Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഒന്നര വര്‍ഷത്തിന് ശേഷം മഹാലക്ഷ്മി രാജയോഗം; ലക്ഷ്മിദേവിയുടെ അനുഗ്രഹത്തില്‍ ഐശ്വര്യം നിറയും ജീവിതത്തില്‍
ചില പ്രത്യേക ഗ്രഹങ്ങളുടെ രാശിമാറ്റത്തിലൂടെയാണ് രാജയോഗങ്ങള്‍ പിറവി കൊള്ളുന്നത്. രാജയോഗത്തിലൂടെ ആളുകളുടെ ജീവിതത്തില്‍ ഭാഗ്യവും ഐശ്വര്യവും പ്രശസ്തിയും അധികാരവും കൈവരുന്നു. ഗ്രഹനിലയിലെ ഗ്രഹങ്ങളുടെ സ്ഥാനവും അവയുടെ ശക്തിയും അനുസരിച്ചാണ് രാജയോഗങ്ങളടെ ഫലം ലഭിക്കുക.

മഹാലക്ഷ്മി രാജയോഗം
വളരെ മംഗളകരവും ശക്തവുമായ രാജയോഗങ്ങളില്‍ ഒന്നാണ് മഹാലക്ഷ്മി രാജയോഗം. ഈ രാജയോഗത്തിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും കൈവരുന്നു. രാജലക്ഷ്മി രാജയോഗമെന്നും ഈ യോഗത്തെ വിളിക്കാറുണ്ട്. മഹാലക്ഷ്മി രാജയോഗത്തിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ സൗഭാഗ്യവും സമ്പത്തും സാമ്പത്തികസ്ഥിരവും ആഡംബര ജീവീതത്തിനും സുഖസൗകര്യങ്ങള്‍ക്കുമുള്ള യോഗം ലഭിക്കുന്നു. സമ്പത്ത് ഉണ്ടാക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും നിക്ഷേപങ്ങള്‍ നടത്താനും ഈ യോഗമുള്ളവര്‍ക്ക് പ്രത്യേക കഴിവായിരിക്കും. ബിസിനസിലും കരിയറിലും വിജയം നേടാനും വളര്‍ച്ചയ്ക്കും വികാസത്തിനുമുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും ഇവര്‍ക്ക് സാധിക്കും. കൂടാതെ മഹാലക്ഷ്മി രാജയോഗമുള്ളവരുടെ ഐശ്വര്യവും ഭാഗ്യവും അവര്‍ക്കൊപ്പമുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടും.
മേടത്തില് മഹാലക്ഷ്മി രാജയോഗം
പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം മേടം രാശിയില്‍ മഹാലക്ഷ്മി രാജയോഗം രൂപമെടുക്കാന്‍ പോകുകയാണ്. ഗ്രഹങ്ങളുടെ സേനാപതിയായ ചൊവ്വ ഇപ്പോള്‍ സ്വന്തം രാശിയായ മേടത്തിലാണ് ഉള്ളത്. മേടം രാശിയില്‍ ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോഗത്തിലൂടെ മേടത്തില് മഹാലക്ഷ്മി രാജയോഗം രൂപമെടുക്കുകയാണ്. ഊ വിശേഷ രാജയോഗത്തിന്റെ ശുഭഫലങ്ങള്‍ എല്ലാ രാശികളിലും പ്രഭാവമുണ്ടാക്കുമെങ്കിലും മൂന്ന് രാശികള്‍ക്ക് വളരെ ശുഭകരമായിരിക്കും ഈ രാജയോഗം. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് മഹാലക്ഷ്മി രാജയോഗം അപൂര്‍വ്വ സൗഭാഗ്യങ്ങള്‍ നല്‍കും. ചിങ്ങം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതിനാല്‍ ഈ കാലയളവില്‍ കഠിനാധ്വാനം പ്രകടമാക്കുന്നതിനൊപ്പം ഭാഗ്യത്തിന്റെ കടാക്ഷവും ഇവര്‍ക്കൊപ്പമുണ്ടാകും. ബുദ്ധിയും കൗശലവും പ്രകടമാക്കാന്‍ സാധിക്കും. ധനം ഉണ്ടാക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. സ്വദേശത്തോ വിദേശത്തോ യാത്രകള്‍ ചെയ്യാന്‍ അവസരങ്ങള്‍ ഒരുങ്ങും. മംഗളകരമായ കാര്യങ്ങളില്‍ പങ്കുകൊള്ളും. ഈ സമയത്ത് കൂടുതല്‍ ആത്മവിശ്വാസം അനുഭവപ്പെടും. എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാക്കാന്‍ സാധിക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതില്‍ വിജയിക്കാന്‍ സാധിക്കും.
ധനു
മഹാലക്ഷ്മി രാജയോഗത്തിലൂടെ ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്കും ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഉണ്ടാകും. ധനു രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ രാജയോഗം സംഭവിക്കുന്നത്. സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. മാത്രമല്ല, ഈ കാലയത്ത് ചിങ്ങം രാശിക്കാര്‍ക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും. ചെയ്യുന്ന കാര്യങ്ങളില്‍ കൈവരിക്കാന്‍ സാധിക്കും. അപ്രതീക്ഷിത ധനലാഭത്തിന് ഭാഗ്യമുണ്ടാകും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയാക്കും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടുന്നതിലൂടെ ധനം സമ്പാദിക്കാനുള്ള യോഗം ഉണ്ടാകും. സമൂഹത്തില്‍ ഈ രാശിക്കാര്‍ക്കുള്ള നിലയും വിലയും വര്‍ധിക്കും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് മഹാലക്ഷ്മി രാജയോഗം നേട്ടമാകും. ഈ രാശിക്കാരുടെ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് മഹാലക്ഷ്മി രാജയോഗം രൂപം കൊള്ളുന്നത്. അതുകൊണ്ടുതന്നെ ഈ കാലയളവില്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. ബിസിനസുകാര്‍ക്ക് ബിസിനസിലൂടെ കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ സാധിക്കും. കൂടുതല്‍ ധനം സമ്പാദിക്കാനും അതിലൂടെ സാമ്പത്തികസ്ഥിരത നേടാനും സാധിക്കും. ചിലവുകള്‍ക്ക് ശേഷം ധനം സമ്പാദിക്കാനും കഴിയും. നിക്ഷേപങ്ങളിലൂടെ സാമ്പത്തികലാഭമുണ്ടാക്കാനും സാധിക്കും. ഓഹരിവിപണി, ലോട്ടറി എന്നിവ വഴിയും ജീവിതത്തില്‍ ലാഭം ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
