Latest Updates
-
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഉച്ചരാശിയില്‍ ശുക്രനും മൂലത്രികോണ രാശിയില്‍ ശനിയും; ശിവരാത്രിയില്‍ ശശ, മാളവ്യ യോഗങ്ങള്‍
Maha Shivratri 2025: വിശേഷ ദിവസങ്ങളില്‍ ഗ്രഹമാറ്റങ്ങളും സംയോഗങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. തത്ഫലമായി ശുഭയോഗങ്ങളും രാജയോഗങ്ങളും രൂപപ്പെടാറുണ്ട്. ഫെബ്രുവരി 26-ന് മഹാശിവരാത്രിയാണ്. ശിവരാത്രിയിലും പ്രധാനപ്പെട്ട ചില ഗ്രഹമാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. അന്നേദിവസം ശനിയുടെയും ശുക്രന്റെയും സവിശേഷമായ അനുഗ്രഹം ചില രാശികളില് ജനിച്ചവര്‍ക്ക് അനുഭവവേദ്യമാകും. കാരണം അന്ന് ഈ ഗ്രഹങ്ങള്‍ നിമിത്തം ശശ രാജയോഗവും മാളവ്യ രാജയോഗവും രൂപപ്പെടുന്നുണ്ട്. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിവരാത്രി ദിവസം ഈ രാജയോഗങ്ങള്‍ ഒന്നിച്ച് ഇതേ രീതിയില്‍ ഒത്തുവരുന്നത്.

ശുക്രന് തന്റെ ഉച്ചരാശിയായ മീനത്തിലാണ് മാളവ്യ രാജയോഗം സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ ഈ രാജയോഗത്തിന്റെ ഫലങ്ങള്‍ ശ്രേഷ്ഠമായിരിക്കും. ശനിയും തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ് ശശ രാജയോഗം സൃഷ്ടിക്കുന്നത് എന്നതിനാല്‍ അപൂര്‍വ്വമായ ഭാഗ്യം തന്നെയാണ് ശിവരാത്രി ദിവസം വന്നെത്തുന്നത്. ഈ രണ്ട് രാജയോഗങ്ങളും അനുഭവിക്കാന്‍ യോഗമുള്ളവര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങളും സ്വപ്നസാഫല്യവും ഭാഗ്യത്തേരോട്ടവും സാമ്പത്തിക സമൃദ്ധിയും കൈവരും. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാര്‍ക്ക് ശശ രാജയോഗവും മാളവ്യ രാജയോഗവും അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകും. ഈ സമയത്ത് ഇവര്‍ക്ക് എല്ലാ സാഹചര്യങ്ങളും അനുകൂലമായിവരും. കാരണം ശനി ഇവരുടെ ജാതകത്തില്‍ ധന ഭാവത്തിലും ശുക്രന് മൂന്നാം ഭാവത്തിലും ആണ്. അതുകൊണ്ട് ഈ സമയത്ത് അപ്രതീക്ഷിത ധനനേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. കൂടാതെ തൊഴിലിടത്തിലും ബിസിനസിലും പുരോഗതിയുണ്ടാകും. സാമ്പത്തികസ്ഥിതി സുതാര്യമാകും. പുതിയ ധനസ്രോതസ്സുകള്മുമ്പില് തെളിയും. ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങളിലൂടെ ഇരട്ടി നേട്ടങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം ലഭിച്ചുതുടങ്ങും. ഏറെക്കാലമായി കിട്ടാതിരുന്നതോ തടഞ്ഞുവെക്കപ്പെട്ടതോ ആയ പണം തിരികെ ലഭിക്കും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടാന്‍ ്അനുകൂലമായ സാഹചര്യമാണ്.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ശനിയുടെ മൂലത്രികോണ രാശിയായ കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ശശ, മാളവ്യ രാജയോഗങ്ങള്‍ അനുഭവത്തില്‍ വരുന്നതോടെ നല്ല സമയം ആരംഭിക്കും. കാരണം ശനി നല്കുന്ന ശശ രാജയോഗം ഇവരുടെ ലഗ്നഭാവത്തിലാണ് രൂപപ്പെടുന്നത്. അതോടൊപ്പം ശുക്രന് ഇവരുടെ രണ്ടാമത്തെ ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഇക്കാലയളവില്‍ ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. ആത്മവിശ്വാസവും ധൈര്യവും വര്‍ധിക്കും. ചെയ്തുതീര്ക്കാനുണ്ടായിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ധാരാളം ധനം കൈവശം വന്നുചേരാനും അടിക്കടി ധനയോഗം അനുഭവിക്കാനും ഭാഗ്യമുണ്ടാകും. ബിസിനസിലെ തടസ്സങ്ങളെല്ലാം നീങ്ങി, നേട്ടങ്ങള്‍ ലഭിച്ചുതുടങ്ങും. കരിയറില്‍ വളര്‍ച്ച നേടും. ജോലിയിലും ബിസിനസിലും നേട്ടങ്ങള്‍ സ്വന്തമാക്കും. ആത്മീയമായ ഉന്നതി കൈവരിക്കും. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് തീര്‍ത്ഥയാത്രകള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുങ്ങും. പല ആഗ്രഹങ്ങളും ഇക്കാലയളവില്‍ പൂര്‍ത്തീകരിക്കും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ശശ രാജയോഗവും മാളവ്യ രാജയോഗവും മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് കരിയറിലും ബിസിനസിലും നേട്ടങ്ങളും ഭാഗ്യങ്ങളും നല്‍കും. ശനി ഇവരുടെ ഒമ്പതാം ഭാവത്തിലും ശുക്രന് കരിയര്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ജോലി, ബിസിനസ് സംബന്ധമായ എല്ലാ തടസ്സങ്ങളും മാറിക്കിട്ടും. ഈ മേഖലകളില്‍ സാമ്പത്തികമായ നേട്ടങ്ങളും പദവിയും അംഗീകാരങ്ങളും തേടിയെത്തും. കൂടാതെ, മീഡിയ, മാര്‍ക്കറ്റിംഗ്, ആശയവിനിമയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേകമായ ഗുണങ്ങളും നേട്ടങ്ങളും ലഭിക്കും. കൂടാതെ ഈ കാലയളവില്‍ ഭാഗ്യത്തിന്റെ അനുകൂല്യം പല രംഗങ്ങളിലും അനുഭവപ്പെടും. സ്വദേശത്തും വിദേശത്തും യാത്ര ചെയ്യാനുള്ള യോഗമുണ്ടാകും. ധാര്‍മ്മിക കാര്യങ്ങളിലോ മംഗള കര്‍മ്മങ്ങളിലോ പങ്കുചേരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications