Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
മഹാശിവരാത്രിയില്‍ മാത്രം രൂപപ്പെടുന്ന ശിവയോഗം; അപൂര്‍വ്വ സൗഭാഗ്യത്തില്‍ 5 രാശികള്‍
Maha Shivratri 2025: ഇന്ന് ബുധനാഴ്ച, ഫെബ്രുവരി 26. മഹാ ശിവരാത്രി ദിനമായ ഇന്ന് വിശേഷപ്പെട്ട ശിവ യോഗം ഉണ്ടാകും. ബുധനും സൂര്യനും ഒരേ രാശിയില്‍ വന്നെത്തുന്നതിലൂടെ ബുധാദിത്യ യോഗവും രൂപപ്പെടും. ചന്ദ്രന് മകരം രാശിയില്‍ തിരുവോണം നക്ഷത്രത്തില്‍ സ്ഥിതിചെയ്യും.തിരുവോണം ശിവന്റെ ഇഷ്ട നക്ഷത്രമാണ്. ഇതിലൂടെ സുനഭ യോഗം ഉള്‍പ്പെടെ നിരവധി ശുഭയോഗങ്ങള്‍ ഉണ്ടാകും. ഈ ശുഭയോഗങ്ങളുടെ സംയോഗത്തിലൂടെ ഇടവം, ചിങ്ങം, തുലാം, വൃശ്ചികം, കുംഭം എന്നീ രാശികളുള്ള വ്യക്തികള്‍ക്ക് പ്രത്യേക ഗുണങ്ങള്‍ അനുഭവിക്കാന്‍ കഴിയും. ഈ രാശികള്‍ക്ക് ധനപരമായും ആത്മീയമായും ഭാഗ്യാനുഭവങ്ങള്‍ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം ഇവര്‍ക്ക് ഭഗവാന് ശിവന്റെ അനുഗ്രഹം ലഭിക്കും. ഈ ദിവസം ഭഗവാന് ശിവന്റെ കൃപയും ശിവ യോഗവും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം.ഇന്നത്തെ ജാതക ഫലങ്ങള്‍ വിശദമായി വായിക്കാം.

ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിക്കാര്‍ക്ക് ഇന്ന് അവരുടെ പരിശ്രമങ്ങള്‍ക്ക് ഇരട്ടിനേട്ടവും വിജയവും പ്രതീക്ഷിക്കാം. ഒരു പ്രധാന ജോലി എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളിന്ന് കൂടുതല്‍ കരുണയും ആത്മാര്‍ത്ഥതയും പ്രകടിപ്പിക്കുകയും സാമൂഹികവും കുടുംബപരവുമായ സാഹചര്യങ്ങളില്‍ മറ്റുള്ളവരുടെ ബഹുമാനവും അംഗീകാരങ്ങളും നേടുകയും ചെയ്യും. ബിസിനസിലും സാമ്പത്തിക ശ്രമങ്ങളിലും ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ശമിക്കുന്നവര്ക്ക് ശ്രമങ്ങള്‍ വിജയകരമാകും. ജോലിയില്‍, മേലുദ്യോഗസ്ഥരില്‍ നിന്ന് ബഹുമാനവും പിന്തുണയും ലഭിക്കും. ജീവിതപങ്കാളിയുമായി തീര്‍ത്ഥയാത്രയോ അല്ലെങ്കില്‍ വിനോദയാത്രയോ പോകും. അസുഖം ബാധിച്ചിരുന്നവര്‍ക്ക് ആരോഗ്യത്തില്‍ പുരോഗതിയുണ്ടാകും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ഇന്ന് ചിങ്ങം രാശിയിലുള്ള വ്യക്തികള്‍ക്ക് എല്ലാ കാര്യങ്ങളിലും പുുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കിയുള്ളതും നിര്‍ണായകവുമായ ജോലികള്‍ വേഗത്തില്‍ തീര്‍ക്കാനാകും. ജോലിയില്‍, നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. നിങ്ങളുടെ നേട്ടങ്ങള്‍ എതിരാളികളില്‍ അസൂയ ഉളവാക്കാം, പക്ഷേ അവര്‍ നിങ്ങള്‍ക്ക് ഭീഷണി ഉണ്ടാക്കില്ല. ഇന്ന് പുണ്യപ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. ധനകാര്യങ്ങള്‍ക്ക് ഈ ദിവസം പ്രതീക്ഷാജനകമാണ്. കൂടുതല്‍ വരുമാനം നേടുന്നതിന് അവസരങ്ങള്‍ ലഭിക്കും. കുടുംബത്തിലെ മുതിര്‍ന്നവരില്‍ നിന്ന് പിന്തുണയും ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. നിലവിലുള്ള പ്രശ്നങ്ങളോ തടസ്സങ്ങളോ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ആശ്വാസം നല്‍കും. നിയമപരമായ തര്‍ക്കങ്ങളില്‍ ഫലം അനുകൂലമായിരിക്കും. കൂടാതെ, നിങ്ങളുടെ ജീവിത പങ്കാളിയുടെ പിന്തുണയും സ്നേഹവും ലഭിക്കും
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഇന്ന് പ്രണയവും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആയിരിക്കും. കുടുംബത്തിലും സമൂഹത്തിലും നിന്ന്് ബഹുമാനവും അംഗീകാരവും ലഭിക്കാനുള്ള സാധ്യതയുണ്ട്. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു മോഹം പൂര്‍ത്തിയാകാം. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ആരെയെങ്കിലും സഹായിക്കുന്നത് സന്തോഷവും തൃപ്തിയും നല്‍കും. ദാമ്പത്യ ജീവിതത്തില്‍ സ്നേഹവും ഐക്യവും നിലനില്ക്കും, നിങ്ങള്‍ ഒരു പുണ്യസ്ഥലമോ ആരാധനലായമോ സന്ദര്‍ശിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കപ്പെടും. ജോലി സ്ഥലത്ത് കാര്യങ്ങള്‍ സുഗമമായി പോകും. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും. ബിസിനസില്‍, നിങ്ങളുടെ വരുമാനത്തില്‍ വര്‍ധനയുണ്ടാകും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശിവന്റെ അനുഗ്രഹം ഉണ്ടായിരിക്കും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ആത്മവിശ്വാസം പ്രകടമാകും. ഇന്നെടുക്കുന്ന തീരുമാനങ്ങള്‍ ഗുണകരമായിരിക്കും. സാമ്പത്തിക ശ്രമങ്ങള്‍ വിജയകരമാകാന്‍ സാധ്യതയുണ്ട്. ആരോഗ്യരംഗം പ്രതിരോധം, അല്ലെങ്കില്‍ കായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് പ്രത്യേകിച്ച് ഗുണകരമായിരിക്കും. നിങ്ങള്‍ പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ അല്ലെങ്കില്‍ ഇടപാടുകള്‍ പരിഗണിക്കുന്നുണ്ടെങ്കില്‍, ഇന്ന് ഗുണകരമായിരിക്കാം. കൂടാതെ കുടുംബമൊന്നിച്ച് യാത്രയ്ക്കോ ശുഭകാര്യങ്ങളില്‍ പങ്കെടുക്കുന്നതിനോ ഉള്ള അവസരം ലഭിക്കാനും സാധ്യതയുണ്ട്.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ഇന്ന് കുംഭരാശിക്കാര്‍ക്ക് അനുകൂലമ ദിവസമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നു. ദാനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരങ്ങള്‍ നല്‍കും. ഗുണകരമായ ലക്ഷ്യങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടിവരാം. ഒരു പുതിയ പദ്ധതി ആരംഭിക്കുന്നത് അനുകൂലമായിരിക്കും. കുടുംബജീവിതം സമാധാനപരവും ആസ്വാദ്യകരവുമാകാന് സാധ്യതയുണ്ട്. പൂര്‍ത്തിയാകാത്ത ഒരു ജോലി പൂര്‍ത്തിയാകാം. ജോലിയുമായി ബന്ധപ്പെട്ട യാത്ര വിജയകരമാകാന്‍ സാധ്യതയുണ്ട്, മാനേജ്മെന്റ് കഴിവുകളും കാര്യക്ഷമതയും ലാഭം നല്‍കും. ഒരു വാഹനം അല്ലെങ്കില്‍ മറ്റ് വസ്തു സ്വത്തുകള്‍ സ്വന്തമാക്കാന്‍ സാധ്യതയുണ്ട്. വിദേശത്ത് അവസരങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് ഉത്സാഹജനകമായ വാര്‍ത്ത ലഭിക്കാം, മുതിര്‍ന്ന വ്യക്തിയുടെ പിന്തുണയും ഗുണകരമാകാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications