മഹാലക്ഷ്മി രാജയോഗം. രാജലക്ഷ്മി രാജയോഗമെന്നും അതിന് പേരുണ്ട്.

മഹാലക്ഷ്മി രാജയോഗത്തിന്റെ ഫലമായി ഒരു വ്യക്തിക്ക് ജീവിതത്തില്‍ സമ്പത്തും, സാമ്പത്തികസ്ഥിരതയും ആഡംബര ജീവിതവും കൈവരുന്നു. സമ്പത്തുണ്ടാക്കാനും ധനവിഷയങ്ങള് കൈകാര്യം ചെയ്യാനും ബുദ്ധിപരമായി നിക്ഷേപിക്കാനും ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല. കരിയറിലും ബിസിനസിലും വിജയിക്കുന്ന ഇവര്‍ക്ക് മുമ്പില്‍ വളര്‍ച്ചയ്ക്കുള്ള നിരവധി അവസരങ്ങള്‍ വന്നെത്തും. ജീവിതത്തിലുടനീളം മഹാലക്ഷ്മി രാജയോഗത്തിന്റെ പ്രഭാവം ഇവരിലുണ്ടാകും.
ഒക്ടോബര്‍ 24ന് ചന്ദ്രന്റെയും ചൊവ്വയുടെയും സംയോഗത്തിലൂടെ മഹാലക്ഷ്മി രാജയോഗം രൂപപ്പെടാന്‍ പോകുകയാണ്. രാശിചക്രത്തിലെ ഓരോ രാശികളെയും ഓരോ രീതിയിലാണ് ഈ രാജയോഗം സ്വാധീനിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ രൂപപ്പെടാന്‍ പോകുന്ന മഹാലക്ഷ്മി രാജയോഗം മൂന്ന് രാശികള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ കൊണ്ടുവരും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് മഹാലക്ഷ്മി രാജയോഗം സൗഭാഗ്യങ്ങള്‍ കൊണ്ടുവരും. ഈ രാജയോഗം അവരുടെ ജാതകത്തില്‍ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് രൂപപ്പെടുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ അളവില്ലാത്ത ധനം ഇവരുടെ കൈകളില്‍ വന്നെത്തും. ആരോഗ്യപരമായി ശക്തരായിരിക്കും. കര്‍മ്മ രംഗങ്ങളില്‍ കഴിവ് പ്രകടിപ്പിക്കും. ബിസിനസിലും ജോലിയില്‍ തിളങ്ങും. ഇവരുടെ നേതൃപാടവവും പ്രവര്‍ത്തനമികവും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റും. സാമ്പത്തികസ്ഥിതി സുതാര്യവും സ്ഥിരതയുള്ളതും ആകും. ബിസിനസ് നിക്ഷേപങ്ങളെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കില്‍ ഈ കാലയളവ് അതിന് ഏറ്റവും അനുകൂലമാണ്.
വൃശ്ചികം
മഹാലക്ഷ്മി രാജയോഗത്തിലൂടെ വൃശ്ചികം രാശിക്കാര്‍ക്ക് ഭാഗ്യം വന്നെത്തും. ഈ രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് മഹാലക്ഷ്മി രാജയോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഉടനീളം ഭാഗ്യത്തിന്റെ തുണ ഇവര്‍ക്കുണ്ടായിരിക്കും. നിര്‍ത്തിവെച്ച ജോലികള്‍ പുനഃരാരംഭിക്കാന്‍ സാധിക്കും. കുടുംബസ്വത്ത് കൈവശം വന്നുചേരാന്‍ യോഗമുണ്ട്. സര്‍ക്കാര്‍ സംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഏറ്റവും അനുകൂലമായ കാലയളവ് ആണിത്. ജോലിയുമായി ബന്ധപ്പെട്ടോ ബിസിനസുമായി ബന്ധപ്പെട്ടോ നിരവധി യാത്രകള്‍ വേണ്ടതായി വരും. സാമ്പത്തികമായി നിരവധി ആനുകൂല്യങ്ങള്‍ ഈ സമയത്ത് ഉണ്ടാകും.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് മഹാലക്ഷ്മി രാജയോഗം ശ്രേഷ്ഠഫലങ്ങള്‍ നല്‍കും. കാരണം ഈ രാജയോഗം ഇവരുടെ ജാതകത്തിലെ കര്‍മ്മ ഭാവത്തിലാണ് രൂപം കൊള്ളുന്നത്. അതുകൊണ്ട് കര്‍മ്മ രംഗത്ത് അതുല്യങ്ങളായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ക്ക് സാധിക്കും. വാഹനം വാങ്ങാന്‍ അനുകൂല സമയമാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം സംതൃപ്തി അുഭവപ്പെടും. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് നല്ല ജോലി ലഭിക്കും. ബിസിനസുകാര്‍ക്ക് സാമ്പത്തികമായി നിരവധി നേ്ട്ടങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
